Schoolwiki സംരംഭത്തിൽ നിന്ന്
അന്ന് ചെയ്തിരുന്നെങ്കിൽ
ഉണ്ണീ ..... നീ എ വിടേയാ...?
റിച്ചു എന്ന ഉണ്ണികുട്ടൻ മഹാവി കൃതിയായിരുന്നു.കണ്ണിൽ കണ്ടത് വാരിവലിച്ചെടുക്കുകയും ജീവജാലങ്ങളെ ഉപദ്രവി ച്ചും ഉണ്ണികുട്ടൻആനന്ദം കണ്ടെത്തിയിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന ഉണ്ണികുട്ടൻ തീരെ മെലിഞ്ഞിട്ടാണ്. അവന് ഭക്ഷണം കഴിക്കാൻ മടിയാണ്. സദാ സമയം കുറുമ്പുകാട്ടി നടക്കും.
അമ്മേ..... ഈ ഉണ്ണിക്കുട്ടൻ എൻ്റെ പുസ്തകം തരുന്നില്ല.
ഉണ്ണിക്കുട്ടൻ്റെ ചേച്ചി നിലവിളിച്ചു. അവനും ചേച്ചിയും എന്നും അടിയാണ്.
എന്തിനാ അച്ഛൻ്റെ ഉണ്ണിക്ക് ചേച്ചിയുടെ പുസ്തകം? ദേ ..ഒരു പുൽച്ചാടി അതിനെ കൊല്ലാനാ...
അരുത്..... ഉണ്ണീ ജന്തുക്കള കൊന്നാൽ പനി പിടിക്കും. മുത്തശ്ശി ഉപ ദേശിച്ചു.
ഉണ്ണീ .... വഴക്കുണ്ടാക്കാതെ മുറ്റത്തുവാരിവലിച്ചിട്ട കളിപ്പാട്ടങ്ങളും മറ്റു സാധനങ്ങളുമൊക്കെ പെറുക്കിയെടുത്ത് വെക്കൂ ... മഴ പെയ്താൽ ഇതിലൊക്കെ വെള്ളം നിറയും. ഇല്ല. ഞാൻ എടുത്ത് വെക്കില്ല അമ്മേ....
ചേച്ചിയോട് പറയൂ. അതു എടുത്ത് വച്ചില്ലെങ്കിൽ അതിൽ കൊതുക് നിറയും.
അങ്ങനെയിരിക്കെ ഉണ്ണിക്കുട്ടന് പനി വന്നു.
കുട്ടിക്ക് നല്ല പനിയുണ്ട്. രക്തവും മൂത്രവും പരിശോധിക്കണം. ഡോക്ടർ പറഞ്ഞു.
പരിശോധിച്ചപ്പോർ ഉണ്ണിക്കുട്ടന് ഡെങ്കിപനി.
അവിടെ കൊതുകുണ്ടോ?
ഡോക്ടർ ചോദിച്ചു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം അല്ലെങ്കിൽ എല്ലാവർക്കും പനി വരും ഡോക്ടർ പറഞ്ഞു.
പാവം ഉണ്ണികുട്ടൻ തീരെ കിടപ്പിലായി.ആശുപത്രിയിൽ കിടന്ന് അവന് തീരെ വയ്യാതായി.
അമ്മയും അച്ഛനും മുത്തശ്ശിയും പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു .
അന്ന്ചെയ്തിരുന്നെങ്കിൽ.....
പരിസരം വിത്തിയാക്കിയിരുന്ന ങ്കിൽ.......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ
|