ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
നമ്മൾ അതിജീവിക്കും
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ആണ് ഭൂമി. കോടാനുകോടി ജീവജാലങ്ങൾ ഉൾക്കൊള്ളുന്ന ഭൂമി, അതിൽ ഒരു ജീവി മാത്രമാണ് മനുഷ്യൻ. നമുക്ക് ഈ ഭൂമിയിൽ ജീവൻ നിലനിർത്താൻ സാധിക്കുന്നത് വായുവും വെള്ളവും മറ്റു ജീവജാലങ്ങളും ഇവിടെ നിലനിൽക്കുന്നതിനാലാണ്. ഇക്കാര്യങ്ങൾ മനുഷ്യൻ മറന്നു പോകുന്നു. ജീവന്റെ നിലനിൽപ്പിന് ആധാരമായ മണ്ണും, വെള്ളവും വായുവും മാലിന്യമായി കഴിഞ്ഞു. വിവിധ ജീവികളുടെ വാസസ്ഥലങ്ങൾ ഒന്നൊന്നായി നാം ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്നു. കുന്നുകൾ ഇടിച്ചു നിരത്തി നീരുറവകൾ വറ്റിക്കുന്നു. ജലസംഭരണികൾ തകർക്കുന്നു. വനങ്ങൾ നശിപ്പിക്കുന്നു. മണലൂറ്റി പുഴകളെല്ലാം മരണത്തിലേക്ക് തള്ളി വിടുന്നു. മനുഷ്യർ ചെയ്യുന്ന ഈ പാപങ്ങളുടെയെല്ലാം ഫലമായി ഭൂമി അതിവേഗത്തിൽ വാസയോഗ്യമല്ലാതായി മാറുന്നു. ഇതുപോലെ തന്നെയാണ് നാം മുന്നോട്ട് പോകുന്നതെങ്കിൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ അന്ത്യം ആയിരിക്കും ഫലം. അതുകൊണ്ട് നാം നമ്മുടെ സ്വന്തം ഭൂമിയെ രക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളിൽ മുഴു കേണ്ടി ഇരിക്കുന്നു. അതിനു വേണ്ടത് നാം ഭൂമിയെ സ്നേഹിക്കുകയാണ്. ഭൂമിയും നമ്മളും തമ്മിൽ നല്ല ബന്ധം പുലർത്തേണ്ടതാണ്. ഇക്കാലത്തെ മനുഷ്യർ നാടൻ ഭക്ഷണങ്ങൾ നിത്യ ശൈലിയിൽ നിന്നും ഒഴിവാക്കി കഴിഞ്ഞിരിക്കുന്നു. മറിച്ച് ഫാസ്റ്റഫുഡ് ആയി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കാലത്തെ മനുഷ്യർക്കും ഒരു രോഗം വന്നാൽ ചെറുത്തു നിൽക്കുവാൻ കഴിയുന്നില്ല. ഇപ്പോൾതന്നെ കോവിഡ് 19 എന്ന മഹാമാരി ക്ക് മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല . എല്ലാ മേഖലയിലും ഉള്ള വികസന പ്രവർത്തനങ്ങൾ നേരിട്ട് മണ്ണിനേയും പ്രകൃതിയേയും ബാധിക്കുന്നു. ശുചിത്വം വേറെ കുറഞ്ഞ കാലമാണിത്. എല്ലാ തരം അജൈവ വസ്തുക്കളും നാം മണ്ണിൽ നിക്ഷേപിക്കുന്നു. പണ്ടുകാലത്തെ മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തമാർന്ന മനുഷ്യരാണ് ഈ ഭൂമുഖത്ത് ഇന്ന് നിലനിൽക്കുന്നത്. അതുകൊണ്ട് ഭൂമിയെ സംരക്ഷിക്കാനായി നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം