ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്      

ഒരു സൂക്ഷ്മജീവിയെ പേടിച്ചാണ് നമ്മളെല്ലാവരും വീട്ടിലിരിക്കേണ്ടി വന്നത്. ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്നിതാ ലോകമെമ്പാടും ജൈത്രയാത്ര നടത്തിയിരിക്കുന്നു. ലോകത്തിന്റെ പേടിസ്വപ്നമായി മാറിയ സൂക്ഷ്മജീവിയാണ്കൊറോണ എന്ന വൈറസ്. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥംകിരീടം അല്ലെങ്കിൽ പ്രഭാവലയം. ഈ വൈറസ് ജീവനുള്ള ഒരുകോശത്തിലെത്തിയാൽ അവിടെ വെച്ച് പെരുകി കോശങ്ങളെ തളർത്തി അസുഖമാക്കി മാറ്റുന്നു. രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ കഴിയാം. നിപ്പയേയും പ്രളയത്തെയും അതിജീവിച്ച പോലെ അകലാതെ അകന്ന് ഒത്തൊരുമിച്ച് കൊറോണയെയും അതിജീവിക്കാം എന്നു നമുക്ക് പ്രത്യാശിക്കാം. ഊണും ഉറക്കവുമില്ലാതെ സ്നേഹദീപമായി രോഗികളെ പരിചരിക്കുന്ന ആതുരസേവന രംഗത്തെ ‌എല്ലാവരേയും നമുക്ക് പ്രാർത്ഥനയോടെ ഓർക്കാം.

അഭിനവ് സൂരജ്
6 എ ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം