ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഒരു നാട്ടിൽ... ദൈവത്തിന്റെ നാട്ടിൽ എല്ലാവരും സുഖമായി കഴിയുകയായിരുന്നു.. സ്ക്കൂളുകളിലെ പരീക്ഷ കളെല്ലാം ഏകദേശം തുടങ്ങിയ സമയത്തായിരുന്നു ആ സംഭവം. ദൈവത്തിന്റെ നാട്ടിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു.ചൈനയിൽ നിന്ന്, മനുഷ്യൻ്റെ കൊലയാളിയായി, കൊറോണ വൈറസ് ദൈവത്തിന്റെ നാട്ടിലുമെത്തി. ദൈവത്തിന്റെ നാടാണെന്നറിഞ്ഞിട്ടും അവൻ ഒരു മത്സരം തുടങ്ങി.. 3 കോടി 48 ലക്ഷം ജനങ്ങളും അവനും തമ്മിലുള്ള ഒരു മത്സരം ..ഒരു കാൽ ഭാഗത്തോളം ജനങ്ങളെ അവൻ രോഗത്തിന് ഇരയാ ക്കി.തുടക്കം മുതൽ തന്നെ ദൈവത്തിന്റെ പുത്രൻമാരും പുത്രികളും നമുക്ക് വേണ്ടി ജീവൻ പോലും പണയം വെച്ച് നമ്മെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചു. പല പ്രമുഖൻമാരും പറയുന്നതു ചെവികൊള്ളാതെ അവർ നടന്നൂ ദൈവത്തിന്റെ മാലാഖകളായവർ 24 മണിക്കൂറും പോരാടി ലോക രക്ഷകരായി. പിന്നീš ദൈവത്തിന്റെ നാട്ടിലുള്ളവർക്കൊരു വാശിയുണ്ടായി. അവർ കൊറോണയെ തുരത്താൻ ഒന്നിച്ചു. പുറത്തേക്കിറങ്ങാതെ വീട്ടിലിരുന്നു. .എന്തിനേറെ പറയണം ചരിത്രത്തിന്റെ ഭാഗമായ തൃശ്ശൂർ പൂരം വരെ അവർ ചടങ്ങുകളിലൊതുക്കി ഇവിടെ നിന്നും മറുനാട്ടിൽ ജോലിക്കായി പോയവരെ മരണത്തിനു വിട്ടു കൊടുക്കുമ്പോൾ ദൈവത്തിന് വിഷമമായി.. പക്ഷേ ഈ നാട്ടിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എൺപതോ അതിൽ കൂടുതലോ വയസ്സുള്ളവരെ വരെ മരണത്തിന്റെ മുൾമുനയിൽ നിന്ന് ജീവിതത്തിലേക്ക് എത്തിച്ചു.എല്ലാ നാടിനും മാതൃകയായി ദൈവത്തിന്റെ നാട്... ദൈവത്തിന്റെ നാട്ടിലുള്ളവർ ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം നൽകി. അവർ മുഖാവരണം നിത്യജീവിതത്തിൻ്റെ ഭാഗമാക്കി സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകി. കൊറോണെയേ തുടച്ചു മാറ്റി .നാം ശ്വസിക്കുന്ന വായു പോലും അവർ വൃത്തിയാക്കി . മറ്റു ജില്ലകളിൽ പോയി വന്നാൽ പോലും നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം നാട്ടുകാർ കർശനമായി പാലിച്ചു. ഒരിക്കലും തോൽക്കില്ല എന്നു തന്നെ അവരുറച്ചു. നമ്മൾ അതിജീവിക്കും എന്നല്ല നമ്മളതിജീവിച്ചു എന്നു തന്നെ അവർ വിശ്വസിച്ചു ... അശരണർക്ക് തങ്ങളാൽ കഴിയുന്നസഹായം അവർ ചെയ്തു... ദുരിതാശ്വാസ നിധിയിലേക്ക് പണം വാരികോരി നൽകി .കൊലയാളി കൊറോണയെ അവർ ഒരുമ കൊണ്ട് തോൽപ്പിച്ചു. ഒരിക്കലും തോൽക്കാത്ത നാടാണ് ദൈവത്തിന്റെ നാട് നന്മയുടെ നാട് നമ്മുടെ കേരളം ..........
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ