ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/പ്രതിരോധശേഷി
പ്രതിരോധശേഷി
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പകർച്ചവ്യാധികൾ.ഇപ്പോൾ തന്നെ കൊറോണ എന്ന രോഗം കാരണം നമ്മൾ വിഷമത്തിലാണ്.ഇതിനെ ചെറുത്തു നിൽക്കാൻ പ്രതിരോധ ശേഷിയാണ് പ്രധാനമായും വേണ്ടത്.അതു കൊണ്ട് നമ്മൾ രോഗപ്രതിരോധശേഷി നേടാൻ പോഷകാഹാരങ്ങൾ കഴിച്ചും ശുചിത്വം പാലിച്ചും മുന്നോട്ട് നീങ്ങണം.വ്യക്തി ശുചിത്വം പാലിച്ചാൽ മാത്രം പോരാ,സാമൂഹ്യ ശുചിത്വം കൂടി പാലിക്കണം.ഇല്ലെങ്കിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കും.അങ്ങനെ വന്നാൽ കൊറോണയെപ്പോലുള്ള മാരക രോഗങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.ഇതൊക്കെ ഓർത്തുകൊണ്ട് നല്ലൊരു നാളേക്കായി പരിശ്രമിക്കാം.ജാഗ്രത കൊണ്ട് രോഗത്തെ ചെറുക്കാം.
|