Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം
നമുക്ക് മറികടക്കാം ഈ പ്രതിസന്ധിയെ......
ലോകത്ത് ഇന്ന് വളരെ ഏറെ പ്രതിസന്ധികൾ നേരിടുന്ന സമയമാണ്. കൊറോണ എന്ന മാരകമായ വൈറസ് ഇന്ന് ലോകമെമ്പാടുമുള്ള പല നാടുകളിലും സ്ഥിതീകരിക്കപ്പെട്ടു. ചൈനയിലെ വുഹാനിൽ നിന്ന് ഉടലെടുത്തതാണ് ഈ വൈറസ്. ഇത് എങ്ങനെ ഉണ്ടായതായാലും ശരി മനുഷ്യ ചെയ്തിയാൽ തന്നെയാണ് ഇത് ഇത്ര അതികം പടർന്നു പിടിച്ചത്. നമ്മുടെ ഓരോ അശ്രദ്ധ മൂലമാണ്. നാം ഇതിനെ ചില്ലറക്കാരനായി എടുത്തു എന്നതാണ് ഏറ്റവും വലിയ തെറ്റ്.
മനുഷ്യർക്ക് ഇടയിൽ ഇത് ഇത്രയധികം പടർന്നു പിടിക്കാൻ ഉള്ള കാരണവും ഇത് തന്നെയാണ്. കൊറോണ മാത്രമല്ല പല രോഗങ്ങളും നമ്മുടെ അശ്രദ്ധ മൂലം വളരെ വലിയ മാരകമായി മാറുന്നുണ്ട്.
രോഗ പ്രതിരോധത്തിനായി നാം ചെയ്യേണ്ടുന്ന കാര്യങ്ങളിൽ മുക്യമായി കാണേണ്ടത് ശ്രദ്ധ തന്നെയാണ്. ഒരു വ്യക്തി മാത്രം പ്രതിരോധിക്കാൻ ശ്രമിച്ചത് ഒരു ഉപകാരവും ഉണ്ടാകാൻ പോകുന്നില്ല.
ഓരോരുത്തരും ഇതിനായി മുന്നിടണം. എല്ലാവരെയും ഒരാൾ തന്നെ ശ്രദ്ധിക്കാൻ ആരും പറയുന്നില്ല. അവനവൻ തന്റെ കാര്യം ശ്രദ്ധിച്ചാൽ മതി. അങ്ങനെ ഓരോരുത്തരും തന്റെ കാര്യങ്ങളിൽ ശ്രദ്ധ ചുമത്തിയാൽ കൊറോണയെയും ഇത് പോലെ പടർന്നു പിടിക്കുന്നതും അല്ലാത്തതുമായ പല രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും.
വ്യക്തി ശുചിത്വം രോഗ പ്രതിരോധത്തിൽ വളരെ പ്രധാനമായതാണ്. അത് പോലെ തന്നെയാണ് പരിസര ശുചിത്വവും. എല്ലാം ഒരു പോലെ വൃത്തിയോടെയും വെടിപ്പോടെയും നിന്നാൽ മാത്രമേ നമുക്ക് ഒരു പോലെ വിജയിക്കാൻ സാധിക്കൂ. ഡോക്ടർ, നേഴ്സ്. പോലീസ്, ഇത് പോലുള്ള മേഖലയിൽ ജോലി ചെയ്യുന്നവർ ഇന്ന് നമ്മുടെ ലോകം കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷ തേടാൻ വേണ്ടിയാണ് പ്രവർത്തിക്കുന്നത് . രാവും പകലും നെട്ടോട്ടം ഓടുകയാണ്. അവർ ഒന്ന് വിശ്രമിക്കുക പോലും ചെയ്യാതെ. സ്വന്തം കുടുംബത്തെ പോലും മറന്നാണ് ജോലി ചെയ്യുന്നത്. നമുക്ക് വേണ്ടിയാണ് നമ്മുടെ നാടിന്ന് വേണ്ടിയാണ്. ഇതെല്ലാം മുക്കാവിലെടുത്ത് കൊണ്ട് നാം രോഗ പ്രതിരോധത്തിനായി ഗവണ്മെന്റ് ഉം മറ്റും പറയുന്ന കാര്യങ്ങൾ അനുസരിച്ച് മുന്നോട്ട് നീങ്ങേണ്ടതാണ്.
നമുക്ക് ഇപ്പോൾ വീട്ടിലിരുന്നു വീട്ട്ക്കാരോടപ്പം ഇരുന്ന് ഈ രോഗം പ്രതിരോധിക്കാം...
ചിന്തിക്കുക... പ്രതിരോധിച്ച് ജീവിക്കണോ...
നമ്മുടെ ഒരു അശ്രദ്ധ മൂലം രോഗം പിടിപെട്ടു മരിക്കണോ.......
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|