ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/മാറുന്ന ഭക്ഷണ രീതിയിൽ കുറയുന്ന പ്രതിരോധശേഷി
മാറുന്ന ഭക്ഷണ രീതിയിൽ കുറയുന്ന പ്രതിരോധശേഷി
ഒന്നാലോചിച്ചുനോക്കൂ , നമ്മുടെ പൂർവികരുടെ കാലം. ആ കാലത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് നമ്മൾ ഇന്ന് ജീവിക്കുന്ന ഈ ലോകം. ഈ തലമുറയ്ക്ക് കാലത്തോടൊപ്പം ഉള്ള ആഹാരരീതികളും എത്ര വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിങ്ങനെയാണ് ഇന്നത്തെ ന്യൂജനറേഷൻ ഭക്ഷണരീതികൾ. എന്നാൽ നമ്മുടെ പൂർവികരുടെ ഭക്ഷണരീതി യോ? അവരെപ്പോഴും പ്രകൃതിയെന്ന അമ്മയെ സംരക്ഷിച്ചു കൊണ്ടായിരുന്നു ഭക്ഷണം നിലനിർത്തിയിരുന്നത്. അമ്മയിൽ നിന്ന് കിട്ടുന്ന ഭക്ഷണവും അതു പോലെയുള്ള വസ്തുക്കൾ മാത്രമേ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. നമ്മുടെ രോഗപ്രതിരോധ ശേഷിയെ കുറയ്ക്കാനുള്ള ഒരു വലിയ കാരണം നമ്മുടെ ഭക്ഷണരീതിയാണ് .ഇത് പറയാൻ കാരണം ഇന്നത്തെ ഒരു ചെറിയ അരിമണി എടുത്തു നോക്കിയാൽ മതി അതിൽ എത്രമാത്രം വിഷാംശം ഉണ്ടെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? മനുഷ്യൻ തന്നെ മനുഷ്യനെ കൊല്ലുന്ന കാലമാണിത്. ഫാസ്റ്റ് ഫുഡിൽ അടങ്ങിയിരിക്കുന്ന വിഷാംശ കരമായ പദാർത്ഥങ്ങൾ നമ്മുടെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്നു. പ്രതിരോധശേഷി കുറയുമ്പോൾ നമുക്ക് പകർച്ചവ്യാധികൾ പോലുള്ള രോഗങ്ങൾ വേട്ടയാടുന്നു. ഇന്നത്തെ തലമുറ നോക്കുക, ഭക്ഷണത്തിൻറെ നിറവും രുചിയും ആണ്. ഇനിയുള്ള കാലം പോഷകസമൃദ്ധമായ ഭക്ഷണരീതി യിലേക്ക് മാറ്റി കൊണ്ട് നമ്മുടെ സമൂഹത്തെ പ്രതിരോധശേഷിയുള്ള സമൂഹം ആക്കി മാറ്റാൻ നമുക്ക് കഴിയട്ടെ !
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം