ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ പ്രതീക്ഷയുടെ നൂലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ നൂലുകൾ

ഇംഗ്ലണ്ട് എന്ന രാജ്യത്ത് ജോസഫ് എന്ന ഒരു വ്യാപാരി ഉണ്ടായിരുന്നു. ധനികനായ അദ്ദേഹം തൻ്റെ കൊട്ടാരം പോലുള്ള വീട്ടിൽ ആർഭാടപൂർവം ജീവിച്ചിരുന്നു. വർഷാവസാനം അദ്ദേഹം കച്ചവടത്തിനായി യൂറോപ്പിലേക്ക് പുറപ്പെട്ടു. ധാന്യങ്ങളും സ്വർണങ്ങളുമായി കപ്പലിലായിരുന്നു യാത്ര. കപ്പൽ മധ്യേ ശക്തമായ മഴക്കും ആർത്തിരമ്പുന്ന തിരമാലകൾക്കും ഇടയിൽ കപ്പൽ മുങ്ങിപ്പോയി. സ്വയരക്ഷക്കായി കപ്പലിലെ തൊഴിലാളികൾ വെള്ളത്തിലേക്കു ചാടി. എന്തു ചെയ്യണമെന്നറിയാതെ ജോസഫ് ചരക്കുകളിലേക്കു നോക്കി നിന്നു. കപ്പൽ മുങ്ങിത്താഴുന്നതിനിടെ ജോസഫ് ഒരു മരത്തടിയിൽ പിടിച്ചു നിന്നു. അതിൽപ്പിടിച്ച് കുറേ നേരം അങ്ങനെ കിടന്നു. വിശപ്പും ദാഹവും കൂടുതൽ ക്ഷീണിതനാക്കി. അങ്ങനെ ഒരു രാത്രി കടന്നു പോയി. പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അവന് ചുറ്റും മണൽത്തരികൾ മാത്രമായിരുന്നു. അവൻ എഴുനേറ്റ് നടക്കാൻ തുടങ്ങി. കുറേ നടന്നപ്പോൾ മരങ്ങൾ തിങ്ങിനിറഞ്ഞ ഒരു സ്ഥലം അവിടെ കണ്ടു. വിശപ്പിൻ്റെ കാഠിന്യത്താൽ അവിടെ കണ്ട ചില ഇലകളെടുത്ത് കഴിക്കാൻ തുടങ്ങി. അവൻ താമസിക്കാനായി ഒരു സ്ഥലം അന്വേഷിച്ചു. ഒടുവിൽ ഒരു ഗുഹ കണ്ടെത്തി. അന്ന് മുഴുവൻ അവിടെ കഴിച്ചുകൂട്ടി. പിറ്റേന്ന് വീണ്ടും എണീറ്റ് നടക്കാൻ തുടങ്ങി. അങ്ങനെ നടന്ന് നടന്ന് കാടിൻ്റെ ഉൾഭാഗത്തെത്തി. നല്ല പേടിയുണ്ടായിരുന്നെങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് ആരെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ അവൻ നടന്നു. കുറേ നടന്നപ്പോൾ കുറച്ച് ആദിവാസികളെ കണ്ടു. വ്യത്യസ്തമായ ചില പ്രവൃത്തികൾ ചെയ്യുന്ന അവരെ അവൻ ഒരു മരത്തിനു പുറകിൽ നിന്നു കൊണ്ട് നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഒരാൾ പിന്നിൽ നിന്ന് കുത്തിയത്. പിന്നീട് ബോധം തെളിഞ്ഞപ്പോൾ കൈകളും കാലുകളും കെട്ടിയിട്ട തന്നെ നോക്കാ അട്ടഹസിച്ച് ചിരിക്കുന്ന ആദിവാസികളെയാണ് മുന്നിൽ കണ്ടത്. തന്നെപ്പോലെ മറ്റൊരാളെയും അവിടെ കെട്ടിയിട്ടിരിക്കുന്നതായി കണ്ടു. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചപ്പോൾ അവർ ഒരു നിബന്ധന വെച്ചു. അവർ ആവശ്യപ്പെടുന്ന ഒരു തുക അവർക്ക് നൽകുകയും പോകുന്ന വഴിയിൽ കൂടുതൽ ആളുകളുള്ള ദ്വീപിൽ നിർത്തുകയും വേണം. അവർ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അവന് മനസിലായില്ല. അങ്ങനെ അവർ ആ ദ്വീപിലെത്തി. അവൻ യാചിച്ചു കൊണ്ട് അവരിൽ നിന്നും പണം വാങ്ങിച്ചു. കൂടാതെ ചില നല്ല പ്രവൃത്തികൾ ചെയ്തപ്പോൾ പണം മനസ്സറിഞ്ഞ് കൊടുക്കുകയും ചെയ്തു. അങ്ങനെ ലഭിച്ച പണമെല്ലാം കൂട്ടിച്ചേർത്ത് അവർക്കു കൊടുത്തപ്പോൾ അവർ വാക്കു പാലിച്ചില്ല. അവരുടെ കൂട്ടച്ചിരി കേട്ട് പേടിച്ചു നിന്ന ജോസഫിനോട് കൂടെ ഉണ്ടായിരുന്നയാൾ പറഞ്ഞു. എന്നോടും ഇവർ ഇങ്ങനെ തന്നെയാണ് ചെയ്തത്. നമ്മളെ കൊല്ലാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. അവരിൽ നിന്നും രക്ഷപ്പെടാനായി അവർ ശ്രമിച്ചു തുടങ്ങി.ഇനിയും കൂടുതൽ പണം തരാമെന്ന് പറഞ്ഞ് അവർ രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഓടിയോടി അവർ എത്തിച്ചേർന്നത് ഒരു തീരത്തായിരുന്നു. അപ്പോഴാണ് ദൂരെ നിന്നു വരുന്ന ഒരു കപ്പൽ അവരുടെ കണ്ണിൽപ്പെട്ടത്. അവർ കൈ വീശി ആ കപ്പലിനെ വിളിച്ചു. അങ്ങനെ അവർ ആ കപ്പലിൽ കയറി. അതിലെ കപ്പിത്താനോട് അതു വരെ ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു. അവരുടെ കച്ചവടത്തിൽ ജോസഫും പങ്കു ചേർന്നു. കച്ചവടത്തിൻ്റെ ലാഭവിഹിതവുമായി ജോസഫ് തൻ്റെ നാട്ടിലേക്കു തിരിച്ചു. പട്ടിണിയിലായി കഴിഞ്ഞ കുടുംബത്തിന് അവൻ്റെ തിരിച്ചു വരവ് വലിയൊരു ആശ്വാസം തന്നെയായിരുന്നു. പിന്നീട് ജോസഫ് മറ്റുള്ളവരെ സഹായിച്ചും ജോലി ചെയ്തും കുടുംബത്തിൻ്റെ കൂടെ സന്തോഷത്തോടെ ജീവിതം തുടർന്നു.

ഫാത്തിമ ഫർഹാന പി
5 b ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ