ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/തുരുമ്പുപിടിച്ച ചങ്ങല
തുരുമ്പുപിടിച്ച ചങ്ങല
എന്തൊരു വിഡ്ഢിയാണ് ഞാൻ. അവളെ എന്നെക്കാൾ ഏറെ ഞാൻ സ്നേഹിച്ചു. പക്ഷെ, അവൾ എന്നെ വഞ്ചിക്കുകയായിരുന്നില്ലേ..... ഇനി ഒരിക്കലും വരരുതെന്ന് കരുതിയ ആ സ്ഥലത്ത് തന്നെ എത്തി. അവളുടെ ഓർമ്മകൾ എന്നെ പിന്നെയും വേട്ടയാടുന്നു. നീ എന്നെ പരീക്ഷിക്കുകയാണോ........... അമ്മ വിളിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ വന്നത്. കരുമ്പിൻ ജ്യൂസ് ചേട്ടാ....... ആ ഒരു ഞെട്ടലോടെ അവൻ കണ്ണുതുറന്നു. ഇപ്പോൾ അവന് മുപ്പത്തിയൊന്നു വയസ്സായി. ആ പതിനെട്ടു കാലത്തേക്ക് ഓർമ്മകൾ അവനെ വേട്ടയാടുമായിരുന്നു. കല്യാണമേ വേണ്ട എന്ന് പറഞ്ഞതായിരുന്നു. പക്ഷെ, അമ്മയുടെയും ജേഷ്ഠൻന്റെയും നിർബന്ധതിൽ കല്യാണം കഴിച്ചു. തനിക്ക് ഇപ്പോൾ രണ്ടു കുട്ടികളാണ്. ഇപ്പോൾ അവർ ഗ്രാമത്തിലോട്ട് പോകുകയാണ്. ഓരോ സ്ഥലങ്ങളെയും അവൻ ഓർത്തു. അവൻ വീട്ടിനുള്ളിൽ കയറി. അയ്യോ അമ്മയുടെ കാലിന് എന്തു പറ്റി. എങ്ങനെയാണ് വീണത്? അമ്മയ്ക്ക് എന്താ പറയാനുളേള.........അമ്മ കാര്യമെല്ലാം പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. കാറുമെടുത്ത് ഒറ്റ പോക്ക്... തന്റെ കാമുകിയുടെ അടുത്ത്. തന്നെ ജീവനു തുല്യം സ്നേഹിച്ചവർ ചതിച്ചിരുന്നില്ല.. അമ്മയുടെയും ജേഷ്ഠൻമാരുടെയും സമ്മതത്തിന് വണങ്ങിയാണ് അവൾ എന്നെ ഉപേക്ഷിച്ചു. അവളെ അവസാനമായി എന്നാ ഞാൻ കണ്ടത്. ഓർക്കുന്നു തന്റെ കൈയിലേക്ക് താൻ വാങ്ങി കൊടുത്ത സാധനങ്ങൾ നീട്ടിയപ്പോൾ അവൻ ചിന്തിച്ചു.. കാർ അവളുടെ വീടിനു മുന്നിൽ എത്തി. കാർ നിർത്തി. "അമ്മേ അവൾ അവിടെ? " മോനെ.. അവൾ ഉള്ളിലുണ്ട് കരഞ്ഞുകൊണ്ട് അമ്മ ഉള്ളിലോട്ടു പോയി ഉള്ളിലോട്ടു കയറി.. ഓരോ റൂമും ഇറങ്ങി നോക്കി. "ഇത് ഞാനല്ലേ എന്റെ പേരും ഉണ്ടല്ലോ? " അയ്യോ ഇത് അവളല്ലേ എന്റെ ശീതൾ. ഇത് ഞാൻ കൊടുത്ത സമ്മാനമല്ലേ...... കാലിൽ ചെറിയ കൊലുസിട്ടാൽ വേദനിക്കുമെന്നു പറഞ്ഞ അവളുടെ കാലിൽ ചങ്ങലയോ............
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ