ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ബുദ്ധിമാനായ മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിമാനായ മുയൽ

പണ്ട് പണ്ട് ശുചിത്വമില്ലാത്ത ഒരു ചെറിയ കാട് ഉണ്ടായിരുന്നു ആ കാട്ടിലെ മൃഗങ്ങൾക്ക് എല്ലാ വർഷവും ഓരോ പുതിയ പുതിയ രോഗങ്ങൾ ഉണ്ടായിരുന്നു ഈ രോഗങ്ങൾ കാരണം എല്ലാവർഷവും മൃഗങ്ങൾ ചത്തൊടുങ്ങി കൊണ്ടിരുന്നു ചത്തൊടുങ്ങിയത് മൃഗങ്ങളുടെ അവശിഷ്ടങ്ങളുടെനാറ്റംകാരണം ആ കാട്ടിലേക്ക് മൃഗങ്ങളോ വേട്ടക്കാരോവരാതായി. ഇങ്ങനെയിരിക്കെ ഒരു ദിവസം സിംഹരാജാവ് ഒരു യോഗം വിളിച്ചുചേർത്തു. നമ്മുടെ കാട് ലോകത്തിൽ തന്നെ വ്യത്യസ്തമാണ്. അതു കൊണ്ട് നമ്മുടെ കാട്ടിലുള്ള മൃഗങ്ങൾ നശിച്ചുപോവാൻ പാടില്ല. അതിനാൽ നമുക്ക് വളരെ പെട്ടെന്ന് ഒരു പോംവഴി കാണണം. അപ്പോൾ ബുദ്ധിമാനായ ഒരു മുയൽ പറഞ്ഞു നിങ്ങളെല്ലാവരും എന്റെ കൂടെ നിൽക്കുകയാണെങ്കിൽ ഞാനൊരു സൂത്രം പറഞ്ഞു തരാം എല്ലാവരും തലയാട്ടി. ആദ്യം നമുക്കിവിടുത്തെ അഴുകിയ നാറ്റം ഒഴിവാക്കി രോഗം മാറുന്നുണ്ടോ എന്ന് നോക്കാം. നമ്മുടെ അടുത്ത കാട്ടിൽ നല്ല ശുചിത്വമാണെന്ന് കേട്ടിട്ടുണ്ട് നമ്മളെല്ലാവരും എങ്ങനെയാണവർ ശുചിത്വം പാലിക്കുന്നതെന്ന് കണ്ടെത്തണം.ഓരോ മൃഗങ്ങളും അവരുടെ വൃത്തി ശീലങ്ങൾ ഓരോന്നായി കണ്ടെത്തി മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു.ഈ ശീലങ്ങൾ എല്ലാവരും പിൻതുടർന്നു.അങ്ങനെ ആ കാട് ശുചിത്വമുള്ള കാടായി മാറി."ശുചിത്വമില്ലായ്മയാണ് എല്ലാ രോഗങ്ങൾക്കുമുള്ള അടിസ്ഥാന കാരണമെന്ന് അവർക്ക് ' മനസ്സിലായി"


ശിഫാന
5 C ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ