ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും

ഒരിടത്ത് ഒരു ഗ്രാമത്തിൽ പാവപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു. അവർക്ക് എല്ലാത്തിനും നല്ല കഷ്ടപ്പാട് ആയിരുന്നു.ആ വീട്ടിൽ ഒരു രാജുവെന്ന കുട്ടി ഉണ്ടായിരുന്നു അവൻ നല്ലോണം പഠിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവന്റെ ക്ലാസിലെ ആർക്കും അവനെ ഇഷ്ടമില്ലായിരുന്നു. ക്ലാസ് ടീച്ചർ പറഞ്ഞ എല്ലാ ഹോംവർക്കും പിറ്റേദിവസം തന്നെ അവൻ ചെയ്തു വന്നിരുന്നു. അവൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്അ. വന്റെ ക്ലാസിലെ ലീഡർ രഞ്ജിത്ത് ആയിരുന്നു. അവന്റെ ക്ലാസ് ടീച്ചർ എല്ലാവരോടും മുടങ്ങാതെ പ്രാർത്ഥനയ്ക്ക് പങ്കെടുക്കാൻ പറഞ്ഞിരുന്നു. പങ്കെടുക്കാത്തവർക്ക് തക്കതായ കഠിനശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. ക്ലാസ് ലീഡർ ആയ രഞ്ജിത്ത് ഒരു ദിവസം പ്രാർത്ഥനയ്ക്ക് എല്ലാവരുടെയും എണ്ണം നോക്കുകയായിരുന്നു. അപ്പോൾ ഒരാൾ മാത്രം വന്നിട്ടില്ല, അത് രാജു ആണെന്ന് മനസ്സിലായി. പ്രാർത്ഥന കഴിഞ്ഞ ശേഷം രഞ്ജിത്ത് രാജുവിനോട് ചോദിച്ചു:

" നീ എന്താ പ്രാർത്ഥനയ്ക്ക് വരാത്തത് ".രാജു പറയുമ്പോഴേക്കും ക്ലാസ് ടീച്ചർ കടന്നു വന്നു. ക്ലാസ് ലീഡർ ആയ രഞ്ജിത്തിനോട് ക്ലാസ് ടീച്ചർ ചോദിച്ചു. ആരാ ഇന്ന് പ്രാർത്ഥനയ്ക്ക് പങ്കെടുക്കാത്തത് രഞ്ജിത്ത് പറഞ്ഞു. "എല്ലാവരും പങ്കെടുത്തിരുന്നു. രാജു മാത്രം പങ്കെടുത്തില്ല ".രാജു നല്ല പഠിക്കുന്ന കുട്ടിയായിരുന്നഅത് കൊണ്ട് ക്ലാസ് ടീച്ചർക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു. അവൻ എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് പങ്കെടുക്കുമായിരുന്നു. ക്ലാസ് ടീച്ചർ അവനോട് ചോദിച്ചു : "ഇന്ന് എന്തേ പ്രാർത്ഥനയ്ക്ക് പങ്കെടുകാത്തെ? "രാജു പറഞ്ഞു : "ഞാൻ എല്ലാവരും വരുന്ന സമയത്ത് തന്നെയാണ് വന്നത്. ക്ലാസ് റൂം വളരെ വൃത്തികേടായി കിടക്കുകആയിരുന്നു. ഇന്ന് ക്ലാസ് വൃത്തിയാക്കേണ്ട ടീമുകൾ വൃത്തിയാക്കാത്തതുകണ്ട് ഞാനിവിടെ വൃത്തിയാക്കുകയായിരുന്നു." ഇതു കേട്ട ടീച്ചർക്ക് അവനിൽ അഭിമാനം തോന്നി. അവനെ ചേർത്തുപിടിച്ചു ക്ലാസ് ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. "ഇങ്ങനെ എല്ലാവരും ചെയ്യുകയാണെങ്കിൽ നമ്മുടെ പള്ളിക്കൂടം വൃത്തിയായി സൂക്ഷിക്കാംഇതിന് നമ്മുടെ ക്ലാസിലെ രാജു ഒരു മാതൃകയാണ്". ഇതിൽ നിന്നുള്ള ഗുണപാഠം ശുചിത്വവും വ്യക്തി ശുചിത്വവും നമുക്ക് എല്ലായിപ്പോഴും ആവശ്യമാണ്.

ശ്യാം രാജ്
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ