ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ശുചിത്വമെന്ന സംസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമെന്ന സംസ്കാരം

പ്രാചീന കാലം മുതൽ നമ്മുടെയെല്ലാം പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരായിരുന്നുവെന്ന് നമ്മുടെ സംസ്കാരത്തിന്റെ ശേഷിപ്പുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവർ .ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹമായാലും ശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു . എന്നാൽ ഇന്ന് നമ്മളെല്ലാവരും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിറകിലാണെന്ന് സമൂഹത്തിൽ ഒന്ന് കണ്ണോടിച്ചു നോക്കിയാൽ മനസ്സിലാക്കാം. വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളികൾ പൊതു ശുചിത്വത്തിനും പരിസരശുചിത്വത്തിനും പ്രാധാന്യം കല്പിക്കാത്തതെന്ത് കൊണ്ടാണ്!സ്വന്തം വീട്ടിലെ മാലിന്യം അടുത്ത പറമ്പിലേക്ക് എറിയുന്നു!അഴുക്കു ജലം രഹസ്യമായി ഓവു ചാലിലേക്ക് ഒഴുക്കുന്നു!ഈ ചെയ്യുന്നത് തെറ്റാണെന്ന് അറിയാത്തവരാണോ നമ്മൾ? ഈയവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം' എന്ന ബഹുമതിക്കും നാം അർഹരാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് എല്ലാവരും അവരവരുടെ പരിസരം ശുചിയാക്കുന്ന കാര്യത്തിലും മാലിന്യ നിർമാർജനത്തിലും ശ്രദ്ധിക്കണം. അങ്ങനെ നമ്മുടെ പൂർവികർ നമ്മിലേൽപിച്ചു പോയ ശുചിത്വമെന്ന സംസ്കാരം നമുക്ക് നിലനിർത്താം .


ബാസിമ സജ
7 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം