ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊറോണക്കാല വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാല വിശേഷങ്ങൾ

ഈ കാലം വേദനാജനകമാണെങ്കിലും കളിതമാശയ്ക്ക് കുറവില്ല. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എത്ര വർഷങ്ങൾക്ക് ശേഷമാണ് നിങ്ങൾ ഒന്ന് മനസ്സു തുറന്നിട്ട്.തിരക്കേറിയ ജീവിതത്തിലും കുടുംബങ്ങൾക്ക് പ്രാധാന്യം നൽകുകയും അവരുമായി സമയം ചിലവഴിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാവരും കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കുന്നു.അത് ഒരു സന്തോഷ വാർത്തയാണ്.കാലം മാറുന്നതിനനുസരിച്ച് മനുഷ്യരും മാറിക്കൊണ്ടിരിക്കുകയാണ്,എന്നാലും ഈ ലോക്ക് ഡൗൺ കാലത്ത് പഴയകാല കാഴ്ചകളിലേക്ക് തിരിച്ചു പോവുകയാണ്.ഐശ്വര്യത്തിന്റെ പ്രതീകമായ വിഷു കുടുംബത്തിന്റെ കൂടെ ആഘോഷിക്കുന്ന സന്തോഷത്തിലാണ് എല്ലാവരും.ഭഗമാന്റെ മുന്നിൽ നിൽക്കുന്ന ഓരോ നിമിഷവും സങ്കടങ്ങൾ ഭഗവാനോട് നാം പറയുകയാണ്.ശ്രീ കൃഷ്ണന്റെ രൂപം കണികാണാൻ കാത്തുനിൽക്കുകയാണ് നമ്മൾ. മഹാമാരി കേരളത്തിൽ വിലസ്സിടുമ്പോഴും സാമൂഹിക ഒരുമ കാത്തുകൊണ്ട് ശാരീരിക അകലം പാലിച്ചു കൊണ്ട് വീട്ടിൽ സുരക്ഷിതരായി കഴിയുകയാണ് നാമോരോരുത്തരും.കൊവിഡ് 19 ബാധിതരുടെ എണ്ണം ക്രമേണ കുറഞ്ഞു വരികയാണ്.നമ്മുടെ നന്മക്കായി സമൂഹത്തിന്റെ സുരക്ഷക്കായി അക്ഷീണം പ്രയത്നിക്കുന്ന നഴ്സുമാരെയും ഡോക്ടർമാരെയും പോലീസുകാരെയും നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും നന്ദിയോടെ ഓർക്കാം.കരുതലോടെ നിൽക്കാം.

ശിവപ്രിയ എസ് കുമാർ
8 എ ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം