ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം


എന്നിലെ മനസ്സിന്റെ നരവീണ ചില്ലകളിൽ
അവൾ കൂടുകൂട്ടിയപ്പോൾ ഞാനൊരു കാവലാളായി.
 വെയിലിൽ നിഴലായും ഇരുളിൽ നിലാവായും
പെൺകിളിയുടെ മോഹങ്ങൾക്ക് പ്രാണനാഥനെ കൂട്ടുപിടിച്ചു.
ഞാനെന്റെ ചില്ലകളെ മാനംമുട്ടെ വളർത്തി
അവരുടെ മോഹങ്ങളെ സംരക്ഷിച്ചു'
ആൺകിളി പറന്നകന്നപ്പോൾ
പെൺകിളി വാർത്ത കണ്ണീർ മുത്തുകളാൽ
കടുത്ത വേനലിൽ മരവിച്ച ചില്ലകൾ ഹരിത മ ണിഞ്ഞു;
കാലചക്രം തിരിഞ്ഞപ്പോൾ കാലനായ് വന്നവൻ
എന്റെ ചില്ലകളെ വെട്ടി വീഴ്ത്തിയപ്പോൾ
പെൻകിളിയും മക്കളും മറ്റൊരു മരത്തിൽ ചേക്കേറി
ഞാൻ മണ്ണിലടിഞ്ഞു.
 

അമൃത സന്തോഷ്
9b ജി എച്ച് എസ് ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത