ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/മനുഷ്യരിൽ പരിസ്ഥിതിയുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരിൽ പരിസ്ഥിതിയുടെ ലോകം

പ്രകൃതി അമ്മയാണ്.അമ്മയെ മാനംഭപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനത്തെക്കുറിച്ച് ഓര്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972മുതൽ ആണ് ലോക പരിസ്ഥിതി ദിനം ആചരിച്ചുതുടക്കുന്നത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകുല്യകളും അനുഭവിക്കാനുള്ള അവകാശവും സ്വന്ത്രവുംമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിര ഉറപ്പാക്കാനുള്ള ഒരു മാർഗം.ഭൂമിയെ സുരക്ഷിതവും ഭത്രവുംആയാ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുംമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു.അതോടപ്പം ആരോഗ്യപ്രശ്നനങ്ങൾ ഏറിവരികയും ചെയുന്നു. മനുഷ്യവംശത്തെത്തന്നെ കൊന്നുടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനുവാര്യമാണ്. ഈ വികസനപ്രക്രിയ പലപ്പോഴുംപരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.അത് കൊണ്ട്തന്നെ പരിസ്ഥിതിസംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷീണ്ണയും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം.

ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളിലൂടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.ഭൂമിയില്ലെചൂട് വർത്തിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനയാണ്.ഇതെല്ലാം ജനങളുടെ അനാവശ്യപ്രവർത്തനങ്ങൾ ആണ്.

മാലിന്യവത്കരണം എന്നത് ആധുനിക യുഗത്തിലെ മനുഷ്യന്റെ ഏറ്റവും വികൃതമായ ചെയ്തികളിലൊന്നാണെന്ന് ലോകം തിരിച്ചറിഞ്ഞ്‌കൊണ്ടിരിക്കുന്നു.മലിനമല്ലാത്ത യാതൊന്നും നമുക്ക്ചുറ്റുമില്ല.മനുഷ്യമനസുപോലും.നമ്മുടെ പുഴകളും തോടും കടലും കായലും എല്ലാം വിഷമാക്കപ്പെട്ടിരിക്കുന്നു. വിഷം മാത്രം ഭക്ഷിക്കുന്ന അവസ്ഥയിൽ ആണ് നാം ഇന്ന്.

ലോകം നേരിടുന്ന വലിയ പ്രശ്നങ്ങളാണ് മാലിന്യപ്രശ്‌നവും ആരോഗ്യപ്രശ്‌നവും.നാം ഉപയോഗിച്ചു ഉപേക്ഷിക്കുന്നവ നമുക്കുതന്നെ വിപത്തായിരിക്കുന്നു. നമുക്ക് വേണ്ടത് മാലിന്യസംസ്കാരമല്ല, മാലിന്യമുക്തസംസ്കാരമാണ്.ഇതെല്ലാം അകറ്റി പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.

നസീമ ഷറിൻ
7 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം