ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗൈഡ്സ്

സേവനപാതയിലെ അർപ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂൺ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂൾ അങ്കണത്തിൽ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിവും അർപ്പണബോധവുമുള്ള 32 പെൺകുട്ടികൾ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്. 32 കുട്ടികളേയും 8 പേർ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകൾക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോൾ ലീഡറേയും നിയമിച്ചു. ആരംഭംമുതൽക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാൻ കഴിഞ്ഞ ഒരു യൂണിറ്റാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗൈഡ് പ്രസ്ഥാനം.

==<വിദ്യാരംഗം കലാസാഹിത്യവേദി

വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വർഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നാടൻപാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങൾ, മാഗസിൻ നിർമ്മാണം, വായനാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്തിൽ നടന്നു വരുന്നു.

ക്ലാസ് മാഗസിൻ