ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം /ഇങ്ങനെയും ഒരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു കാലം

ഒരിക്കൽ കൂടി .... ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാനും കാൽകീഴിലാക്കാനും ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് നമ്മൾ .ജീവനുതന്നെ ഭീഷണി മുഴക്കുന്ന പുറത്തുവരാതെ അങ്ങിങ്ങായി ഒളിഞ്ഞിരുന്നു കീഴ്പ്പെടുത്തുന്ന ശതൃൂ ,കോവിഡ് 19.ഇത് കോവിഡ് കാലം .മൂന്നാം ലോക യുദ്ധമെന്നു പലരും പേരിട്ട വിപത്തിന്റെ കാലം . ഭയപ്പെടുത്തുകയല്ല ,പകരം മനസ്സിൽ മായാത്ത ചിത്രങ്ങളായി തങ്ങി നിൽക്കുന്ന ചില കാഴ്ചകൾ പങ്കുവെക്കലാണ് എന്റെ ലക്‌ഷ്യം .കുറെ ദിവസങ്ങളായി നാം വീടിനുള്ളിലാണ് .നമ്മളുടെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം നമ്മൾ കൂട്ടിലടച്ചവയെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നു .ലോകം മുഴുവൻ അടക്കിവാണ മനുഷ്യരാശിയുടെ വിധി നിർണയിക്കുന്നതാവട്ടെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത വൈറസും എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ട്ടമായ ചില നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന കാലം കൂടിയാണിത് .കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കിതിനെ കാണാം .ഉത്തരവാദിത്തങ്ങളും ജോലികളും പങ്കുവെച്ചു കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ് .ഈ അവസരത്തിൽ നമ്മളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സർക്കാരിനും നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നമുക്ക് നേർ വഴി കാണിക്കുന്ന പോലീസ്‌കാർക്കും ഈ അവസ്ഥയിലും നമ്മുടെ മുഖത്തു ചിരി വിരിയിക്കുന്ന ട്രോളേന്മാർക്കും നന്ദി അറിയിക്കണം .വ്യാജ വാർത്തകളുടെ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണിപ്പോഴും .ഇത് തടയുന്നതിനും ജനങ്ങളുടെ ഇടയിൽ ജാഗ്രത നിർദേശം എത്തിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും നമ്മുടെ കൂടെ നിൽക്കുന്ന ജനാധിപത്യത്തിന്റെ നേടും തൂണായ പത്രങ്ങളെയും നാം ഓർക്കേണ്ടതാണ് ,ഈ സമയവും കടന്നു പോകും .

സഫ കറൂതോ൯
6C ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം