ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച രാമു

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിച്ച രാമു

ഒരിടത്ത് പ്രകൃതിയെ വളരെയധികം സ്നേഹിച്ച ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം രാജാവ് നായാട്ടിനായി കാട്ടിലേക്ക് പോയി. അപ്പോഴാണ് രാമു എന്ന മരംവെട്ടുകാരൻ മരം വെട്ടുന്ന കാഴ്ച രാജാവിന്റെ ശ്രദ്ധയിൽ പെട്ടത്. രാജാവ് ഭടൻമാരോട് ഇപ്രകാരം ആജ്ഞാപിച്ചു -

"വേഗം മരം വെട്ടുകാരനെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരൂ". രാമുവിനെയും കൊണ്ട് ഭടൻമാർ കൊട്ടാരത്തിലെത്തി. രാജാവ് രാമുവിനോടു ചോദിച്ചു.

താങ്കൾ എന്തിനാണ് മരം വെട്ടിനശിപ്പിക്കുന്നത്? അപ്പോൾ രാമുവിനയപൂർവം രാജാവിനോടു പറഞ്ഞു -

പ്രഭോ മരവെട്ടലാണ് എന്റെ ജോലി. എന്നെ അതിനനുവദിച്ചാലും. അപ്പോൾ രാജാവ് രാമുവിനോടു പറഞ്ഞു -

നിന്നെ ഞാൻ ഒരു മാസത്തേക്ക് കൊട്ടാരത്തിലെ തോട്ടക്കരനായി നിയമിക്കാം. അതു കഴിഞ്ഞു മരം വെട്ട് ജോലി തുടരണം എന്നു തന്നെയാണ് നിന്റെ തീരുമാനമെങ്കിൽ നിന്നെ ഞാൻ ഒരിക്കലും തടയില്ല.

അങ്ങനെ രാമു കൊട്ടാരത്തിൽ തോട്ടക്കാരനായി നിയമിക്കപ്പട്ടു ആദ്യമൊക്കെ രാമുവിന് തന്റെ ജോലി തീരെ ഇഷ്ടമില്ലായിരുന്നു. പിന്നീട് കിളികളുടെ ശബ്ദവും പാറിപറക്കുന്ന പൂമ്പാറ്റകളും മധുരമുള്ള കായ്കനികളും എങ്ങും പരിമളം പരത്തി വിരിഞ്ഞു നിൽക്കുന്ന പൂക്കളും രാമുവിന് ഇഷ്ടമായിത്തുടങ്ങി. ഒരു മാസത്തിന് ശേഷം രാജാവ് രാമുവിനോടു ചോദിച്ചു. നിനക്ക് നിന്റെ പഴയ ജോലി തുടരണം എന്ന് ഇപ്പോഴും തോന്നുന്നുണ്ടോ? രാമു പറഞ്ഞു - പ്രഭോ ഞാനെന്റെ മരം വെട്ട് ജോലി ഉപേക്ഷിച്ചു. പകരം ഞാൻ കൃഷി ആരംഭിക്കുകയാണ്. രാജാവിന് സന്തോഷമായി. രാജസദസ്സിൽ ഉള്ളവരെല്ലാം കയ്യടിച്ചു. രാമുവിനു വേണ്ട എല്ലാ സഹായങ്ങളും രാജാവ് ചെയ്തു കൊടുത്തു. അങ്ങനെ രാമു പ്രകൃതിയെ . സ്നേഹിക്കുന്ന നല്ലൊരു കർഷകനായി മാറി.

മന്യ.കെ
7 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ