ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോൽസവം 2025

സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025

പരിസ്ഥിതി ദിനം

05 ജൂൺ 2025

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സൗന്ദര്യവൽക്കരിച്ച് വിദ്യാർത്ഥികൾ.

ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്, ജി ആർ സി ,സ്കൗട്ട് യൂണിറ്റുകളും നാച്വറൽ ക്ലബ്ബും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ചെടികൾ നട്ട് സൗന്ദര്യവൽക്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ബി മിനി ടീച്ചർ നാലാം ക്ലാസ് വിദ്യാർത്ഥിനി സനയിൽ നിന്ന് ചെടിച്ചട്ടി സ്വീകരിച്ച് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡോക്യുമെന്റേഷനിൽ സജീവ പങ്കാളിത്തം വഹിച്ചു. അധ്യാപകരായ മുംതാസ് സി ,നീന വി.പി, ഹഫീല കെ, ചന്ദ്രൻ എൻ.സി , ഗായത്രി ജി , വിഷ്ണു പ്രസാദ് ,അഖിൽ കെ , ഇർഫാദ് കെ തുടങ്ങിയവർ സംബന്ധിച്ചു


05 ജൂൺ 2025

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഡോക്യുമെന്റേഷനും കൈറ്റ് അംഗങ്ങൾ നിർവഹിച്ചു. കൂടാതെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി ഫെസ്റ്റിന്റെ ഡോക്യുമെന്റേഷനിലും കൈറ്റ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു. പരിപാടിയുടെ ഉൽഘാടനം ബഹുമാനപ്പെട്ട HM മിനി കെ ബി നിർവഹിച്ചു. അധ്യാപകരായ ചന്ദ്രൻ എൻ.സി ,ആരിഫ് എൻ, ഹഫില കെ എന്നിവർ പങ്കെടുത്തു

മെഹന്തി മത്സരം
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം - ജി എച്ച് എസ് എസ് പുതുപ്പറമ്പ
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
പോസ്റ്റർ രചന - ജി എച്ച് എസ് എസ് പുതുപ്പറമ്പ
മെഹന്തി മത്സരം
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം - ജി എച്ച് എസ് എസ് പുതുപ്പറമ്പ
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം - ജി എച്ച് എസ് എസ് പുതുപ്പറമ്പ

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

പോസ്റ്റർ രചന - ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ


ചെടി നടൽ
ചെടി നടൽ
ചെടി നടൽ
ചെടി നടൽ
പോസ്റ്റർ രചന - ‍ഡോക്യുമെന്റേഷൻ
പരിസ്ഥിതി ദിനം - ടീം

സായം പ്രഭ ഹോം - സ്നേഹ സംഗമം

ജൂൺ 15 മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം ആചരിച്ചു പുതുപ്പറമ്പ് ജി എച്ച് എസ് വിദ്യാർത്ഥി കൾ.

JRC യുടെയും സൈക്കോ സോഷ്യൽ കൗൺസിലിംങ് പദ്ധതിയുടെ യും നേതൃത്വത്തിൽ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികളായിരുന്നു പരിപാടി നയിച്ചത്.  "മൂപ്പിന് ഗൗരവമർപ്പിക്കുന്ന അനുഭവങ്ങൾക്ക് ആദരവ് നൽകുന്ന മലപ്പുറം" എന്ന പ്രമേഹത്തിൽ  വിഷയാധിഷ്ഠിതമായ  ചർച്ചയും ഹാപ്പിനസ് വർക്ക് ഷോപ്പും മധുര സൽക്കാരവും സംഘടിപ്പിച്ചു. കുട്ടികൾ സായം പ്രഭയിലെ അംഗങ്ങൾക്കായി വിവിധ തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ട് വരുകയും, അവരെ എന്റർറ്റൈൻ ചെയ്യിക്കാനായി വിവിധ കളികളും ആക്ടിവിറ്റീസും നടത്തി, ഒരുപാട് അനുഭവങ്ങൾ പങ്കുവെച്ചു ഇതെല്ലാം കുട്ടികൾക്ക് വളരെ പ്രചോദനവും മറക്കാനാകാത്ത ഒരു അനുഭവവും ആയി. പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്‌, സിപി കാദർ സായംപ്രഭാ ഫെസിലിറ്റേറ്റർ  ഇബ്രാഹീം എ കെ, ജിഎച്ച്എസ്എസ് പുതുപ്പറമ്പ് സ്കൂൾ  ജൂനിയർ റെഡ് ക്രോസ് ഇൻ ചാർജ് ഗായത്രി ജി,HST ഹഫീല കഴുങ്ങിൽ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നീന വി പി, സ്കൂൾ കൗൺസിലർ സ്നേഹ ഇറക്കൽ  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

വായന ദിനം

ജി എച്ച് എസ് എസ് പുതുപ്പറമ്പിൽ ജൂൺ 19 ന് വായനാദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് മിനി കെ ബി സ്വാഗതം ആശംസിച്ചു. ശ്രീ കോട്ടക്കൽ പത്മനാഭൻ മാഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ ഷൗക്കത്ത് കുന്നക്കാടൻ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ്പ്രസിഡൻറ് ബഷീർ കൂരിയാടൻ, മുംതസ് ടീച്ചർ, സുബ്രഹ്മണ്യൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, മീന മാലിനി ടീച്ചർ, നീന ടീച്ചർ, ഫൈസൽ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ലൈബ്രേറിയൻ ശ്രീമതിവിദ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ചെടി നടൽ
പോസ്റ്റർ രചന - ‍ഡോക്യുമെന്റേഷൻ
പരിസ്ഥിതി ദിനം - ടീം
ചെടി നടൽ
പോസ്റ്റർ രചന - ‍ഡോക്യുമെന്റേഷൻ


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25

ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് , ജെ .ർ സി. ക്ലബുകൾ ,ഗാന്ധി ദർശൻ സമിതിയും, എക്സൈസ് വകുപ്പുമായി ചേർന്ന് പുതുപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ലഹരി വിരുദ്ധ ദിനോൽഘാടനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

കൈറ്റ് - ജെ. ർ.സി അംഗങ്ങളുടെ നേത്രത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു .മറ്റു വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു. അധ്യാപകരായ എൻ .സി ചന്ദ്രൻ ,എം .മുംതാസ്, സജേഷ് ,അബ്ദുറഹ്മാൻ എ .കെ, കദീജ എൻ. കെ,നീന. V. P ഹഫീല കെ,എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനം പി ടി എ പ്രസിഡണ്ട് ശ്രീ ഇ കെ അലവിക്കുട്ടിയുട അധ്യക്ഷതയിൽ തിരൂർ സബ് കളക്ടർ ദിലീപ് .കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പി കെ നാരായണൻ ,k. K. ഷൌക്കത്തലി,സി. കെ അഷ്‌റഫ്‌,എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് കായിക അധ്യാപകൻ വിഷ്ണുപ്രസാദ് നേതൃത്വം നൽകി. ലഹരിക്കെതിരെ പ്ലകാർഡേന്തി വിദ്യാർത്ഥികളും അദ്ധ്യാപകരും കലക്ടറോടൊപ്പം സെൽഫിയെടുത്തു അധ്യാപകരായ ഹഫീല. കെ, ഗായത്രി ജി, അഖിൽ കെ എന്നിവരുടെ നേത്രത്വത്തിൽ ഫ്ലാഷ് മോബും നടന്നു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ശേഷം ഷിനോജ് (എക്സൈസ് ഇൻസ്പെക്ടർ )ക്ലാസ് എടുത്തു. അധ്യാപകനായ ഇർഫാദിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടന്നു. സമാപന സമ്മേളനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ശ്രീ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിലെവിജയികൾ ക്കുള്ള സമ്മാനദാനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ നിർവഹിച്ചു. എ കെ അബ്ദുറഹ്മാൻ സ്വാഗതവും ഗാന്ധിദർശൻ കൺവീനർ രേഷ്മ നന്ദിയും പറഞ്ഞു.

ലഹരികറുപ്പിനെതിരെ കറുപ്പണിഞ്ഞ് പുതുപ്പറമ്പിലെ അധ്യാപകർ

ലോകലഹരിവിരുദ്ധദിനത്തിൽ ആണ് പുതുപ്പറമ്പിലെ മുഴുവൻ അധ്യാപകരും കറുപ്പ് വസ്ത്രം ധരിച്ച് ലഹരവിരുദ്ധ പ്ലേ കാർഡ് എന്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചു. അദ്ധ്യാപകരായ N. C. ചന്ദ്രൻ, വിഷ്ണു പ്രസാദ്, എം.മുംതാസ്. ,വി. പി. നീന, കെ.ഹഫീല, സ്നേഹ,ജി.ഗായത്രി എന്നിവർ നേതൃത്വം നൽകി

ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
ജി എച്ച് എസ് എസ് പുതുപ്പറമ്പ

ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണം - ചാന്ദ്രദിനം

2025 ജൂലൈ 21

JULY 21 ചാന്ദ്ര ദിനിത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് ക്ലബിന്റെ നേത്രത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജൂലൈ 21 ന്  ഡിജിറ്റൽ പോസ്റ്റർ രചന മൽസരം സംഘടിപ്പിച്ചു. 18 വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുത്തു. മറ്റു് ക്ലബിലെ കുട്ടികൾക്ക് പ്രാധിനിധ്യം നൽകി കൊണ്ടാണ് മൽസരം സംഘടിപ്പിച്ചത്. ഒമ്പതാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങളും  മൂല്യനിർണ്ണയവും നടത്തിയത്. വരച്ച ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ടാണ് വിലയിരുത്തൽ നടത്തിയത്. വിലയിരുത്തലിൽ എസ് ഐ ടി സി ചന്ദ്രൻ മാഷിന്റെയും കൈറ്റ് മെന്റർ ഹഫീല ടീച്ചറിന്റെയും സാന്നിധ്യമുണ്ടായിരുന്നു.

ജി എച്ച് എസ് എസ് പുതുപറമ്പ - പോസ്റ്റർ നിർമ്മാണം
ജി എച്ച് എസ് എസ് പുതുപറമ്പ - പോസ്റ്റർ നിർമ്മാണം
ജി എച്ച് എസ് എസ് പുതുപറമ്പ - പോസ്റ്റർ നിർമ്മാണം
ജി എച്ച് എസ് എസ് പുതുപറമ്പ - പോസ്റ്റർ നിർമ്മാണം
ജി എച്ച് എസ് എസ് പുതുപറമ്പ - പോസ്റ്റർ നിർമ്മാണം

സയൻസ് ക്ലബ് ഉദ്ഘാടനം

26/07/25 ശനി ഉച്ചക്ക് 2:00 മണിക്ക് വിദ്യാലയത്തിലെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിബിത ടീച്ചർ സ്വാഗതം പറഞ്ഞു. എസ്.സി .ഇ.ആർ.ടി ടെസ്റ്റ് ബുക്ക് റൈറ്റർ അംഗവും മാതൃഭൂമി, മലയാള മനോരമ സയൻസ് കോർണർ എഴുത്തുകാരനുമായ ഡോ. ഇ കെ സിമിൽ റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീന മാലിനി ടീച്ചർ, ആയിഷ ടീച്ചർ, ഹഫീല ടീച്ചർ എന്നിവർ പരിപാടിക്ക്ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുമ്പ് നടന്ന സയൻസ് ക്ലബ്ബിന്റെ വിവിധ പരിപാടികളുടെ സമ്മാന വിതരണം ഡോ. ഇ കെ സിമിൽ റഹ്മാൻ സാർ നിർവഹിച്ചു.

അഭിരുചി കുട്ടികളും അധ്യാപകരും ചേർന്ന് ശാസ്ത്ര ഗീതം അവതരിപ്പിച്ചു. ശാസ്ത്ര വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ പരീക്ഷണവും നടന്നു. ഡോ. ഇ കെ സിമിൽ റഹ്മാൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നിരവധി ശാസ്ത്ര പരീക്ഷണങ്ങളും പരിചയപ്പെടുത്തി അതോടൊപ്പം ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്തു. സയൻസ് ക്ലബ്ബ് അംഗങ്ങളുടെയും വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും സാന്നിധ്യം പരിപാടിക്ക് ഊർജ്ജം പകർന്നു. ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര ക്ലാസുകളും കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു. ചടങ്ങിന് ശ്രീമതി അനീഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. പരിപാടി വൈകിട്ട് 4:00 മണിക്ക് അവസാനിച്ചു.

SCIENCE CLUB INAUGURATION
ലഘുചിത്രംSCIENCE CLUB INAUGURATION
ലഘുചിത്രംSCIENCE CLUB INAUGURATION

ഭാഷാ ക്ലബ് ഉദ്ഘാടനം

ഇന്ന്‌ ഉച്ചക്ക് 2 മണിക്ക് ഡൈനിംഗ് ഹാളിൽ വെച്ച് വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

പരിപാടിക്ക് ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. HM മിനി ടീച്ചറുടെ അധ്യക്ഷതയിൽ SSMO ITE principal ഷാനവാസ് പറവന്നൂർ ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു. മുംതാസ് ടീച്ചർ, നീന ടീച്ചർ, കദീജ ടീച്ചർ, രേഷ്മ ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്യാരി ലാൽ മാഷ് പരിപാടിക്ക് നന്ദി പറഞ്ഞു.

റസ്ന ടീച്ചർ, സഫ്‌വത്ത്  ടീച്ചർ, സാദിയ ടീച്ചർ, ഉമ്മു സൽമ ടീച്ചർ,വിദ്യ ടീച്ചർ, റസാഖ് മാഷ്, ലത്തീഫ് മാഷ് സുബ്രഹ്മണ്യൻ മാഷ്,അഖിൽ മാഷ്, ഫൈസൽ മാഷ്, എന്നിവരുടെയും സാന്നിധ്യം പരിപാടിക്ക് ഊർജ്ജം പകർന്നു

ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും ബോധവത്ക്കരണ ക്ലാസ്

GHSS പുതുപ്പറമ്പ് സ്കൂളിൽ 28/07/2025 തിങ്കൾ  സ്കൂൾ ഓഡിറ്റോറിയത്തിൽ

ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി ലിറ്റിൽ കൈറ്റിൻ്റെ നേത്രത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മെന്റർ അഫീല കെ സ്വാഗതം ആശംസിച്ചു. HM ശ്രീമതി മിനി കെ ബി അധ്യക്ഷസ്ഥാനം നിർവഹിച്ചു. PTA പ്രസിഡന്റ്‌ ഇ.കെ അലവികുട്ടി ആശംസകൾ അറിയിച്ചു. മറ്റ് അധ്യാപർ ആയ ഗായത്രി ജി, ലതാകുമാരി, ചന്ദ്രൻ നാട്ടുകെട്ടിച്ചാല, സ്നേഹ ഇറക്കൽ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മുംതാസ് ചോലക്കൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ട്രൈനറും മോട്ടിവേറ്ററും ആയ സതീശ് ബാബു പരിപാടിക്ക് ഉത്ഘാടനം ചെയ്ത് ക്ലാസ്സ്‌ നയിച്ചു. JRC അംഗങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളും പരിപാടി കോർഡിനേറ്റ് ചെയ്തു. ഗർഭാശയ രോഗങ്ങൾ അകറ്റാൻ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും, ഗുണമേന്മ കുറഞ്ഞ സാനിറ്ററി നാപ്കിൻ ഉപയോഗത്തിൻ്റെ ദോഷങ്ങളും  പ്രായോഗികമായി കാണിച്ച് കൊടുത്തു.

SPORTEEN 2025-26

പുതുപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻ ററി സ്കൂൾ കായികമേളക്ക് 'കേരള അത് ലറ്റിക് കോച്ച് ടോമി ചെറിയാൻ ദീപശിഖ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ കേരള സ്കൂൾ ക്രിക്കറ്റ് ടീമംഗം ജീവേശ്വർ വി.പി കൊളുത്തിയ ദീപ ശിഖ മറ്റു താരങ്ങൾ കൈമാറി.ആറാം ക്ലാസ്സ് വിദ്യാർത്ഥി യായ മുഹമ്മദ്‌ റഹീസ്. ഐ. കെ നിന്നാണ് ഉദ്ഘാടകൻ ദീപശിഖ ഏറ്റു വാങ്ങിയത്.ഉദ്ഘാടന ചടങ്ങിൽ പി.ടി.എ പ്രസിണ്ടൻറ് ഇ.കെ അലവി കുട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.ബി. മിനി, ഹയർ സെക്കൻ്ററി സീനിയർ അധ്യാപകൻ പി.ഐ നജീബ്, SMC ചെയർമാൻ കെ.കെ. ഷൗകത്തലി ,പിടിഎ അംഗങ്ങളായ നാസർ പറമ്പൻ, അഷ്‌റഫ്‌. സി. കെ,ആതിക്ക് കാട്ടിൽ, അധ്യാപകരായ മുംതാസ് ചോലക്കൽ, വി. പി നീന,എൻ. സി. ചന്ദ്രൻ.എന്നിവർ സംസാരിച്ചു. സ്കൂൾ കായിക അധ്യാപകൻ വിഷ്ണു പ്രസാദ് ചടങ്ങിന്റെ നന്ദി പറഞ്ഞു.

School parliament election

2025 - 26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 08/08/2025 ന് രാവിലെ 9:30 മുതൽ 12 മണി വരെ നടന്നു. 2025 ഓഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 04/08/2025 മുതൽ 05/08/2025 ഉച്ചയ്ക്ക് 12 മണിവരെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക പിൻവലിക്കുവാനുള്ള അവസാന സമയം 06 08 2025 ഉച്ചയ്ക്ക് 1 മണിയോടെ അവസാനിച്ചു. തുടർന്ന് 3.30 ന് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും JRC യൂണിറ്റിന്റെയും സഹായത്തോടുകൂടിയാണ് ഇലക്ഷൻ നടന്നത്. സോഫ്റ്റ് ഫെയർ ഇൻസ്റ്റലേഷൻ മുതൽ ഡോക്യുമെന്റേഷൻ വരെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ യായിരുന്നു.UP, HS വിഭാഗത്തിലുള്ള വിദ്യാർത്ഥികളാണ് സമതിദാനാവകാശം വിനിയോഗിച്ചത്. UP വിഭാഗത്തിന് മൂന്ന് ബ്ലോക്കുകളിലായും HS വിഭാഗത്തിൽ 8,9

ക്ലാസുകൾക്ക് സ്റ്റേജിന് രണ്ട് വശത്തായും, പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രധാന ബ്ലോക്കിൽ മുകൾവശത്തുമായാണ് ബൂത്ത് സജ്ജീകരിച്ചത്. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇലക്ഷൻ പ്രക്രിയയിൽ മുഴുവൻ വിദ്യാർഥികളും ആവേശത്തോടെ പങ്കാളികളായി. 08/08/2025 ഉച്ചയ്ക്ക് 3. 30 ന് തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിനെ സ്കൂൾ അസംബ്ലിയിൽ പ്രഖ്യാപിച്ചു. HM ന്റെയും മുംതാസ് ടീച്ചറുടെയും ലത ടീച്ചറുടെയും നേതൃത്വത്തിൽ ലീഡേഴ്സിന് ബൊക്കെ നൽകി സ്വീകരിച്ചു.ചന്ദ്രൻ സർ UP,HS വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

2025 സ്വാതന്ത്ര ദിനാഘോഷം

നമ്മുടെ സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായ പരിപാടികളോടെയാണ് നടത്തിയത്. പതിവ് പോലെ രാവിലെ 8.30 ന് തന്നെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു. പരിപാടികൾ ആരംഭിച്ചത് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തലോടെയാണ് . നമ്മുടെ പ്രിൻസിപ്പൽ ശ്രീമതി വിജയലക്ഷ്മി ടീച്ചറാണ് പതാക ഉയർത്തിയത്. പിന്നീട് എല്ലാവരും ദേശഭക്തി ഗാനം ആലപിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ പ്രധാനാധ്യാപക സ്വാതന്ത്ര ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. നമ്മുടെ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ മഹാരഥന്മാരെ അനുസ്മരിക്കുകയും അവരെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു. മറ്റ് അധ്യാപകരും PTA പ്രതിനിധികളും സംസാരിച്ചു. വിവിധ ക്ലാസിലെ കുട്ടികൾ ദേശഭക്തി ഗാനം ആലപിച്ചു. സ്കൂൾ ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷം എല്ലാവർക്കും മധുരം  വിതരണം ചെയ്തു. ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം ഒരു കൂട്ടം നല്ല ഓർമ്മകൾ നൽകി

Art Beat 2k25

2025-26 ലിറ്റിൽ ജീനിയസ് ക്ലബ് ഉദ്ഘാടനം

ഞങ്ങളും കൃഷിയിലേക്ക്

ജി എച്ച് എസ് എസ് പുതുപ്പറമ്പ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉണ്ടാക്കിയ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട വിത്തിടൽ ഉദ്ഘാടനം  നടന്നു. "ഞങ്ങളും കൃഷിയിലേക്ക് " എന്ന ആഹ്വാനവുമായി കൃഷിയുമായി താല്പര്യമുള്ള ഒരുപറ്റം വിദ്യാർത്ഥികളും അധ്യാപകരും തോട്ടം ഒരുക്കുന്നതിൽ വ്യാപൃതരായി. പി. ടി.എ, എസ്.എം.സിയുടെയും പുതുപ്പറമ്പ് പാടശേഖരസമിതിയുടെയും കൃഷി ഓഫീസറുടെയും ഉപദേശ നിർദ്ദേശങ്ങൾ  കൃഷി ഒരുക്കുന്നതിൽ പ്രചോദനമായി.  സ്കൂളിന്റെ സമീപത്ത് പിടിഎ യുടെ ശ്രമഫലമായി ലഭിച്ച 20 സെന്റ് സ്ഥലത്താണ് രണ്ടാം ഘട്ട  കൃഷി ഒരുക്കിയത്. വിഷ രഹിതമായ പച്ചക്കറി സ്കൂൾ ഉച്ചഭക്ഷണത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ തീർത്തും ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.   കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും കാർഷിക ബോധം വളർത്തുന്നതിനുംഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .     കഴിഞ്ഞവർഷം എടരിക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച കാർഷിക സ്കൂളും മികച്ച കുട്ടി കർഷക ആയി തെരഞ്ഞെടുത്ത വിദ്യാർത്ഥിയും ഈ സ്കൂളിൻറെ മുൻവർഷത്തെ അഭിമാന നേട്ടങ്ങളാണ്.

അത്യാധുനിക സാങ്കേതികവിദ്യ സമ്മാനിച്ച ഏറ്റവും നൂതനമായ കൃഷി രീതികളായ  Precision farming (സൂക്ഷ്മ കൃഷി). Drip irrigation (തുള്ളിനന), mulching film method (മൂടിയ രീതി) എന്നിവ സമ്മേളിപ്പിച്ചുകൊണ്ടുള്ള കൃഷി രീതിയാണ് രണ്ടാംഘട്ട വിളവിറക്കലിൽ  നമ്മൾ അവലംബിക്കുന്നത്.

പ്രകൃതിക്ക് ഇണങ്ങും വിധം മണ്ണും ജലവും മറ്റു വിഭവങ്ങളും ഉപയോഗിച്ച് വിളകളുടെ ഉത്പാദനം കൂട്ടുക എന്ന രീതി അവലംബിച്ചാണ് വെണ്ട,പച്ചമുളക്, പയർ,ചീര,ചിരങ്ങ എന്നീ ഇനങ്ങൾ  തീർത്തും ജൈവകൃഷിരീതിയിൽ കൃഷി ചെയ്യുന്നത്.ഇതോടൊപ്പം  ഒന്നാം ഘട്ടത്തിൽ എടരിക്കോട് കൃഷിഭവനിൽ നിന്നും ലഭിച്ച മുളക്, വഴുതന തൈകൾ 158  ചട്ടികളിൽ കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു. മിറാക്കിൾ ഫ്രൂട്ട്, അബിയു,പേര,പ്ലാവ്,ചിക്കു തുടങ്ങിയ ഫലവൃക്ഷത്തൈകളും ഈ വർഷം കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ നട്ട് സംരക്ഷിച്ചു പോരുന്നു. രണ്ടാംഘട്ട വിത്തിറക്കൽ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ബഷീർ കൂരിയാടൻ നിർവഹിച്ചു.പ്രിൻസിപ്പൽ വിജയലക്ഷ്മി വി, ഹെഡ്മിസ്ട്രസ് മിനി കെ.ബി, എസ്.എം.സി ചെയർമാൻ ഷൗക്കത്തലി കുന്നക്കാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സുബൈദ തറമ്മൽ, എസ് എം സി അംഗം നാസർ പറമ്പൻ, കാർഷിക ക്ലബ്ബ് അംഗങ്ങൾ, കാർഷിക ക്ലബ്ബ് കൺവീനർ സുശീലൻ മാസ്റ്റർ, എക്കോ ക്ലബ്ബ് കൺവീനർ ഡോണിയ  ചാക്കോ, എൻ എസ് എസ് കോഡിനേറ്റർ രതീഷ് മാസ്റ്റർ, എൻ എസ് എസ് വളണ്ടിയർമാർ, സീനിയർ അസിസ്റ്റന്റ് മുംതാസ് ടീച്ചർ, അധ്യാപകരായ മീനാ മാലിനി, അബ്ദുറസാഖ് എം ടി, കാർത്തിക, അബ്ദുറസാഖ്  ടി, നസീഹ, രമ്യ,കനക പ്രഭ, സൽമ, മുഹമ്മദ് ഇയാസ്, നാഷിദ,സജീഷ്, ശ്രുതി, ദിവ്യ, ഉമ്മു സൽ‍മ, രോഷ്ന, ജിൻസി എന്നിവരുടെ സാന്നിധ്യം വിത്തിടൽ  ചടങ്ങിന് മാറ്റുകൂട്ടി.

സെൽഫ് ഡിഫെൻസ് ട്രെയിനിങ്

GHSS പുതുപ്പറമ്പിൽ നവംബർ 25, 2025-ന് സംഘടിപ്പിച്ച സെൽഫ് ഡിഫെൻസ് ട്രെയിനിങ് പരിപാടി വിദ്യാർത്ഥികൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകർന്ന ഒരു സജീവ വേദിയായി. സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടിയിൽ അധ്യാപകർ, PTA പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു.

പരിപാടിയുടെ തുടക്കത്തിൽ Headmistress മിനി ടി.ആർ. ഹൃദയസ്പർശിയായ പ്രസംഗത്തിലൂടെ സ്വാഗതം നിർവഹിച്ചു. തന്റെ വാക്കുകളിലൂടെ വിദ്യാർത്ഥികളോട് സ്വയംവിശ്വാസവും ധൈര്യവും വളർത്തേണ്ടതിന്റെ പ്രാധാന്യം അവർ ഓർമ്മപ്പെടുത്തി. തുടർന്ന് സ്കൂളിന്റെ ഓരോ മുന്നേറ്റത്തിലും ദൃഢതയോടെ പങ്കുചേരുന്ന PTA പ്രസിഡന്റ് ബഷീർ കൂരിയാടൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും മാനസികശക്തിയും വളർത്തുന്ന ഇത്തരം പരിപാടികളുടെ ആവശ്യമേറെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ സീനിയർ അദ്ധ്യാപകൻ ചന്ദ്രൻ, സ്കൂൾ കൗൺസിലർ സ്നേഹ ഇറക്കൽ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി Teens Club കോർഡിനേറ്റർ സോണി ആൽഫ്രഡ് സെഷന്റെ ക്രമീകരണങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. തുടർന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന സെൽഫ് ഡിഫെൻസ് ട്രെയിനിങ് സെഷനിലേക്ക് പരിപാടി നീങ്ങി. വനിതാ പോലീസ് വിഭാഗത്തിൽ നിന്നുള്ള പ്രായോഗിക പരിചയ സമ്പത്തുള്ള പരിശീലകരാണ്  പരിശീലനം നയിച്ചത്. Assistant Sub Inspectorയും മാസ്റ്റർ ട്രെയിനറുമായ കെ. വത്സല ടീം ലീഡറായി നേതൃത്വം നൽകി. അവരുടെ കൂടെ Senior Civil Police Officer കെ. സി. സിനി മോൾ, Assistant Sub Inspector വി. ജെ. സോണിയ മാബിൾ എന്നിവർ അസിസ്റ്റന്റ് ലീഡർമാരായും പരിശീലനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു.

പരിശീലകർ വിദ്യാർത്ഥികൾക്ക് സ്വയംരക്ഷയ്ക്കായി ആവശ്യമുള്ള അടിസ്ഥാന തന്ത്രങ്ങൾ, അടിയന്തരസാഹചര്യങ്ങളിലെ പ്രതികരണശൈലി, ശാരീരിക-മാനസിക സജ്ജീകരണം തുടങ്ങിയവ വ്യക്തമായ രീതിയിൽ പ്രായോഗികമായി അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ കേട്ട് ആവേശത്തോടെ പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്നുതന്നെ ഇതിന്റെ പ്രാധാന്യവും ഫലപ്രാപ്തിയും വ്യക്തമായി.

പരിപാടിയുടെ സമാപനഘട്ടത്തിൽ JRC പ്രോഗ്രാം കോർഡിനേറ്റർ ഗായത്രി ജി നന്ദിപ്രസംഗം നടത്തി. ഇത്തരം പരിശീലനങ്ങൾ പെൺകുട്ടികൾക്കും വിദ്യാർത്ഥി സമൂഹത്തിനും സുരക്ഷിത ജീവിതത്തിലേക്ക് ഒരു വഴികാട്ടിയാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. പരിപാടി വിജയകരമാക്കാൻ പിന്തുണ നൽകിയ സ്കൂൾ ഭരണസമിതിക്കും അധ്യാപകർക്കും PTA യ്ക്കും പൊലീസ്സ് വിഭാഗത്തിനും വിദ്യാർത്ഥികൾക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഉയർത്തുകയും ശക്തമായ ഭാവി സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്ര അനുഭവമായിരുന്നു ഈ പരിശീലനദിനം.

Robotics പരിശിലനം

കൈറ്റ് വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ ഹൈസ്കൂൾ IT അധ്യാപകർക്ക് റോബോർട്ടിക് പരിശിലനം നൽകി.

പ്രശ്തുത പരിപാടിയുടെ ഉൽഘാടനം ഹെഡ്മിസ്ട്രസ് മിനി കെ.ബി  നിർവ്വഹിച്ചു.SITC ചന്ദ്രൻ എൻ.സി, കൈറ്റ് മെൻ്റർ ഹഫില കെ എന്നിവർ ക്ലാസ്സിന് മേൽനോട്ടം വഹിച്ചു. 15 അധ്യാപകർ ക്ലാസ്സിൽ പങ്കെടുത്തു. 8th,9th യാസ്സിലെ അധ്യാപകർ കൂടി പരിശിലനത്തിൽ പങ്കാളികളായി . Audino കിറ്റു വെച്ചുള്ള പരിശിലനം രസകരമായതും മെച്ചപ്പെട്ട പരിശിലനവുമായിരുന്നെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ജോയിൻ്റ് SITC ആരിഫ് എൻ നന്ദി പറഞ്ഞു.