ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/ചേർത്ത് പിടിക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ചേർത്ത് പിടിക്കാം പരിസ്ഥിതിയെ

പരിസ്ഥിതി നശീകരണം ലോകം ഇന്ന് അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വൻ തോതിലുള്ള പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു. മനുഷ്യന്റെ പ്രവർത്തനങ്ങൾ ഒരിക്കൽ അവനുപകരിച്ചപ്പോൾ ഇന്നിതാ അതൊക്കെ അവന് വിനാശം വിതയ്ക്കുന്നു. കടൽ ക്ഷോഭം, പ്രളയം, വരൾച്ച, ഉരുൾപട്ടൽ ,ഭൂചലനം തുടങ്ങിയ പ്രക‍തി ദുരന്തങ്ങൾ ഇന്ന് മനുഷ്യന് കൂടപിറപ്പുകളായി മാറി. അതിനോടൊപ്പം മഹാമാരി എന്നൊക്കെ മുദ്രകുത്തി വന്ന രോഗങ്ങളും. ഇതൊക്കെ ആർത്തിയും അത്യഗ്രഹവും ഒരുത്തന് നല്കുന്ന സമ്മാനങ്ങളാണ്.

പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യമാക്കി മാറ്റി ജീവൻ നിലനിർത്തുക എന്നിങ്ങനെയുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും പതിവായി കേൾക്കുന്നുണ്ടെങ്കിലും അത് ചെവികൊള്ളാതെ നടക്കുന്ന ഓരോരുത്തരും ഈ വിനാശങ്ങൾക്കിരയായി മാറുന്നു.

നമ്മുടെ പ്രവർത്തനങ്ങൾ ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്. ആദ്യകാല മനുഷ്യൻ പ്രകൃതിയോടിണങ്ങി ജീവിച്ചു. വനവിഭവങ്ങൾ ഭക്ഷിച്ചു. ആവശ്യങ്ങൾക്ക് മാത്രം പ്രകൃതിയെ ഉപയോഗിച്ചു. എന്നാൽ ഇന്ന് മനുഷ്യൻ ആവശ്യങ്ങൾക്കും അതിലുപരി അനാവശ്യങ്ങൾക്കും വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ജീവജാലങ്ങൾക്ക് കൂടി മനുഷ്യൻ ഇന്ന് ശത്രുക്കളായി. പരിസ്ഥിതിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കൊച്ചുകൊച്ചു പ്രാണനുകളും ഇന്ന് മനുഷ്യൻ കവർന്നെടുത്തിരിക്കുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് പരിസ്ഥിതി മലിനീകരണത്തിലേക്ക് എത്തിക്കുന്ന പ്രവർത്തികൾ ഇന്ന് പതിവായി മാറുന്നു. മനുഷ്യൻ മാത്രം ബാക്കിയാകുന്ന സങ്കലപ്മായി വികസനം മാറുന്നു. നമുക്കേവർക്കും പരിസിഥിതെയ സംരക്ഷിക്കാം വരും തലമുറക്ക് വേണ്ടി.

അഭിനന്ദ ടി കെ
8 എ ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം