ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/കൊറോണക്ക‍ും ഒര‍ു നല്ല വശം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്ക‍ും ഒര‍ു നല്ല വശം

കൊറോണ എന്ന രോഗം ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നു. ഒരു ചെറിയ വൈറസ്, കണ്ണിനു പോലും കാണാൻ കഴിയാത്ത ഇവ എത്ര വലിയ മാറ്റമാണ് ഈ ഭൂമുഖത്ത് കൊണ്ടുവന്നിരിക്കുന്നത്! സത്യം പറഞ്ഞാൽ ഇത് ഈ ഭൂമിയെ മുഴുവൻ ബാധിക്കുന്നതല്ല. മനുഷ്യനെ മാത്രം ബാധിക്കുന്നത്. ഇത് വരെ നാം ചെയ്തു കൂട്ടിയ എല്ലാ പാപങ്ങൾക്കും പകരമായി അവതരിച്ച ഒരു രൂപം എന്നു വേണമെങ്കിൽ പറയാം.

ഈ കൊറോണക്കാലത്ത് നാം സന്തോഷവാൻമാരല്ല. എന്നാൽ ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളും സ്വച്ഛതയോടെ വിഹരിക്കുന്നു. കൊറോണ എല്ലായിടത്തും പരന്നതിനാൽ കർഫ്യൂ പോലുള്ള നിയമങ്ങൾ നിലവിൽ വന്നു. ആർക്കും പുറത്തിറങ്ങാൻ പറ്റാതായി. വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന പുഴകളും കായലുകളും മലിനീകരണത്തിൽ നിന്ന് മുക്തമായി. മലിനജലം കാരണം താമസം മാറിപ്പോയ മൽസ്യങ്ങളും പറവകളും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. ഫാക്ടറികൾ അടച്ചിടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തതോടെ വായു ശുദ്ധമായി.

ഇതൊരു വലിയ ദുരന്തം തന്നെയെന്നതിന് സംശയമില്ല. എന്നാൽ നാം ഇതിൽ നിന്നും പഠിച്ച ചില പാoങ്ങളുണ്ട്. വ്യക്തി ശുചിത്വത്തിന്റെ, പരിസ്ഥിതി സൗഹൃദത്തിന്റെ എല്ലാം വലിയ പാഠങ്ങൾ. ഈ ദുരിതകാലത്തിന് ശേഷവും തുടർന്നു പോവേണ്ട പാഠങ്ങൾ. പ്രതീക്ഷിക്കാം നല്ല നാളേക്കായി. കരുതി വെക്കാം ഈ തിരിച്ചറിവുകൾ ഉയിർത്തെഴുന്നേൽപ്പിനു ശേഷവും.

രമ്യശ്രീ. കെ.കെ.
9 A ജി.എച്ച്.എസ്സ്.എസ്സ് ഒതുക്കുങ്ങൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം