ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ വ്യക്തിശുചിതവുംരോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിതവുംരോഗപ്രതിരോധവും

വ്യക്തിശുചിതവും രോഗപ്രപൃതിരോധവും ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ച രണ്ടു കാര്യങ്ങളാണ്.മികച്ച വ്യക്തി ശുചിത്വം പുലർത്തുന്നഒരു വ്യക്തിക്ക് രോഗാണുക്കൾ ശരീരത്തിലേക്ക് കടക്കുന്നത് തടയാൻ സാധിക്കും. ഓരോരുതർക്കും സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങളുണ്ട്. ആഹാരത്തിനു മുൻപും ശേഷവും കൈ കഴുകുക.അതുപോലെ പുറത്തേക്കുപോയി തിരിച്ചുവരുമ്പോൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈ കഴുകുക . ചുമക്കുമ്പോഴും തമ്മുമ്പോഴും മുഖം പൊത്തുക. എല്ലാ ദിവസവും കുളിയും വ്യായാമവും ശീലമാക്കുക. കഴുകി ഉണക്കിയ വൃത്തിയായ വസ്ത്രം മാത്രം ധരിക്കുക. കൈകളിലേയും കാലുകളിലേയും നഖങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക.വിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി സോപ്പു കൊണ്ട് കഴുകുക. 7 മുതൽ 8മണിക്കൂർ വരെ ഉറങ്ങുക. പുറത്തേക്കുു പോകുമ്പോൾ പാദരക്ഷകൾ നിർബന്ധമായിധരിക്കുക. പഴങ്ങളും പച്ചകറികളും അടങ്ങിയ വിഷരഹിതമായ സമീകൃത ആഹാരം ശീലമാക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുരുത്. കാരണം ഇവ ഒരു ദിവസത്തെ മുഴുവൻ പ്രവർത്തികളേയും നശിപ്പിക്കുന്നു. രാത്രിയിൽ കുറച്ചു ഭക്ഷണം കഴിക്കുക.കടൽമൽസ്യവും മുട്ടയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതി- രോധശേഷി വർധിപ്പിക്കും.ദിവസവും കുറഞ്ഞവ് 2 ലിറ്റർ വെള്ളം കുടിക്കുക.കൃത്രിമ ആഹാരം പരമാവധി ഒഴിവാക്കുക. ഉപ്പ്,പഞ്ചസാര,എണ്ണ,എന്നിവ കുറയ്ക്കുക. എന്തെങ്കിലും ബുദ്ധിമുട്ടോ രോഗലക്ഷണങ്ങളോ തോന്നുകയാണെങ്കിൽ ഡോക്ടറെ കാണിക്കുക. മുകളി- ൽ പറ‍ഞ്ഞ കാര്യങ്ങൾ കൃത്യമായി ശീലിക്കുകയാണെ- ങ്കിൽ ഒരു പരിധിവരെ രോഗങ്ങളെ തടഞ്ഞുനിർത്താൻ

സാധിക്കും.


പ്രിജിത് രാജ്
നാല് ബി ഗവണ്മെന്റ് എച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം