ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം

ജി എച്ച് എസ് എസ് കാടഞ്ചേരി സ്‌കൂളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി അംഗങ്ങൾ പ്രതിജ്ഞ എടുക്കുകയും അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

അന്നേദിവസം സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് ലൈവ് ക്വിസ് പ്രോഗ്രാം നടത്തുകയുണ്ടായി. ഓരോ ക്ലാസുകളിലും അഞ്ച് ചോദ്യങ്ങൾ ചോദിച്ച് അതിന് ഉത്തരം പറയുന്ന വിദ്യാർത്ഥിക്ക് സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്.

നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ എന്ന ക്യാമ്പയിൻ ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ നടത്തുകയുണ്ടായി. വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ വീഡിയോകളും അവയുടെ ഡെമോൺസ്‌ട്രേഷനുകളും പ്രദർശിപ്പിച്ചു.