ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ


ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ഞാൻ ഓർമയുടെ ജനാലകൾ തുറന്നു ജനലഴികളിലൂടെ പുറത്തേക്ക് നോക്കി...അന്നൊരു പ്രഭാതത്തിൽ ആയിരുന്നു അയാൾ തന്റെ പ്രവാസജീവിതത്തിന് തിരി കൊടുത്തത്. അന്ന് എന്റെ പ്രതീക്ഷയുടെ ഭാരങ്ങൾ ചിറകിൽ ഏറ്റിക്കൊണ്ട് ആ ആകാശസഞ്ചാരി പറന്നുപൊങ്ങി. വായുവിന്റെ അലകളെ കീറിമുറിച് ആ ആകാശസഞ്ചാരി മുന്നോട്ട് കുതിച്ചു.അങ്ങനെ ആ ആകാശവാഹനം അതിന്റെ ലക്ഷ്യത്തെ തൊട്ടറിയാൻ വിണ്ണിൽ നിന്നും മണ്ണിലേക്ക്. ഭയം തോന്നുന്ന നിമിഷങ്ങൾ ആണെങ്കിലും പ്രതീക്ഷയുടെയും ഭയത്തിന്റെയും കൂട്ടിയിടിയിൽ ഭയം സ്ഥബ്ദനായി.അങ്ങനെ ഞാൻ ജോലിയിൽ പ്രവേശിച്ചു. പക്ഷെ പ്രതീക്ഷയുടെ ചക്രവാളത്തിലെ സൂര്യൻ അസ്തമിക്കുകയായിരുന്നു. വിജനമായ മരുഭൂമിയിലെ ഒട്ടകങ്ങളെ പരിപാലിക്കൽ ആയിരുന്നു എന്റെ പണി.എപ്പോഴും വഴക്കുപറയാൻ മാത്രം വരുന്ന അറബിയും, പറഞ്ഞു മനസിലാക്കാൻ പറ്റാത്ത ഒട്ടകങ്ങളും... ഇതിനൊക്കെ നടുവിലും എന്നെ അവിടെ പിടിച്ചുനിർത്തിയത് നാട്ടിലെ പ്രാരാബ്ദങ്ങൾ ആയിരുന്നു. ഓരോ ദിവസവും വിശ്രമവേളകളിൽ തന്റെ കുടുംബവും ഒത്തുള്ള സന്ദോഷവേളകൾ ഞാൻ സ്വപ്നം കണ്ടു. ദിനരാത്രങ്ങൾ കടന്നുപോയി.. അങ്ങനെ ഒരു ദിവസം വീട്ടിൽ നിന്നും ഒരു കോൾ വന്നു. അമ്മയായിരുന്നു വിളിച്ചത്. "മോനെ നീ ഒരു അച്ഛൻ ആയിരിക്കുന്നു.. "ആ സന്തോഷ വാർത്തകേട്ട് എന്തു ചെയ്യണം എന്നറിയാതെ നിന്നുപോയ നിമിഷങ്ങൾ.. അപ്പോഴാണ് എന്റെ സുഹൃത്ത് വന്നു പറഞ്ഞത്. സങ്കടപ്പെടുത്തുന്ന വാർത്തയാണ് അതെങ്കിലും എനിക്ക് സന്തോഷം തോന്നി.. കാരണം കടം വീടിയില്ലെങ്കിലും കുടുംബത്തെ കാണാമല്ലോ. ഞാൻ എയർപോർട്ടിൽ വന്നിറങ്ങി., പക്ഷെ തന്നെയും തന്റെ സഹയാത്രികരെയും കാത്തിരുന്നത് കുടുംബക്കാരായിരുന്നില്ല, പകരം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആയിരുന്നു. അവിടെ നിന്ന് നേരേ നിരീക്ഷണകേന്ദ്രത്തിലേക്ക്...,അങ്ങനെ ഇരുപത്തിയെട്ടു ദിവസത്തെ തടവ് പോലുള്ള ജീവിതം. അവിടെ നിന്നും കുറച്ചുപേർ പുറത്തേക്ക്.എന്നെയും മറ്റുചിലരെയും ആശുപത്രിയിലേക്ക് മാറ്റി. "ഹലോ മിസ്റ്റർ അടുത്ത മരുന്നിനു സമയമായി " ഡോക്ടർ വിളിച്ചു.. മരുന്ന് നൽകി അദ്ദേഹം പോകാൻ ഒരുങ്ങമ്പോൾ ഞാൻ ചോദിച്ചു "ഡോക്ടർ എന്റെ രോഗം മാറാൻ വല്ല സാധ്യതയും ഉണ്ടോ?"..."എല്ലാം ശെരിയാകുമെടോ... താൻ പേടിക്കണ്ട ".ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട് ഡോക്ടർ നടന്നകന്നു. ഡോക്ടറുടെ ആ വാക്കുകൾ ഒരു മാസം കൊണ്ടുതന്നെ സത്യമായി.നിങ്ങൾ രോഗവിമുക്തനായെന്നും, വീട്ടിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. "ഹലോ എഴുന്നേൽക്കു...താങ്കൾ ക്ക് വീട്ടിലേക്കു പോവാനുള്ള വണ്ടി റെഡി ആണ് "ഞാൻ പെട്ടെന്ന് ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നു... എന്റെ സന്തോഷകരമായ ജീവിതം തിരിച്ചുകിട്ടിയതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു.ഒരുപാട് കരുതലോടെ സ്വന്തം ജീവിതം പോലും വകവെക്കാതെ സമൂഹത്തിനു വേണ്ടി പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് നേരേ കൈകൾ കൂപ്പി ഒട്ടേറെ പ്രേതീക്ഷകളോടെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു...

ഹരികൃഷ്ണൻ ടി കെ
9 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ