ജി.എച്ച്. എസ്.എസ്. പുറത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

     സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം , ഹിരോഷിമ ദിനം , നാഗസാക്കിദിനം , റിപ്പബ്ലിക്ക് ദിനം എന്നിവ സമുചിതമായി ആചരിച്ചു. തിരൂർ സബ്‌ജില്ലാ സോഷ്യൽ സയൻസ് മേളയിൽ പ്രസംഗമത്സരത്തിൽ അപർണ്ണ രാമകൃഷ്ണനും , പ്രാദേശിക ചരിത്ര രചനയിൽ സൂര്യ.കെ.വി ക്കും ഒന്നാം സ്ഥാനവും , അറ്റ്ലസ് നിർമ്മാണത്തിൽ ദീപികയ്ക്ക് രണ്ടാം സ്ഥാനവും , ക്വിസ് മത്സരത്തിൽ ദീപക് , ശ്രേയ എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. തിരൂർ സബ്‌ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ സ്ക്കൂളിനായിരുന്നു. തിരൂർ സബ്‌ജില്ലയിലെ ഏറ്റവും മികച്ച സോഷ്യൽ സയൻസ് ക്ലബ്ബിനുള്ള പുരസ്കാരവും നമ്മുടെ സ്ക്കൂൾ നേടി. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറായ ശ്രീമതി. ആരിഫയുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തിയത്.