ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/അച്ഛന്റെ പൊന്നൂഞ്ഞാൽ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛന്റെ പൊന്നൂഞ്ഞാൽ

അച്ഛാ..... ഞങ്ങൾക്ക് ഇനി കളിക്കാൻ ഒന്നും ബാക്കിയില്ല. കഞ്ഞീം കറീം വെച്ചു കളി, പാമ്പും കോണീം, ലുഡോ, കാർട്ടൂൺ കാണൽ....... എന്നാൽ അച്ഛന്റെ മോള് ചോറ് തിന്നിട്ട് കുറച്ച് മയങ്ങൂ, അപ്പോഴേക്കും ഞാൻ ഒരു ഐറ്റം ശരിയാക്കാം.. അച്ഛൻ പറഞ്ഞു.
ങ്ങള് വെറുതെ പുളു അടിക്കണ്ട. അമ്മ എന്നെ കുറച്ചു നേരം കിടത്തിയുറക്കി.
കൊച്ചമ്മിണീ..... അച്ഛന്റെ വിളി എന്നെ ഉണർത്തി. നോക്ക്, ഞാൻ ഒരു കൂട്ടം ണ്ടാക്കീട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് കൊണ്ടുപോയി. നോക്കിയപ്പോൾ രണ്ട് ഊഞ്ഞാലുകൾ. ഒന്ന് മാവിലും മറ്റത് തെങ്ങിലും. ഞാൻ അച്ഛന് നല്ല ഒരു മുത്തം കൊടുത്തു. പിന്നെ ഞാനും ചേച്ചിയും അനിയത്തിയും കൂടി കുറെ നേരം ഊഞ്ഞാലാടി.കൂട്ടുകാരെ കൊറോണ കാലമായത് കൊണ്ട് നിങ്ങളെ ഞാൻ കളിക്കാൻ വിളിക്കുന്നില്ല. എല്ലാം ശരിയായതിന് ശേഷം നമുക്ക് കൂടാം

നിവേദിത. കെ
2 ബി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ