ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/പ്രകൃ‍‍തിയുടെ സ്പന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃ‍‍തിയുടെ സ്പന്ദനം
നാൾക്ക് നാൾ നാം അഭിവൃദ്ധിയുടെ വെണ്ണക്കൽ പടവുകൾ താണ്ടികൊണ്ടിരിക്കുകയാണ്. ചക്രം മുതൽ റോക്കറ്റ് വരെ കണ്ട് പിടിച്ച് ശൂന്യാകാശം വരെ തന്റെ കാൽചുവട്ടിലാക്കി എന്ന് സ്വയം അഹങ്കരിക്കുന്ന മാനവസമൂഹത്തിന് ഇന്ന് എന്താണ് സംഭവിച്ച്കൊണ്ടിരിക്കുന്നത് ? പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ്. അനുദിനമുള്ള തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിസ്‍ നാം ജീവിക്കുന്ന നമ്മുടെ പ്രകൃതിയെ തിരിച്ചറിയാനോ അതിന്റെ ചുറ്റുപാടുകൾ ശ്രദ്ധിക്കാനോ നാം തയ്യാറാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ പ്രകൃതിയെ അതിന്റെ ഏറ്റവും ഭയാനകമായ അവസ്ഥയിലേക്ക് നാം നശിപ്പിച്ച്കൊണ്ടിരിക്കുകയാണ്. നമ്മുടെ അതിര് കടന്ന സ്വാർത്ഥമോഹങ്ങൾ തന്നെ പുഴകൾ വറ്റാനും കുന്നുകൾ ഇടിച്ച് നിരത്താനും, വയലുകളിൽ ബഹുനിലകെട്ടിടങ്ങൾ ഉയർത്തുന്നതിലേക്കും നയിച്ചത്.

പ്രകൃതിക്ക് മേൽ നാം ഏൽപ്പിക്കുന്ന ആഘാതങ്ങൾ കുറച്ചൊന്നുമല്ല . പരിസ്ഥിതിയെ നാം കാർന്ന് തിന്ന്കൊണ്ടിരിക്കുകയാണ്. നമ്മുടെ അവശ്യങ്ങൾക്ക് നാം ആശ്രയിക്കുന്നത് പ്രകൃതിയെ ആണ്. നാം ജീവിക്കുന്നത് പോലെ തന്നെ പ്രകൃതിയും അതിന്റെ നിർമ്മലമായ ജീവൻ നിലനിർത്തേണ്ടത് അത്യധികം ആവശ്യമാണ്. ഇന്ന് നാം പ്രകൃതിക്ക് ഏൽപിച്ച ആഘാതങ്ങൾക്കെതിരെ പ്രകൃതി തിരിച്ചും പ്രതികരിക്കുകയാണ്. അതാണ് കാലവർഷത്തിലുള്ള വ്യതിയാനം, പ്രളയം എന്നിങ്ങനെയുള്ളവ ,പ്രകൃതിയുടെ വ്യത്യസ്തങ്ങളായ പ്രകോപനം തന്നെ. ഇന്ന് നാം അനുഭവിക്കുന്ന കോവിഡും ഇതിന്റെ ഫലമാണെന്ന് പറയാതെ വയ്യ. നാം പ്രക‍ൃതിയെ അത്രമേൽ വീർപ്പ് മുട്ടിച്ചിരിക്കുകയാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ട് പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്തുകവഴി മാത്രമേ ിനി മാനവരാശിക്ക് നില നിൽപ്പുള്ളൂ എന്ന വിവേകപൂർണ്ണമായ തിരിച്ചറിവിലേക്ക് നാം എത്തിചേരേണ്ടിയിരിക്കുന്നു.
സ്കൗട്ട് പ്രസ്ഥാനത്തിന്റെ പിതാവായ ബേഡൻ പവ്വൽ പറഞ്ഞ വാക്കുകൾ " നിങ്ങൾ വരുമ്പോൾ ഉള്ള ആ പ്രകൃതി ഇതിലും സുന്ദരമാക്കിയിട്ടായിരിക്കണം നിങ്ങൾ തിരിച്ച് പോകേണ്ടത്" ഇവിടെ ഏറെ പ്രസക്തമാകുന്നു. പ്രകൃതിയെ നല്ല രീതിയിൽ നിലനിർത്തണം എന്ന ആത്മാർത്ഥപൂർണമായ ഒരു മനസ്ഥിതി ഓരോ വ്യക്തിയിലും ഉൽഭവിക്കേണ്ടിയിരിക്കുന്നു. ഇനി വരുന്ന തലമുറക്ക് വേണ്ടി അരോഗ്യവും സന്തോഷവും പ്രധാനം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് പോലെ എല്ലാവരും ഈ ഭൂമിയുടെ അവകാശികളാണ് എന്ന തിരിച്ചരിവ് ഓരോ വ്യക്തിയുടെ മനസ്സിലും ആവിർഭവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

ദത്തൻ എം വി
8 ഡി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം