ദേശാടനത്തിനെത്തുന്ന കിളികൾക്ക്
സംരക്ഷണം നൽകിയ പ്രകൃതി.
എന്നിട്ടും എന്തിന് നാമവരെ
ദേശാടനത്തിന് ദൈവത്തിങ്കലേക്ക്
പറഞ്ഞയക്കുന്നു?
ഇത് വരെ നാമവരെ കുത്തിക്കൊണ്ടിരുന്നു.
അവർ സ്വയം ഒരു മൗന സാക്ഷികളായി.
ഇപ്പോഴവർ തന്റെ ചെറുതും
മാരകവുമാം ആയുധം പ്രയോഗിച്ചിരിക്കുന്നു.
ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കി
അവരെ നമ്മുടെ അമ്മയായി കരുതിക്കൂടെ...