ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ് ഡിസീസ് - 2019

കൊറോണ വൈറസ് ഡിസീസ് - 2019

ഇന്ന് ലോകമാകെ പടർന്നു പിടിക്കുന്ന ഒരു മഹാ വ്യാധിയാണ് കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് -19. ഈ രോഗത്തിന് ലോകാരോഗ്യ സംഘടനയാണ് കോവിഡ് -19 എന്ന പേര് നൽകിയത്. കൊറോണ വൈറസ് ഡിസീസ് -2019എന്നാണ് പൂർണരൂപം. 'കിരീടം' എന്ന് അർത്ഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. ചൈനയിലെ വ‍ുഹാനിൽ നിന്ന് ലോകമാകെ പടർന്നു പിടിച്ച കോവിഡ് -19 ബാധിച്ച് ഒരു ലക്ഷത്തിൽ പരം ആളുകൾ ഇതിനോടകം മരണപ്പെട്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും ഇതിന്റെ പിടിയിൽ പെട്ടിരിക്കുന്നു എന്നത് ദ‍ുഃഖകരമായ ഒരു കാര്യമാണ് .

കൊറോണ വൈറസ് ബാധിതനായ ഒരാളുടെ ശരീരസ്രവത്തിൽ നിന്നാണ് മറ്റുള്ളവർക്ക് കോവിഡ് -19 പകരുന്നത്. വൈറസ് ആരോഗ്യവാനായ ഒരാളിൽ എത്തുമ്പോൾ അത് കണ്ണ്, മൂക്ക്,വായ് എന്നീ അവയവങ്ങൾ വഴി ഉള്ളിലേക്ക് കടക്കുന്നു. അതിനുശേഷം ശ്വാസകോശത്തെ ബാധിക്ക‍ുന്ന‍ു. വളരെ വേഗം തന്നെ ശ്വാസതടസ്സവും പനിയും ബാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യം നശിക്ക‍ുന്ന‍ു.ശരിയായ ശ്രദ്ധ കിട്ടിയില്ലെങ്കിൽ മരണത്തിന് അടിപ്പെടുന്നു.ഒരാളിൽനിന്ന് അനേകം പേരിലേക്ക് പരക്കാനാകുന്നു, എന്നതാണ് കൊറോണവൈറസിനെ ഭീകരനാക്കുന്നത്.

ഒരല്പം ശ്രദ്ധിച്ചാൽ നമുക്ക് രോഗം ബാധിക്കുന്നത് തടയാനാകും,ഒപ്പം രോഗം പരക്കുന്നതും. ശരിയായ ശുചിത്വവും സാമൂഹിക അകലവും പാലിക്കാൻ ശ്രമിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ഇപ്പോൾ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ അത്യാവശ്യത്തിന്നല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക. ഒന്നടങ്കം നമ്മൾ ശ്രമിച്ചാൽ നമുക്ക് രോഗത്തെ തടയാൻ കഴിയും .

ആരോഗ്യരംഗത്ത് സ്വന്തം ജീവനെയും കുടുംബത്തെയും മറന്നു ഒരു സംഘം ആള‍ുകൾ പ്രവർത്തിക്കുന്നുണ്ട്. അവരെ ഓർത്തുകൊണ്ട് നന്മ മാത്രം നിറഞ്ഞ ഒരു പുതു ലോകത്തിനായി,രോഗമുക്തമായ ഒരു പുതുതലമുറയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.

ഫാസില വഹാബ്
5 C ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം