ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/അമ്പിളിമാമൻ

Schoolwiki സംരംഭത്തിൽ നിന്ന്


അമ്പിളിമാമൻ

മാനത്തേരിൽ പാറി നടക്കും
അമ്പിളിമാമാ ചങ്ങാതി......
മേഘക്കെട്ടിലൊളിച്ചുകളിക്കാൻ
എന്നേം കൂടെ കൂട്ടാമോ
ഒത്തിരി ഒത്തിരി പാട്ടുകൾ പാടാം
കഥകൾ പറഞ്ഞു രസിപ്പിക്കാം
മതിവരുവോളം പാറി നടന്നി-
ട്ടൊത്തിരികാഴ്ചകൾ കണ്ടീടാം
വേഗം വരുമോ എന്നെ കൂട്ടാൻ
അമ്പിളിമാമാ ചങ്ങാതി......

ദിൽന എസ്
1 എ ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത