ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓൺലൈൻ പ്രവേശനോത്സവം

കുടയത്തൂർ ഗവ .ഹയര്‌സെവണ്ടറി സ്‌കൂളിൽ ഓൺലൈൻ പ്രവേശനോൽസം നടത്തി .ജില്ലാ പഞ്ചായത്തു മെമ്പർ പ്രൊഫ .എം .ജെ .ജേക്കബ് പ്രേവേശനോത്സവം ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് പി സി ബൈജു അധ്യക്ഷത വഹിച്ചു .മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശനോത്സവ സന്ദേശം നൽകി . ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് ,അറക്കുളം എ ഇ ഒ കെ വി രാജു ,ബി പി സി മുരുകൻ വി അയത്തിൽ ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ,കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള, പ്രിൻസിപ്പാൾ ജിസ് പൊന്നൂസ് എന്നിവർ ആശംസകൾ നേർന്നു  .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .എച്ച് എം സാജി ടി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെടുത്തി.അധ്യാപകരായ കെ കെ ഷൈലജ, ലിൻഡാ ജോസ് ,അജിത ടി ,മേഴ്സി ഫിലിപ്പ്, നാൻസി കെ ജെ, ഇന്ദുജ പി വി എന്നിവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം

ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അധ്യാപകരുടേയും പി ടി എ യുടേയും അഭ്യുദയകാംഷികളുടേയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ അർഹരായ എല്ലാകുട്ടികൾക്കും ഡിജിറ്റൽഉപകരണങ്ങൾ വിതരണം ചെയ്യുവാൻ സാധിച്ചു. ഇതോടെ സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ളാസിൽ പങ്കെടുക്കുവാൻ സാധിച്ചു.

പരിസ്ഥിതി ദിനാചരണം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈനായി പരിസ്ഥിതി ദിനാചരണം നടത്തി . പി ടി എ പ്രസിഡണ്ട് വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു.എച്ച് എം സാജി ടി കെ , സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി , അധ്യാപിക ടി  അജിത എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ പരിസ്ഥിതി ഗാനാലാപനം ,പോസ്റ്റർ രചന ,അടിക്കുറിപ്പ് മത്സരം ,ചിത്രരചന ,മരത്തൈ നടീൽ എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .അധ്യാപകരായ കെ കെ ഷൈലജ ,ലിൻഡ ജോസ് ,പി വി ഇന്ദുജ, നാൻസി കെ ജെ, മേഴ്സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി


വായനാ ദിനം

കുടയത്തൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ വായനാദിനവും വായനാ വാരാഘോഷ ഉദ്ഘാടനവും.ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഷീബ ചന്ദ്രശേഖരപിള്ള നിർവഹിച്ചു .ഹെഡ്മിസ്ട്രസ് സാജി ടി കെ, മുൻ അധ്യാപിക ശൈലജ ,ഹിന്ദി റിസോഴ്സ് പേഴ്സൺ ആയിരുന്ന എ പി ശശീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു . കുട്ടികൾ പോസ്റ്റർ നിർമ്മാണം വായനക്കുറിപ്പ് ,വായനാമത്സരം , കവിതാരചന കഥാരചന ,കവിതാലാപനം , മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു കൺവീനർ കെ കെ ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ്,ടി അജിത,മേഴ്സി ഫിലിപ്പ്,നാൻസി കെ ജെ, പി വി ഇന്ദുജ എന്നിവർ നേതൃത്വം നൽകി

ലഹരി വിരുദ്ധ ദിനം

കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ ഓൺലൈനായി ലഹരി വിരുദ്ധ ദിനാചരണം നടത്തി. കുട്ടികൾ പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.

പ്രേംചന്ദ് ജയന്തി

കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ വി സി ബൈജു അധ്യക്ഷനായിരുന്നു. വാഗമൺ ഹൈസ്കൂൾ  അധ്യാപകനും കവിയുമായ ദീപക് അനന്ത റാവു മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്ക് കൈയ്യെഴുത്തു മാസിക, പ്രേംചന്ദ് അനുസ്മരണം പോസ്റ്റർ രചന, നാടകം എന്നിവ നടത്തി. വിജയികളായ കുട്ടികൾക്ക് ഓൺലൈൻ ട്രോഫി വിതരണം ചെയ്തു. ഹെഡ്മാസ്റ്ററെ കെ മുരളീധരൻ ഹിന്ദി ക്ലബ്ബ് കൺവീനർ കൊച്ചുറാണി ജോയ് പിടിഎ പ്രസിഡണ്ട് പി സി ബൈജു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ അജിത ടി,കെ കെ ശൈലജ, മെഴ്സി ഫിലിപ്പ്, നാൻസി കെ ജെ, ലിൻഡ ജോസ്, കെ എം പ്രദീപ്  എന്നിവർ ആശംസകൾ അറിയിച്ചു.

വായനാവാരാചരണ സമാപനം

കുടയത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഓൺലൈനായി വായന വാരാചരണ ത്തിന്റെ  സമാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. അതോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. പിടിഎ പ്രസിഡണ്ട് വി സി ബൈജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഹെഡ്മാസ്റ്റർ ശ്രീമതി സാജി ടി കെ,മെഴ്സി ഫിലിപ്പ്, നാൻസി കെ ജെ, എന്നിവർ ആശംസകൾ അറിയിച്ചു. എഴുത്തുകാരനും കവിയുമായ ശ്രീ ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അമ്മ വായന മത്സരത്തിൽ അജിത റെജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അധ്യാപകരായ കെ കെ ശൈലജ സ്വാഗതവും കൊച്ചുറാണി ജോയി കൃതജ്ഞതയും രേഖപ്പെടുത്തി. അധ്യാപകരായ അജിത് ടീ ഇന്ദുജ പി വി  എന്നിവർ ആശംസകൾ അറിയിച്ചു..

ചാന്ദ്ര ദിനാചരണം

കുടയത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഓൺലൈനായി ചാന്ദ്ര ദിനാചരണം  നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ സി ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ കെ മുരളീധരൻ സ്വാഗതവും ശ്രീമതി കൊച്ചുറാണി ജോയ് കൃതജ്ഞതയും രേഖപ്പെടുത്തി. അധ്യാപകരായ കെ കെ ശൈലജ, നാൻ സി കെ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം റോക്കറ്റ് നിർമ്മാണം ക്വിസ് മുതലായ മത്സരങ്ങൾ നടത്തി. വിജയികളായവർക്ക് ഓൺലൈനായി സർട്ടിഫിക്കറ്റുകളും ട്രോഫിയും നൽകി. അധ്യാപകരായ ടീ അജിത് linda ജോസ് ഇന്ദുജ പി വി, വി എം പ്രദീപ്, മെഴ്സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി .

ഹിന്ദി ദിനാചരണം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹിന്ദി വാരാചരണത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു

ഉദ്ഘാടനം

ഹിരോഷിമാ ദിനാചരണം

കുടയത്തൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ ഓൺലൈനായി ഹിരോഷിമ ദിനം ആചരിച്ചു .പി ടി എ പ്രസിഡണ്ട് ശ്രീ സി ബൈജു അധ്യക്ഷനായ ചടങ്ങ് കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. കുട്ടികൾ കൾ സഡാക്കോ കൊക്ക് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,കവിതാലാപനം, യുദ്ധവിരുദ്ധ പ്രതിജ്ഞ പ്രസംഗം, ക്വിസ്, പോസ്റ്റർ രചനഎന്നിവ നടത്തി .ഹെഡ്മാസ്റ്റർ കെ മുരളീധരൻ, സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയ് അധ്യാപകരായ നാൻസി കെ ജെ, അജിത ടി, മെഴ്സി ഫിലിപ്പ്, വിഎം പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു.

ജി സ്യൂട്ട് പരിശീലനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ഓൺലൈൻ പഠനത്തിനായി ജി .സ്യൂട്ട് പ്ലാറ്റ്‌ഫോം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനം നടന്നു. ഇത് കൈറ്റ് സ്‌കൂൾ ഡോട്ട് .ഇൻ എന്ന പൊതു ഡൊമൈനിന് കീഴിലായിരിക്കും. അധ്യാപകർ ക്ഷണിക്കപ്പെടുന്ന വർക്ക് മാത്രമായിരിക്കും ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുക .ഗൂഗിൾ ക്ലാസ്സ് റൂമിൽ ആണ് അധ്യാപകരും കുട്ടികളും ലോഗിൻ ചെയ്യേണ്ടത് എടുക്കുന്ന ക്ലാസ്സുകൾ തൽസമയം തന്നെ റെക്കോർഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് പിന്നീട് അത് നൽകാൻ സാധിക്കും എന്നതാണ് ഇതിൻറെ നേട്ടം .തൽസമയ ക്ലാസുകൾ നൽകുന്നതിനോടൊപ്പം കുട്ടികൾക്ക് സംശയ നിവാരണത്തിനും വിവിധ അസൈൻമെൻറ് നൽകുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരമൊരുക്കുന്നു . പ്ലാറ്റ്ഫോമിലെ ക്ലാസ്സ് റൂമിൽ കുട്ടികൾ അപ്ലോഡ് ചെയ്യുന്ന പ്രവർത്തനങ്ങൾ മൂല്യനിർണയം നടത്തുന്നതിനും ഗ്രേഡും ഹാജരും നൽകുന്നതിനുള്ള സംവിധാനം ഉണ്ട് .പരിശീലനത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ജിസ് പുന്നൂസ് നിർവഹിച്ചു .കൈറ്റ് സ്കൂൾ മാസ്റ്റർ ട്രെയിനർ സുലേഖ ബീവി , കൃഷ്ണപ്രിയ, ടെക്നിക്കൽ അസിസ്റ്റൻറ് ജിത്തു എന്നിവർ ക്ലാസുകൾ നയിച്ചു .പരിശീലകരായ കൊച്ചുറാണി ജോയി സ്വാഗതവും വിമിനാമേരി നന്ദിയും രേഖപ്പെടുത്തി

സ്വാതന്ത്ര്യ ദിനാചരണം

കുടയത്തൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .പി .ടി .എ .പ്രസിഡന്റ് വി .സി .ബൈജു ദേശീയ പതാക ഉയർത്തി .ഹെഡ്മാസ്റ്റർ എ കെ മുരളീധരൻ സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയ് അധ്യാപകരായ വി എം പ്രദീപ് ,മേഴ്സി ഫില്പ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ ഓൺലൈനായി ദേശഭക്തിഗാനം കവിതാലാപനം ക്വിസ് , പോസ്റ്റർ നിർമ്മാണം ,പതാക നിർമ്മാണം സ്വാതന്ത്ര്യദിന പതിപ്പ് എന്നിവ തയ്യാറാക്കി .അധ്യാപകരായ കെ കെ ശൈലജ ലിന്റ ജോസ് എന്നിവർ നേതൃത്വം നൽകി

സംസ്കൃത ദിനാചരണം

കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈനായി സംസ്കൃത ദിനാചരണം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ സി ബൈജു അധ്യക്ഷനായ ചടങ്ങ് കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ എടുത്തു. കൂടാതെ  ഗാനാലാപനം,വഞ്ചിപ്പാട്ട്, സുഭാഷിതം, പ്രസംഗം, മുതലായവ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ മുരളീധരൻ, സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയ്, അധ്യാപകരായ ലിൻഡ ജോസ്,നാൻസി കെ ജെ, അജിത ടി, മെഴ്സി ഫിലിപ്പ്, വിഎം പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരായ ഇന്ദുജ പി വി സ്വാഗതവും കെ കെ ശൈലജ നന്ദിയും പറഞ്ഞു.

മക്കൾക്കൊപ്പം രക്ഷാകതൃശാക്തീകരണപരിപാടി

മക്കൾക്കൊപ്പം :- രക്ഷാകർത്തൃ ശാക്തീകരണ പ്രോഗ്രാം .

മക്കൾക്കൊപ്പം എന്ന രക്ഷാകർത്തൃ ശാക്തീകരണ പ്രോഗ്രാമിൽ കൗൺസിലർ സി.കെ .സിന്ധു ക്ലാസ് നയിച്ചു. മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പ്രോഗ്രാം കുടയത്തൂർ ഗവ .ഹയർ .സെക്കണ്ടറി സ്‌കൂളിൽ നടന്നു .കൗൺസിലർ സി .കെ സിന്ധു ക്ലാസ് നയിച്ചു .കേരള ശാസ്ത സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം രക്ഷാകതൃ ശാക്തീകരണ ക്യാംപയിൻ നടന്നു. . വീടുകളിൽ സമാധാനാന്തരീക്ഷം പല കാരണങ്ങളാൽ ഇല്ലാതാകന്ന അവസ്ഥയിൽ കുട്ടികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനും കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഹിന്ദി വാരാചരണ സമാപനം

കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി ''ഹിന്ദി ഉത്സവ്'' സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി.

मुकेश नौट्याल










ഓസോൺ ദിനാചരണം

സ്കൂളിൽ ഓൺലൈനായി ഓസോൺ ദിനാചരണം നടത്തി. കുട്ടികൾ ഓസോൺ ദിനത്തിൽ - ക്വിസ്സ് ,പാട്ട്, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന മുതലായവ നടത്തി. ഹെഡ്മാസ്റ്റർ എ. കെ. മുരളീധരൻ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകർ നേതൃത്വം നൽകി.

ശാസ്ത്ര വാരാചരണം

ശാസ്ത്രം മനുഷ്യനന്മയ്ക്ക് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനമൊട്ടാകെ ശാസ്ത്രവാരം സംഘടിപ്പിക്കുന്നത്. ശാസ്ത്ര വാരാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ സ്പൈസ് റിസർച്ച് ഓർഗനൈസേഷൻ  ശാസ്ത്രജ്ഞൻ ശ്രീ.വിവേക് സർ കുട്ടികൾക്ക് ക്ലാസ് എടുത്തു. അധ്യാപകരും കുട്ടികളും പങ്കെടുത്തു. കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു ക്ലാസ് .കുട്ടികൾ വിവിധങ്ങളായ സംശയങ്ങൾ ചോദിക്കുകയും അതിനുള്ള വിശദമായ മറുപടി ശാസ്ത്രജ്ഞനായ വിവേക് സർ നൽകുകയും ചെയ്തു. ആകാശ വിസ്മയം കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു 1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്. മനുഷ്യനിർമ്മിത ഉപഗ്രഹമായ സ്പുട്ട്നിക്ക് 1 , 1957 ഒക്ടോബർ 4 ന് വിക്ഷേപിച്ചതിൻറെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടിയിൽ ഒപ്പുവെച്ചതിന്റെയും ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആഘോഷിക്കുന്നത്.

തിരികെ സ്ക്കളിലേയ്ക്ക് - പ്രവേശനോത്സവവും മലയാളഭാഷ ദിനാചരണവും

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും മലയാള ഭാഷാ ദിനാചരണവും നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. മലയാള ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ.പ്രസിഡൻറ് വി.സി. ബൈജു ,ഹെഡ്മാസ്റ്റർ എ കെ മുരളീധരൻ ,സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക് മധുരം നൽകി അധ്യാപകർ അവരെ ക്ലാസിലേയ്ക്ക് നയിച്ചു. അധ്യാപകരായ കെ കെ ഷൈലജ, ലിൻഡ ജോസ് , വി.എം.പ്രദീപ് , ടി. അജിത, മേഴ്സി ഫിലിപ്പ്, നാൻസി കെ.ജെ, ഇന്ദുജ പി.വി , വി.കെ. സിന്ധു മോൾ, ഇന്ദു, അനീഷ എന്നിവർ നേതൃത്വം നൽകി.

വിദ്യാകിരണം പദ്ധതി

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാ കിരണം പദ്ധതി പ്രകാരമുള്ള ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നടന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ വി .സി. ബൈജു അധ്യക്ഷതവഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. SITC കൊച്ചുറാണി ജോയി പദ്ധതി വിശദീകരിച്ചു. HM ശ്രീ മുരളീധരൻ A K സ്വാഗതവും Joint SITC ശ്രീമതി ലിൻഡ ജോസ് നന്ദിയും പറഞ്ഞു. അധ്യാപകരായ K K ഷൈലജ, V Mപ്രദീപ്, അനീഷ , ടി അജിത, മേഴ്സി ഫിലിപ്പ് നാൻസി കെ.ജെ, പി.വി. ഇന്ദുജ എന്നിവർ നേതൃത്വം നൽകി.

സുരീലി ഹിന്ദി അധ്യാപക പരിശീലനം

അറക്കുളം BRC യുടെ ആഭിമുഖ്യത്തിൽ ജി.എസ്‌.സി.വി. എൽപി സ്കൂളിൽവച്ച്‌ സുരീലി ഹിന്ദി അധ്യാപകപരിശീലനം നടന്നു. B P C ശ്രീമതി സിനിസെബാസ്റ്യൻ അധ്യക്ഷത വഹിച്ച യോഗം അറക്കുളം ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ശ്രീ കെ.എൽ ജോസഫ്‌ ഉദ്‌ഘാടനംചെയ്തു. അറക്കുളം AEO ശ്രീ. K V രാജു മുഖ്യപ്രഭാഷണം നടത്തി. R P മാരായ കൊച്ചുറാണി ജോയി, കെ. എം ഐഷ , K K ഷൈജ ,എന്നിവർ ക്ളാസുകൾനയിച്ചു. യു.പി, എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌. വിഭാഗങ്ങളിലെ അധ്യാപകർ പങ്കെടുത്തു. അധ്യാപകർ പരിശീലന മൊഡ്യൂളിലെ വിവിധങ്ങളായ അക്ലിവിറ്റികൾ അവതരിപ്പിച്ചു. പി.വി. നിർമ്മലാദേവി,വിനീത്‌ ചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. BRC ട്രെയിനർ ഹസീന ബീഗംസ്വാഗതവും പി.കെ ജാസ്മിൻ നന്ദിയും ടേഖപ്പപെടുത്തി.

ചങ്ങാതിക്കൂട്ടം

ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ കുടയത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കിടപ്പിലായ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. കൂട്ടുകാരെ കാണുവാനോ അവരോടൊപ്പം കളിക്കുവാനോ കഴിയാത്ത എട്ടാം ക്ലാസ്സ് വിദ്യാർത്ഥി കളായ അലൻ സാം ഐസെക്ക് , ബാദുഷ, സലിം എന്നീ കുട്ടികളുടെ വീടുകളാണ് അധ്യാപകരും സഹപാഠികളും സനർശിച്ചത്. കൈ നിറയെ സമ്മാനങ്ങളുo ആശംസാകേക്കും നക്ഷത്രങ്ങളും സമ്മാനിച്ചു. സഹപാഠികൾ സുഹൃത്തുക്കൾക്കായി ഗാനങ്ങൾ ആലപിച്ചു

ഭവന സന്ദർശനം

ഓരോ കുട്ടിയേയും അവന്റെ കുടുംബത്തെയും, കുടുംബ സാഹചര്യങ്ങളെയും മനസ്സിലാക്കുന്നതിനായും അവരെ അടുത്തറിഞ്ഞ്, അവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ഞങ്ങൾ ഭവനസന്ദർശനം നടത്തുവാൻ തീരുമാനിച്ചത്. കൊറോണ എന്ന മഹാമാരി മൂലം അധ്യാപകർക്ക് കുഞ്ഞുങ്ങളെ ഓൺലൈനിൽ മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ. കുട്ടികളെ നേരിൽ കാണുന്നതിനു വേണ്ടി ആധ്യാപകരും പിറ്റി എയും കുഞ്ഞുങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു.  ഭവന സന്ദർശനം നടത്തിയതിലൂടെ ആ കുടുംബങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞു. ഭവന സന്ദർശനം നടത്തുമ്പോൾ  അവന്റെ വീട്ടിലെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുകയും, ഓരോരുത്തർക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകി വരികയും ചെയ്യുന്നു. ആവശ്യമായ സഹായം ചെയ്യുന്നതിൽ എല്ലാ അധ്യാപകരും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. എല്ലാ കുട്ടികളുടെയും വീട്ടിൽ സന്ദർശനം നടത്തി തീർക്കാം എന്ന് കരുതുന്നു. കുട്ടികളുമായള്ള നിരന്തര സമ്പർക്കത്തിലൂടെ ആ കുഞ്ഞിന്റെ പഠനത്തിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും, സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം ഒത്തിരിയേറെ മാറ്റങ്ങൾ ദർശിക്കുവാൻ സാധിച്ചു. കുട്ടികൾ ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. തുടർന്നും എല്ലാ കുട്ടികളുടേയും ഭവനങ്ങൾ സന്ദർശിക്കുന്നതാണ്.

അതിജീവനം  മാനസികോല്ലാസ വിദ്യാഭ്യാസ പരിപാടി

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അതിജീവനം  മാനസികോല്ലാസ വിദ്യാഭ്യാസ പരിപാടി നടന്നു.എയറോബിക് സും നാടൻപാട്ടും  കുത്തിവര മാഗസിനും പരിശീലന പരിപാടിക്ക് മോടികൂട്ടി . ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ നിറഞ്ഞ പുഞ്ചിരിയോടെ നേരിടാനും  ജീവിതസാഹചര്യങ്ങളിൽ സന്തോഷം കണ്ടെത്താനും  കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുതിനും ഈ പരിശീലന പരിപാടി സഹായകമാകുന്നു. അധ്യാപിക ഇന്ദുജ പി.വി. നേതൃത്വം നൽകി

ക്രിസ്തുമസ് ആഘോഷം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കറോൾഗാന മത്സരം,പുൽക്കൂട് നിർമ്മാണം,പാപ്പാ മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി..എല്ലാകുട്ടികയൾക്കും കേക്ക് വിതരണം ചെയ്തു.

ആയോധനകലാ പരിശീലനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആയോധന കലാ പരിശീലനം ആരംഭിച്ചു.

ഹലോ ഇംഗളീഷ്

ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ പ്രാവീണ്യം വർധിപ്പിക്കുന്നതിനും, എല്ലാ തലങ്ങളിലും ഉള്ള കുട്ടികളെയും English ഭാഷ പഠിക്കുന്നതിന് പ്രാപ്തരാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ 2018മുതൽ ആരംഭിച്ച പഠന പോഷണ പരിപാടിയായ Hello English പ്രോഗ്രാം 2018 മുതൽ നമ്മുടെ സ്കൂളിൽ വിജയകരമായി നടപ്പിലാക്കി വരുന്നു. ഇംഗ്ലീഷ് ഭാഷയെ ഭയരഹിതമായി സമീപിക്കാൻ ഈ പരിപാടി വളരെയേറെ സഹായിച്ചു. പൂർണ്ണമായും activity oriented ആയി നടത്തുന്ന ഈ പ്രോഗ്രാം ന്റെ ഭാഗമായി 2018,2019, വർഷങ്ങളിൽ English ഫെസ്റ്റ്കൾ, തിയേറ്റർ ക്യാമ്പ്, മുതലായവ നടത്തി. Up തലം മുഴുവൻ കുട്ടികളും പങ്കെടുത്തു.കുട്ടികൾ on the spot ആയി ധാരാളം പരിപാടികൾ ഇംഗ്ലീഷ്ൽ അവതരിപ്പിച്ചു. അറക്കുളം സബ് ജില്ലയിലെ ഫോക്കസ് സ്കൂൾ എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞു.ഓൺലൈൻ കാലത്തും Hello English ന്റെ ഭാഗമായി നടത്തിയ SPACE, LEAP, HELLOWORLD ഈ പ്രവർത്തനങ്ങളിൽ എല്ലാം കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. HELLO ENGLISH PROGRAMME ഇപ്പോഴും തുടർന്ന് വരുന്നു.

സുരീലി ഹിന്ദി

പാഠ്യ പദ്ധതി പരിപോഷണ പരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദി പ്രോഗ്രാം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും ഹിന്ദിയിൽ ആശയ വിനിമയം നടത്തുവാനും കുട്ടികൾക്ക് ഇതുവഴി സാധിക്കുന്നുണ്ട്.

നീ എൻ ധനം Short film പ്രദർശനം

എല്ലാ ക്ളാസിലേയും കുട്ടികൾക്കായി നീ എൻ ധനം എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയുണ്ടായി.

സത്യമേവ ജയതേ

ഇന്റർനെറ്റ് ,സോഷ്യൽമീഡിയ എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ ക‍ുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ നമ്മുടെ നിത്യജീവിതത്തിൽ ഇന്റർനെറ്റ് എത്രമാത്രം സ്വാധീനിക്കപ്പെടുന്നുവെന്ന് പരിശീലനത്തിൽ പറയുകയുണ്ടായി. ആധ്യാപകരായ കൊച്ചുറാണി ജോയി , ലിഡ ജോസ് എന്നിവർ നേതൃത്വം നൽകി.

അക്ഷരമുറ്റം ക്വിസ്

യു പി എച്ച് എസ് വിഭാഗങ്ങളിലായി അക്ഷരമുറ്റം ക്വിസ് നടത്തി.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ക്യാമ്പ്

സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്നു നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ്‌ വിദ്യാർഥികൾ ഓരോ ലിറ്റിൽകൈറ്റ്സ്‌ പ്രവർത്തനങ്ങളെയും സമീപിക്കുന്നത്‌. വിദ്യാർഥികളുടെ ഈ ആകാംക്ഷയെയും താത്പര്യത്തെയും നിലനിർത്തി ലിറ്റിൽകൈറ്റ്സ്‌ പദ്ധതിയുടെയും ഹൈടെക്‌ പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നതിന്‌ അവരിൽതാത്പര്യം ജനികിക്കുക എന്നതാണ്‌ യൂണിറ്റ്‌ തലത്തിൽ നടക്കുന്ന ഈ പരിശീലന ക്യാമ്പ്‌കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌.വിദ്യാർഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക്‌ പദ്ധതിയുടെ മികവു വർധികിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായിസ്കൂളുകളിൽ നടമിലാക്കിയ പദ്ധതിയാണ്‌ ലിറ്റിൽകൈറ്റ്സ്‌. ക്ലാസ്മുറികളും വിദ്യാലയവും ഹൈടെക്‌ ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിമിക്കേണ്ടതുണ്ട്‌. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്‌കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധികിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ്‌ നൂതനസാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽകൈറ്റ്സ്‌ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക്‌ നൽകുന്നത്‌. ലിറ്റിൽകൈറ്റ്സ്‌ പ്രവർത്തനങ്ങളെ പരിചയകെടുത്തുന്ന ഒരു ലഘുസെഷനും(ജനറൽ) തുടർന്ന്‌ അനിമേഷൻററ്റുപി ദ്യൂബ്‌ ഡെസ്ക്‌, പ്രോഗ്രാമിങ്‌ (സ്ക്രാച്ച്‌, ആല്‌ ഇൻവെന്റർ) വിഭാഗങ്ങളിലായുള്ള ഓരോ സെഷനുകളുമാണ്‌ മൊഡ്യളിൽ ഉശൾഷകെടുത്തിയിട്ടള്ളത്‌. കൈറ്റ് മിസ്ട്രസ്മാരായ കൊച്ചുറാണി ജോയി ,ലിൻഡ ജോസ് എന്നിവർ ക്യാമ്പ് നയിച്ചു.

ആസാദി കാ അമൃത് മഹോത്സവ് 2022 -നാഷണൽ ഗേൾ ചൈൽഡ് ഡേ

എട്ട് ഒൻപത്,പത്ത് ക്ളാസിലെ കുട്ടികൾക്കായി Essay Competition നടത്തുകയുണ്ടായി .പത്താം ക്ളാസിലെ സിന്ദൂര സന്തോഷ് ഒന്നാം സ്ഥാനവും അനുമോൾ ജോസഫ് രണ്ടാം സ്ഥാനവും ചിപ്പി ടോമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റിപ്പബ്ളിക് ദിനാചരണം

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.

വനിതാദിനാചരണം

കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ വനിതാദിനം ആചരിച്ചു. രാവിലെ പ്രാർത്ഥന മുതൽ വൈകുന്നേരം വരെയുള്ള പ്രവർത്തനങ്ങൾ മുഴുവനും അധ്യാപികമാരുടെ നേതൃത്വത്തിൽ ആയിരുന്നു.

പൈ ദിനാചരണം

മാർച്ച് മാസം 14-ാം തീയതി പൈ ദിനമായി സ്കൂളിൽ ആഘോഷിച്ചു. പൈയുടെ ഏകദേശ വിലയായ 3. 14 നോട് സാമ്യം തോന്നുന്ന കലണ്ടർ ദിനമായ മാർച്ച് മാസം 14-ാം തീയതി പുലർച്ചെ 1.59 നാണ് ഔദ്യോഗികമായി പൈ ദിനം ആഘോഷിക്കുന്നത്. ഏതൊരു വൃത്തത്തിന്റെയും ചുററളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന വില ഏകദേശം 3. 14 ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതാണ് പൈയുടെ ഏകദേശ വില. പൈ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി സ്കൂളിൽ വൃത്തങ്ങളുടെ ചുററളവ്, പരപ്പളവ് ഇവയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്ക് വിവിധ പ്രശ്നങ്ങൾ നൽകുകയും അവർ അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനോട്‌ചേർന്ന് വൃത്തസ്തംഭങ്ങളുടെ ഉപരിതലപരപ്പളവ്, വ്യാപ്തം ഇവ എങ്ങനെ കണക്കാമെന്നും മനസിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ വിവിധ അളവുകളിൽ വൃത്തങ്ങൾ വരച്ച് നൂലുപയോഗിച്ച് ചുററളവ് കണ്ടെത്തി വ്യാസം കൊണ്ട് ഹരിച്ച് ഓരോരുത്തർക്കും ലഭിച്ച വിലകൾ താരതമ്യം ചെയ്ത് ആ വിലകൾ 3.14 നോട് അടുത്ത് വരുന്നതായി മനസിലാക്കാൻ സാധിച്ചു. കൂടാതെ ബോർഡിൽ പൈ ഉപയോഗിച്ചുള്ള വൃത്തത്തിന്റെ ചുററളവിന്റെയും പരപ്പളവിന്റെയും സൂത്രവാക്യങ്ങൾ ഒരാഴ്ചയായി ബോർഡിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.