ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ വീട്ടിലിരിക്കൂ പ്രതിരോധിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ പ്രതിരോധിക്കൂ

പ്രിയരേ, എല്ലാവരെയും തകർത്തെറി ഞ്ഞുലച്ച ഒരു മഹാമാരി ആണ് കൊറോണ. എല്ലാവരും വീടിനുള്ളിൽ തന്നെ അടച്ചിരിക്കേണ്ട അവസ്ഥ വന്നു. ജീവിതത്തിൽ ആദ്യമായാണ് എത്രയോനാൾ വീടിനു പുറത്തിറങ്ങാതെ ജീവിക്കുന്നത്. ടി വി യും ഫോണും കളികളും പ്രതിരോധവും ഒക്കെയായി എല്ലാവരും വീടിനുള്ളിൽ തുടരുകയാണ്. ലോക്ഡൌൺ ലംഘിച്ചു പുറത്തിറങ്ങുന്നവർ അടിയും വാങ്ങി തിരിച്ചുവന്നു സമൂഹമാധ്യമങ്ങളിൽ സത്യസന്ധരായ പോലീസ് കാരെ തെറിവിളിച്ചും മോശമായി ട്രോളുകൾ ഇറക്കിയും ഫേക്ക് ന്യൂസ്‌ പ്രചരിപ്പിച്ചും എത്രയോപേർ കൊറോണയെ മുതലെടുക്കുകയാണ്. നമുക്കുവേണ്ടി ജീവൻ കളയാൻ പോലും തയ്യാറായി പ്രവർത്തിക്കുന്ന ഡോക്ടർസ്, നഴ്സസ്, മറ്റു ആരോഗ്യപ്രവർത്തകർ, പോലീസ്, മാധ്യമപ്രവർത്തകർ, ഇവരെ ഒരു നിമിഷം നമുക്ക് നമസ്കരിക്കാം. എല്ലാവർക്കും വേണ്ടി പോരാടുന്ന ഇവർ പറയുന്നത് നമുക്ക് അനുസരിക്കാം. കൊറോണയെ നമുക്ക് പ്രതിരോധിക്കാം. കൈകൾ കൊണ്ട് വായയിലും മൂക്കിലും കണ്ണിലും തൊടാതിരിക്കാം, 20 സെക്കന്റ്‌ കൈകൾ ഹാൻഡ്‌വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചു കഴുകാം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാം. ശരീരം കൊണ്ട് മാത്രമല്ല മാനസികമായും നമുക്കു കൊറോണയ്ക്കെതിരെ പോരാടാം. വിശേഷങ്ങളും ആഘോഷങ്ങളും ഇനിയും ഉണ്ടാകും, എന്നാൽ ജീവൻ തിരിച്ചുകിട്ടില്ലലോ. നമുക്ക് ഒന്നിച്ചു പോരാടി കൊറോണ എന്ന മഹാമാരിയെ നമുക്ക് തകർത്തെറിയാം.ഫേക്ക് ന്യൂസ്‌ ശരിയാണോ എന്നറിഞ്ഞതിനു ശേഷം മാത്രം വിശ്വസിക്കാം. ഇനി നമുക്ക് വീട് ഉത്സവഭരിതമാക്കാം.

ലയ കെ
6 B ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം