ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ഒരു വിഷാണുവിന്റെ യാത്രകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വിഷാണുവിന്റെ യാത്രകൾ

 ചൈന

കാറ്റടിച്ചത് അവിടെ ആയിരുന്നു
മഴ പെയ്തത് ഇവിടെയും
ഒലിച്ചു പോയവർ എല്ലായിടത്തും ഉണ്ട്
വിഷങ്ങളും 'മൈഡ് ഇൻ ചൈന ' കാലം പോയ പോക്കേ.........

              ദൂത്

വഴിയിലൊന്നും ആരൂല്ലടാ
അമ്മ പരിഭവം പറഞ്ഞു....
അച്ഛന്റ്റെ കണ്ണ് ദൂരെക്
ദൂരെക് തന്നെ......
ഇടക്ക് മരണ ദൂതൻ വന്നത്
പുറത്ത് ഇറങ്ങാത്ത മുത്തശ്ശി
മാത്രം അറിഞ്ഞു.......

           കൃതജ്ഞത

ഇന്നലെ കുളത്തിൽ വീണ
വെള്ളത്തിന് നന്ദി
വഴിയിൽ വലിച്ചെറിഞ്ഞ ബിസ്‌ക്കറ്റിനു നന്ദി
അമ്മ വിളമ്പി തന്ന
അവിയലിനും തോരനും നന്ദി
ഇന്ന് കഴിച്ച കഞ്ഞിക്കും
നാളെ കഴിക്കുന്ന ചക്ക കുരുവിനും
ചേച്ചി തന്ന കാവുത്തിനും നന്ദി

      ലോക്ക് ഡൗൺ

 ഇന്നലെ 'ആ 'വിളിച്ചതിന് വായ പൊത്തിയാണ് പൂട്ടിട്ടത്
ഇന്ന് പുറത്ത് ഇറങ്ങിയതിന്
വടി കൊണ്ട് പൂട്ടി ഇട്ട് തന്നു.....
നാളെ ശ്വാസമിടുക്കാൻ പാടുപെടുമ്പോൾ
മൂക്ക് പൊത്തി പൂട്ടിയിടാൻ ആരുണ്ട് ?

ഹിബ റസ്ലി എൻ
10 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത