ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/ലോകത്തെ കൊറോണ പിടിയിലാക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ കൊറോണ പിടിയിലാക്കുമ്പോൾ

ലോകം ഇന്നിന്റെ ശൂന്യതയിൽ കഴിയുമ്പോൾ മനുഷ്യരാശിയിൽ ആരും തന്നെ വിചാരിച്ചില്ല. ഈ ശൂന്യതക്ക് കാരണക്കാരനാകാൻ ഒരു കുഞ്ഞൻ വൈറസിന് ആകുമെന്ന് ലോകത്തെ മുഴുവൻ പേരെയും വീട്ടിനുള്ളിൽ കയറ്റിയിരുത്താൻ കഴിഞ്ഞു. കോവിഡ് 19 അതിന്റെ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു. ജനങ്ങളിൽ ഭീതി നിറച്..... എന്താണ് കൊറോണ വൈറസ് ? എന്താണ് കോവിഡ് 19 ? മനുഷ്യനെയും മൃഗങ്ങളെയും ബാധിക്കുന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ .വര്ഷങ്ങളായി പല രൂപത്തിൽ ഇത് നില നിൽക്കുന്നു. ഈ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ട സാർസ് കോവ് -2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 .കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്ക പേരാണ് കോവിഡ് 19 . വ്യക്തി ചുമക്കയുകയും തുമ്മുമ്പോഴും അവരുടെ സ്രവങ്ങൾ ശ്വസിക്കുന്നത് വഴിയും രോഗം പകരാം. ഇതുപോലുള്ള പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മനുഷ്യരാശിയെ ഒന്നടങ്കം നശിപ്പിക്കാൻ കഴിവുള്ള ഈ കൊറോണ വൈറസിനെ നമ്മുടെ ഈ പൂമുഖത്തുനിന്നുതന്നെ ഓടിച്ചു വിടാൻ ഒരുപാടു വഴികളുണ്ട് .നിർഭാഗ്യവശാൽ ശാസ്ത്രരംഗം ഇത് വരെ കോവിഡ് 19 നെതിരെ ഒരു ചികിത്സാനടപടിയും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടു തന്നേ രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇപ്പോൾ നമുക്ക് കോവിഡ് 19 നെ ചെറുക്കൻ സാധിക്കുകയുള്ളു . രോഗം പകരാതിരിക്കാനും പടർത്താതിരിക്കാനും നമ്മൾ ചെറിയ ചില മുൻകരുതൽ എടുത്താൽ മതി .

  • കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. 20 സെക്കൻഡ് നേരമെങ്കിലും കൈ കഴുകണം .സോപ്പ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം
  • ആരെങ്കിലും ചുമക്കയുകയോ തുമ്മുകയോ ചെയ്താൽ അവരിൽ നിന്ന് ഒരു മീറ്റർ എങ്കിലും (മൂന്നടി ) അകലം പാലിക്കുക
  • ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പര്ശിക്കാറുണ്ട് .അപ്പോഴെല്ലാം വൈറസ് കയ്യിലെത്താൻ സാധ്യതയുണ്ട് .അപ്പോഴെല്ലാം കൈകളിലൂടെ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം വൈറസ് എത്തും . അതുവഴി രോഗബാധിതരാവുകയും ചെയ്യും . ഇതൊഴിവാക്കാൻ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക .
  • ശ്വസനത്തിലും വൃത്തി പാലിക്കണം ,അത് നിങ്ങളെയും ചുറ്റിലുമുള്ളവരെയും വൈറസിൽ നിന്നും രക്ഷിക്കും . തുമ്മുമ്പോഴും ചുമക്കയുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈ മടക്കി മുഖത്തോടു ചേർത്തുവെച്ചു തുമ്മുക അല്ലെങ്കിൽ ടിഷ്യുയോ തൂവാലയോ ഉപയോഗിച് മൂക്കും വായും പൊത്തിപ്പിടിച്ചു തുമ്മുക . ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക .
  • ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ വീട്ടിൽ തുടരുക. ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക . പ്രാദേശികമായി നൽകിയിട്ടുള്ള ഹെല്പ് ലൈൻ നമ്പർ ഉപയോഗിച്ച് സഹായം തേടുക .കേരളത്തിൽ ആരോഗ്യവകുപ്പിന്റെ 'ദിശ' നമ്പറായി 1056 ഉണ്ട് .എവിടെനിന്നു വേണമെങ്കിലും ഈ നമ്പറിലേക്കും വിളിക്കാം . ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവർത്തകർ സഹായവുമായെത്തും . ആശുപത്രിയിലേക്ക് പോകുമ്പോൾ പരമാവധി വ്യക്തി ശുചിത്വവും ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയും ചെയ്യുക .ചുമക്കയുമ്പോഴും തൂവാലയോ മാസ്‌കോ ഉപയോഗിക്കണം .
ഭീതിയില്ലാതെ അതീവജാഗ്രതയോടുകൂടി നമുക്ക് കൊറോണയെ നേരിടാം . മുൻകരുതലുകളും പ്രതിരോധ പ്രവർത്തനത്തിലൂടെയും നമുക്ക് കോവിഡ് 19 എന്ന മഹാമാരിയെ എന്നെന്നേക്കുമായി നമുക്ക് നമ്മുടെ പൂമുഖത്തുനിന്നു യാത്രയാക്കാം ......ഇനി തിരിച്ചുവരാനാകാത്തവിധം .
ദിവ്യ സി
8B ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം