ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/നല്ല ഒരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ഒരു നാളെക്കായി

നാം ഒരോരുത്തരും പാലിക്കേണ്ടതും കുട്ടികളെ ശീലിപ്പിക്കേണ്ടതും ശുചിത്വം പാലിച്ചാണ് . ശുചിത്വമില്ലായ്മ നാം നമ്മളെത്തന്നെ നശിപ്പിക്കലാണ് ചെയുന്നത് . നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എത്ര അപകടകാരിയാണെന്ന് അറിയാഞിട്ടല്ല .ഇപ്പോഴത്തെ ജനത മടിയന്മാരായിട്ടാണ് വളർന്നു കൊണ്ടിരിക്കുന്നത്. അവരെ മാറ്റിയെടുക്കേണ്ടതും നാം മാറേണ്ടതും അത്യാവശ്യമാണ്. എന്നാൽ ഈ തലമുറക്ക് ശുചിത്വമില്ലായ്മ കാരണമാണ് ഒരോ മാരകമായ അസുഖങൾ പിടിപെടാൻ കാരണമാകുന്നത്. എല്ലാവർക്കും ശുചിത്വം പാലിക്കാൻ മടിയാണ്. ഈ മടി മരണത്തെ വിളിച്ചു വരുത്തും എന്ന് ആരും ഓർക്കുന്നില്ല. വരുന്നത് വരുന്നിടത്തുവച്ച് കാണാം എന്ന നിലപാടാണ് ഓരോരുത്തർക്കും. ആ മനോഭാവമാണ് നാം മാറ്റേണ്ടത്. എങ്കിലേ ശുചിത്വപൂർണ്ണമായ നാടിനെ അതായത് ദൈവത്തിന്റെ സ്വന്തം നാടിനെ നമുക്ക് വീണ്ടെടുക്കാൻ കഴിയൂ.

വൈഷ്ണവി. എം
9 C ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കാട്ടിലങ്ങാടി.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം