Schoolwiki സംരംഭത്തിൽ നിന്ന്
ഒരമ്മയുടെ ഡയറിക്കുറിപ്പ്
ഞാൻ ഭൂമി ദേവി .
ഇന്നെന്റെ ദിവസമാണ്, എന്നും മാലിന്യങ്ങൾ മുഖത്തെറിഞ്ഞു കാർക്കിച്ചു തുപ്പി വിഷപ്പുക ഊതി ശ്വസിക്കാൻ പോലും വിഷമിച്ചു കഷ്ടപ്പെടുന്ന ഒരമ്മയ്ക് ഈ ദിവസം ചെറിയ ആശ്വാസത്തിന്റെ ദിവസമാണ് മാലിന്യത്തിനു പകരം പൂക്കൾ വിതറി എന്നോടുള്ള സ്നേഹം കാണിച്ചു പാട്ടുകൾ പാടി . ഇനി അമ്മയെ വിഷമിപ്പിക്കില്ലെന്നുള്ള ശപഥവും ചെയ്ത അവരെന്നെ സ്നേഹിക്കുന്ന ഒരേ ഒരു ദിവസം .... വിഷപ്പുക കൊണ്ട് ശ്വാസം പിടയുമ്പോളും മക്കൾക്കു നല്ലത് വരുത്തണേ എന്റെ കണ്ണീരു മക്കൾക്കുള്ള കുടിനീരാവാണെന്നു പ്രാര്ഥിച്ചിരിക്കുന്ന നാളുകളാണ് മുന്നിലെന്ന് അറിയാമായിരുന്നിട്ടും അവരുടെ സ്നേഹം കൊതിച്ചത് ഒരു അമ്മയുടെ അവകാശം നേടാനുള്ള സ്വാർത്ഥതയായിരിക്കാം .....
ഇന്ന് ഞാൻ സുഖമായി ശ്വസിച്ച തുടങ്ങിയിരിക്കുന്നു വസ്ത്രത്തിൽ കറയില്ല കാറിത്തുപ്പലുകൾ കൊണ്ട് അപമാനിക്കപെടുന്നില്ല പക്ഷെ കുറ്റബോധം കൊണ്ട് എനിക്ക് സന്തോഷവുമില്ല .....!
നിങ്ങളെ ശിക്ഷിക്കുക അല്ലാതെ എന്റെ മുന്നിൽ മറ്റു വഴികളില്ലാരുന്നു ...
കുസൃതി അതിരു കടക്കുമ്പോൾ ഞങ്ങൾഅമ്മമ്മാർ മക്കളെ കുറു വടി കാട്ടി പേടിപ്പിക്കാറുണ്ട് വേണ്ടി വന്നാൽ തല്ലാറുണ്ട്. കുസൃതി അതിരു കടക്കുമ്പോൾ മുറിയിലടയ്ക്കാറുണ്ട് ...പേടിപ്പിച്ച് നിർത്താറുണ്ട് !! നിങ്ങളിലധികം നോവുന്നത് ഞങ്ങൾഅമ്മമ്മാർക്കാണെന്നു നിങ്ങൾക്കറിയില്ലല്ലോ ..... !
എന്റെ മുന്നിൽ ഇതല്ലാതെ വഴിയില്ലാരുന്നു
പലതും കാട്ടി പേടിപ്പിച്ചു നിങ്ങൾക് മാറ്റമില്ലാരുന്നു
ഇരിക്കുന്ന കൊമ്പു നിങ്ങൾ മുറിച്ചു മുറിച്ചു വീഴുമെന്നായി . ഇനി ഇതല്ലാതെ നിങ്ങളെ രക്ഷിക്കാൻ എനിക്ക് മറ്റു വഴികളില്ല.നിങ്ങളും ഇനി എന്നിലുണ്ടാവാനുള്ള മക്കൾക്കും എനിക്ക് നിങ്ങളോടുള്ള സ്നേഹം വിലങ്ങു തടിയാകുമെന്നു തോന്നി. ശിക്ഷിക്കേണ്ടതും മുറിയിലടയ്‌ക്കേണ്ടതും ആവശ്യമായിരുന്നു ....
നിങ്ങൾ പുറത്തിറങ്ങുമ്പോ നിങ്ങൾക് മനസിലാവും അമ്മയെന്തിനാ നിങ്ങളെ മുറിയിലടച്ചതെന്നു തിരിച്ചിറങ്ങി വീണ്ടും പഴയത് പോലെ നിങ്ങൾ പെരുമാറില്ലെന്ന് ഈ അമ്മയ്ക്കുറപ്പുണ്ട് !!
എന്ന് ,
നിങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന നിങ്ങളുടെ സ്വന്തം 'അമ്മ ..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ
|