ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷിക്കാത്ത അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷിക്കാത്ത അവധിക്കാലം

നമ്മളെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നതാണ് 10 ലേക്കുള്ള എൻട്രി. അതിന്റെ തുടക്കമെന്നോണമാണ് വാർഷിക പരീക്ഷ . അതിന്‌ വേണ്ടി എല്ലാവരും ഉത്സാഹത്തോടെ പരീക്ഷകൾ എഴുതികൊണ്ടിരിക്കുകയായിരുന്നു. ഓരോ വിഷയം എഴുതുമ്പോഴും ഓരോരുത്തരുടെയും മനസ്സിന്റെയുള്ളിൽ 10 ലേക്കുള്ള പ്രവേശനം ആയിരുന്നു സ്വപ്നം. അപ്രതീക്ഷിതമായിട്ടാണ് covid 19 എന്ന മഹാമാരി എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് കർഫ്യൂ രൂപത്തിൽ നമ്മുടെ മുമ്പിൽ വന്നു പതിച്ചത്. ഒരു ദിവസത്തേക്ക് എന്ന രീതിയിലാണ് വന്നത് . പക്ഷേ , അതിന്റെ പേര് മാറ്റി ലോക് ഡൗൺ എന്ന പേരിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഇപ്പോഴും നമ്മുടെ മനസ്സിൽ ഇനിയെന്ത്?
പക്ഷേ, പിന്നീടാണ് ഞാനാലോചിച്ചത് എന്താണ് covid19?
ഞാൻ എത്തിപെട്ടത് TV യുടെ മുന്നിലാണ്, News കാണാൻ തുടങ്ങിയത് എന്റെ സ്വപ്നങ്ങൾ ഒന്നുമല്ലായെന്ന് എന്നെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയായിരുന്നെന്ന് തോന്നുന്നു. ലോകത്തിൽ തന്നെ തല ഉയർത്തി നിന്ന രാജ്യങ്ങളാണ് അമേരിക്ക ,ചൈന, ഇറ്റലി പോലെയുള്ള രാഷ്ട്രങ്ങൾ. അവർ പോലും ഈ മഹാമാരിയുടെ മുന്നിൽ മുട്ട് മടക്കിയതായി ഞാൻ കണ്ടു. ദുരിതങ്ങൾ ഒരു പാട് എന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം ഒരു നേരത്തേ ഭക്ഷണത്തിന്നും, ഒരു ഗ്ലാസ് വെള്ളത്തിനും, ഒന്ന് കിടന്നുറങ്ങാനുള്ള ഇടത്തിനും വേണ്ടി നെട്ടോട്ടം ഓടുന്ന ജനങ്ങളെയാണ് ഞാൻ കണ്ടിട്ടിരുന്നത്. പക്ഷെ, ആദ്യമായിട്ടാണ് ലോകമൊട്ടാകെ covid 19 ന് എതിരെ പൊരുതുന്ന ജനങ്ങളെ ഞാൻ കണ്ടത്. അതിന്റെ വിജയമെന്നോണം ഇന്ത്യയിൽ ഉണ്ടാകുന്ന കർഫ്യൂ ആയാലും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ലോക് ഡൗൺ ആയാലും ലോകത്തിന്മുൻപിൽ തലയുയർത്തി നിൽക്കുകയാണ് കേരളം. അതിന് വേണ്ടി രാവും പകലും നമ്മുടെ ജീവന് വേണ്ടി പ്രയത്നിക്കുന്ന കേരള Government നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതിൽ എടുത്ത് പറയുകയാണെങ്കിൽ ആരോഗ്യ വകുപ്പ് അംഗങ്ങൾക്കും, ഡോക്ടർമാർ നഴ്സുമാർ പോലീസ് , രാഷ്ട്രീയം, ജാതിഭേതമന്യേ എല്ലാ ജനങ്ങളെയും ഞാനും എന്റെ കലാലയമായ ചാത്തന്നൂർ സ്കൂളും നന്ദി പറയുന്നു.

മബ്രുര നസ്രിൻ കെ എ
9 A ജി.എച്.എസ്.എസ് ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം