ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം എന്ന മഹത്വം
ശുചിത്വം എന്ന മഹത്വം
ഈ ലോക് ഡൗൺ സമയത്ത് പരിസരമെല്ലാം ക്ലീൻ ചെയ്ത് കൈകാലുകൾ സോപ്പിട്ട് കഴുകി ഒന്ന് വിശ്രമിക്കുമ്പോൾ രവി മാഷ് തൻ്റെ ബാല്യകാല സ്മരണകളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി. ഇന്ന് 'ഞാനൊരു ഹെഡ്മാസ്റ്ററാണ്, അനേകം കുരുന്നുകളുടെ പ്രിയപ്പെട്ട രവി മാഷ്.ഈ സ്വപ്നം പൂവണിഞ്ഞ ആ ബാല്യ കാലം അദ്ദേഹത്തിൻ്റെ മനസിൽ മിന്നി മറിഞ്ഞു.ബാല്യം വളരെ കയ്പേറിയതായിരുന്നു. മരത്തിൽ നിന്ന് വീണ് കിടപ്പിലായ അച്ഛനും 'അമ്മയും 2 സഹോദരിമാരും അടങ്ങുന്ന കുടുംബത്തിലെ മൂത്ത മകനാണ് അവൻ. അമ്മ പെടാപാട് പെട്ടാണ് മക്കളെ വളർത്തുന്നത്.പത്താം ക്ലാസ് വരെ പഠിച്ച രവിക്ക് തുടർപഠനത്തിന് സാധിക്കില്ല. എന്തെങ്കിലും പണിക്ക് പോയേപറ്റൂ.... അടുത്ത വർഷകാലത്ത് ചോർന്നൊലിക്കാതെ ഇരിക്കണമെങ്കിൽ ആ കുടിലൊന്ന് ഓട് മേയണം. അങ്ങനെയാണ് ആ വലിയ വീട്ടിൽ എത്തുന്നത് തൻ്റെ സ്വപ്നങ്ങൾ മാറ്റി വെച്ച് അച്ഛനെയും അമ്മയെ യും ഓർത്ത് പഠിക്കാനുള്ള അതിയായ മോഹവും മാറ്റി വെച്ച് ആരും കാണാതെ കരഞ്ഞ് കൊണ്ട് വീട് വിട്ടിറങ്ങിയ നിമിഷങ്ങൾ, വീട്ട് ജോലിക്കായി അവനെത്തിയ ആ ബിസിനസ് കാരൻ്റെ വീട്ടിൽ ആവശ്യത്തിലധികം സ്ഥലവും, സൗകര്യവും ഉണ്ടായിരുന്നു. പക്ഷേ വൃത്തിയില്ലാതെ ആകെ നിരത്തിയിട്ട ചപ്പുചവറുകൾ,.മാലിന്യങ്ങൾ. വീട്ടിനുള്ളിലാകട്ടെ വാരി വലിച്ച് അടുക്കും ചിട്ടയുമില്ലാത്ത അവസ്ഥ.രവിക്ക് മനസിൽ വല്ലാത്ത വെറുപ്പ് തോന്നി. എങ്കിലും അവൻ്റെസാഹചര്യം അവിടെ പിടിച്ചു നിർത്തി. ഗൃഹനാഥക്ക് എന്നും അസുഖമാണ്. എങ്ങിനെ അസുഖം മാറും? അവൻ ചിന്തിച്ചു. തൻ്റെ വീട് ഒരു കുടിലാണെങ്കിലും ശുചിത്വത്തിൻ്റെ കാര്യത്തിൽ സ്വർഗ്ഗമാണവിടം. അമ്മ കാണിച്ചു തന്ന വൃത്തിബോധം അവനെ ഉണർത്തി. പിറ്റേന്ന് രാവിലെ തന്നെ രവി തൻ്റെ ജോലി ആരംഭിച്ചു.ആ വീടിൻ്റെ പരിസരമെല്ലാം അടിച്ചുവാരി വൃത്തിയാക്കി. ചകിരി യും മറ്റും ഒതുക്കി വെച്ചു. ഹായ്! മനസിനൊരു സുഖം പിന്നീടങ്ങോട്ട് ആ വീടും പരിസരവും ശുചിയാക്കിയ ഓരോ ഘട്ടങ്ങളും മനസിൽ നിറയുന്നു. ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞ ഒരു പൂന്തോട്ടമാക്കിയെടുത്തു. അടുക്കും ചിട്ടയും എന്താണെന്ന് ആ വീട്ടുകാരെ പഠിപ്പിച്ചു. ഒരു ദിവസം ഗൃഹനാഥൻ രവിയെ കെട്ടിപ്പിടിച്ചു മോനേ... നീയെൻ്റെ മോനാണ് നിനക്ക് പഠിക്കാം എത്ര വേണമെങ്കിലും. എന്ന് പറഞ്ഞ ആ നിമിഷം ഇന്നും സന്തോത്തോടെ ഓർക്കുന്നു .പിന്നെ ശുചിത്വം കൈവന്നപ്പോൾ ആ വീട്ടുകാരുടെ അസുഖം മാറി എന്നതും ഇന്നും സുഖമുള്ള ഓർമകളാണ്.അങ്ങനെയാണ് ഈ സ്ഥിതിയിൽ താൻ എത്തിയത് എന്നോർക്കുമ്പോൾ രവിക്ക് ആത്മാഭിമാനം തോന്നി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ