ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ഒന്നിച്ച് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് പോരാടാം

പ്രകൃതി അമ്മയാണ് നാം ഒരിക്കലും അതിനെ മാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യൻ പ്രവർത്തിക്കുന്നത് സ്വയം നാശത്തിനും ലോകനാശത്തിനും കാരണമാകും.മനുഷ്യന്റെ ആരോഗ്യപരമായ ജീവിതത്തിൽ പ്രകൃതിക്ക് പ്രധാനമായ ഒരു പങ്കുണ്ട്.മാലിന്യങ്ങൾ കൂടുന്നതോട്കൂടി നമ്മൾ ശ്വസിക്കുന്ന വായു,വെള്ളം എന്നിവ മലിനമാകുന്നു.ഇത് കാരണം അനേകം രോഗങ്ങളെ നാം നേരിടേണ്ടിവരുന്നു.
നമുക്കറിയാം ലേകമാകെ വ്യാപിച്ച് ലോക ജനതയെ മൊത്തംമുൾമുനയിൽ നിർത്തുന്ന ഒരു മഹാമാരിയെയാണ് നാം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത് അനേകം പേരുടെ ജീവനെടുത്ത് ഈ മഹാമാരി ഒരാളിൽ നിന്ന് മറ്റൊരാളിലേക്കെത്താൻ വെമ്പൽ കൊള്ളുകയാണ്.ഇതിനെ പ്രതിരോധിക്കാൻ നാം ശുചിത്വം ശീലമാക്കിയേതീരൂ. മനുഷ്യന്റെ സമ്പർക്കമാണ് ഈ രോഗം പടരാനുള്ള പ്രധാന കാരണമായി പറയുന്നത്.സമ്പർക്കം ഒഴിവാക്കാൻ നാം ഒരുമിച്ച് നിൽക്കണം.ഈ മഹാമാരിയുടെ അനന്തരഫലം മരണമൊ?രോഗമോ മാത്രമല്ല മറിച്ച് സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായ്മയും പട്ടിണിയും പെരുകും.ശേഷം എങ്ങനെ എന്ന ചിന്ത മനുഷ്യരിൽ ഉടലെടുക്കും. ഇപ്പോഴിത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രശ്നമായി മാറിയിരിക്കുന്നു. അതു കൊണ്ട് തന്നെ രോഗവ്യാപനം തടയുക എന്നത് എല്ലാവരുടേയും കടമയാണ്.സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് മനുഷ്യനേയും പ്രകൃതിയേയും രക്ഷിക്കുക. വ്യക്തി ശുചിത്വം നാടിനേയും നാട്ടാരേയും രക്ഷിക്കട്ടെ.


മുശ്‍രിഫ. പി
10 D ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം