ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/രോഗപ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ ശേഷി


കൊറോണ വൈറസിനെ ചെറുക്കാൻ രോഗ പ്രതിരോധ ശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ് .പോഷക ഗുണമുള്ള ഭക്ഷണം കഴിച്ചു രോഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ് .രോഗപ്രതിരോധ ശേഷിയും നാം കഴിക്കുന്ന ആഹാരവും തമ്മിൽ വളരെയേറെ ബന്ധമുണ്ട് .ഇത്തരം ആഹാരങ്ങൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി കൈവരിക്കാം .രോഗപ്രതിരോധ ശേഷി കുറഞ്ഞ ദുർബലമായ ശരീരങ്ങളെ രോഗാണുക്കൾ ആക്രമിക്കാൻ ഇടയാകും .അതിനാൽ ഭക്ഷണ ക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തി രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതുണ്ട് .നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ജീവശാസ്ത്രപരമായ ചില ഘടകങ്ങളും പ്രക്രിയകളുമാണ് രോഗപ്രതിരോധ വ്യവസ്ഥ .വൈറസ് ,ബാക്ടീരിയ എന്നിവയെപോലെ ദോഷകാരികളായ സൂക്ഷ്മജീവികളുടെ പ്രവേശനം തടയുക എന്നതാണ് പ്രതിരോധ വ്യവസ്ഥയുടെ ധർമം .രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് ശക്തമായ ഒരു രോഗപ്രതിരോധ വ്യവസ്ഥ നമുക്ക് ആവശ്യമാണ് .സ്വതവെയുള്ള നമ്മുടെ ഈ ശേഷിയെ ഒന്നുകൂടി ബലപ്പെടുത്താൻ ചിട്ടയായ ഭക്ഷണക്രമം സഹായിക്കും .ഇതിനായി പഴങ്ങളും പച്ചക്കറികളും പയർ വർഗ്ഗങ്ങളും ചെറുമീനുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട് .

ഫഹ്മിദ സന
7B ജി എച് എസ് കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം