ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ 'പ്രതിരോധിക്കണം ഈ മഹാമാരിയെയും

Schoolwiki സംരംഭത്തിൽ നിന്ന്
'പ്രതിരോധിക്കണം ഈ മഹാമാരിയെയും'  
        

ഇന്ന് ലോകത്തെ ഏറ്റവും കൂടുതൽ ഭീതിയിലാക്കിയ അപകടമാണ് covid -19 അഥവാ കൊറോണ വൈറസ്. വൈറസിന്റെ ശരീരത്തിലുള്ള മുള്ളുകളെ അടിസ്ഥാനമാക്കിയാണ് കൊറോണ വൈറസ് എന്ന നാമം ലഭിച്ചത്. Covid 19-ന്റെ പൂർണരൂപം  കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം കിരീടം എന്നാണ്. 

             

ചൈനയിലെ വുഹാനിൽ നിന്നാണ് കോറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. വൈറസിനെ തിരിച്ചറിഞ്ഞപ്പോൾ തന്നെ, സമയം ഏറെ വൈകിപ്പോയിരുന്നു. നിമിഷങ്ങൾക്കകം തന്നെ മറ്റു രാജ്യങ്ങളിലേക്ക് ഈ വൈറസ് ബാധ കടന്നുകൂടിയിരുന്നു. സാർസ് വൈറസുമായി ബന്ധമുള്ള പകർച്ചാവ്യാധിയാണ് കൊറോണ വൈറസ്. മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്ത നികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണിവ. ഇവൻ പ്രധാനമായും ശ്വാസനാളത്തെയാണ് ബാധിക്കുന്നത്. പക്ഷികളിൽ നിന്ന് 1937-നാണ്  ഈ വൈറസുകളെ  ആദ്യമായി തിരിച്ചറിയുന്നത്. ഇവയുടെ ജനിതക ഘടനയിൽ നിന്ന് ചില മാറ്റങ്ങൾ സംഭവിച്ച വൈറസുകളാണ് ഇന്ന് ലോകത്താകമാനം  പടർന്നുപിടിച്ചിരിക്കുന്നത്. ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടെത്തുമെന്നാണ് കണ്ടെത്തൽ.

 

രോഗലക്ഷണങ്ങൾ :
                പനി                  ചുമ                  ശ്വാസതടസ്സം                  തൊണ്ടവേദന                  ക്ഷീണം 

   

കൊറോണ വൈറസ് ബാധയെ തുടർന്ന്, ലോകആരോഗ്യ സംഘടന 2020 ജനുവരി 30-നാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. കേരളത്തിൽ ആദ്യമായി വൈറസ് ബാധ തിരിച്ചറിഞ്ഞത് തൃശ്ശൂരിലാണ്. കൊറോണ വൈറസിനെ തടയാനുള്ള ക്യാമ്പയിൻ, "BREAK THE CHAIN ", കേരള ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. കൊറോണ വൈറസിനെതിരെ വാക്‌സിനോ മരുന്നോ കണ്ടെത്തുവാൻ കഴിയാത്തത് ഈ അവസ്ഥയെ ഭീകരമാക്കുന്നു.

 

കണക്കുകൾ പ്രകാരം, 
 ലോകം :               മരണം -ഒന്നരലക്ഷം പേർ                രോഗം ബാധിച്ചവർ -2179905

ഇന്ത്യ :

          മരണം -437 പേർ             രോഗം ബാധിച്ചവർ -12759 പേർ 

കേരളം :

              മരണം-3               രോഗം സ്ഥിതികരിച്ചവർ -394 പേർ 


                 രോഗികളുടെ സ്രവങ്ങളിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി, ലോകം മുഴുവൻ ഇന്ന് അടച്ചിടലിലാണ്. വീടുകളിൽ കഴിയുന്നതിനോടൊപ്പം, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.  കൂടാതെ, സ്വന്തം ആരോഗ്യത്തെയും തങ്ങളുടെ കുടുംബത്തെയും മാറ്റിനിർത്തി, പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമയം ചിലവഴിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാം. 


കരുതലോടെ പ്രതിരോധ  കവചം തീർക്കാം.

അരുണിമശ്രീ
10ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം