ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്/അക്ഷരവൃക്ഷം/ രാമന്റെ മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
രാമന്റെ മാവ്

മാവിന്റെ സൗന്ദര്യം ആസ്വദിച്ച് നിൽക്കുകയായിരുന്നു രാമൻ. ആ സമയത്ത് വീടിൻ്റെ മുറ്റത്ത് പരിചയമില്ലാത്ത മൂന്നു മുഖങ്ങൾ കണ്ടു. രാമൻ: ആരാ? അതിലൊരാൾ മറുപടി പറഞ്ഞു: തടി ക്കച്ചവക്കാരാ , ഈ തടിച്ച മാവ് മുറിക്കാൻ വന്നതാ ! അയ്യപ്പൻ ഞെട്ടിപ്പോയി ! സുശീലയെ ഒന്ന് നോക്കി . സുശീല പറഞ്ഞു രവിപറഞ്ഞിട്ടാ അവർ വന്നത്. കടം തീർക്കാനാ ഇത് വിൽക്കുന്നതെന്ന് സന്ധ്യ പറഞ്ഞു. രവി, നിനക്ക് അറിയില്ലെന്ന് ഉണ്ടോ ! നമുക്ക് അന്നം തന്ന മാവാ , ഇതിലെ മാങ്ങ തിന്നിട്ട് ആയിരുന്നു നീ നിൻ്റെ വിശപ്പ് അടക്കിയിരുന്നത് അത് നീ ഓർക്കണം. നമ്മുടെ വീട്ടിലെ ഗൃഹനാഥന് തുല്യമായിരുന്നു ഒരു കാലത്ത് ഈ മാവ്. ഈ മാവ് മുറിച്ച് റബർ വച്ചാൽ അത്രയുo ഉപകാരമായി ഇത് ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല" രവിപറഞ്ഞു. മുത്തച്ഛാ ! മുത്തച്ഛാ മാവ് വിക്കണ്ട എന്ന് പറാ! രവിൻ്റെ മക്കൾ പറഞ്ഞു. മക്കളെ ! മുത്തച്ഛൻ പറഞ്ഞിട്ട് എവിടെന്ന് കേൾക്കാനാ , മക്കൾക്കുള്ള വിവരം പോലും അച്ഛനില്ല ! അതു കൊണ്ട് പറഞ്ഞിട്ട് കാര്യമില്ലന്ന് തോന്നുന്നു. വിക്കണ്ടെന്ന് മക്കൾ അച്ഛനോട് പറ? പിറ്റേ ദിവസം മരം വെട്ടാൻ ആൾക്കാർ വന്നു.അവർ മരം മുറിക്കുന്നത് നിറലോടെ രാമൻ കണ്ടു .മാവിനെ വളരെ ഏറെ സ്നേഹിക്കുന്നത് കൊണ്ട് മാവ് സംസാരിക്കുന്നത് രാമന് മനസ്സിലാകും .ഓരോെ കൊത്ത് കൊത്തുമ്പോഴുമുള്ള മാവിൻ്റെ കരച്ചിൽ രാമന് കേട്ടു നിൽക്കാൻ കഴിഞ്ഞിരുന്നില്ല. രാമൻ അവിടെ നിന്നും വേച്ചു വേച്ച് നടന്നിറങ്ങി; മനസ്സിൽ തടി വീണ് മണ്ണു കുലുങ്ങുന്ന പ്രകമ്പനത്തോെടെ. മുറ്റത്ത് പ്ലാസ്റ്റിക്ക് കൂടുകളിൽ റബർ തൈകൾ കൊണ്ടുവന്നു നട്ടു.

കൂടിക്കാനും കുളിക്കാനും വേണ്ട വെള്ളം ലഭിച്ചിരുന്നത് മാവിൻ്റെ തണലിലായിരുന്നു. റബർ നട്ടതു മുതൽ കിണറ്റിലെ വെള്ളം ചൂടാകാൻ തുടങ്ങി.പിന്നെ പിന്നെ അതു വറ്റി തുടങ്ങി.അതിനുശേഷം അടുത്തുള്ള നിഷയുടെ വീട്ടിന്നാണ് അവർ വെള്ളം എടുത്തിരുന്നത്. ഒരു ദിവസം നിഷ പറഞ്ഞു ഇത് പതിവാക്കണ്ട ഇവിടുത്തെ കിണറിലെ വെള്ളവും വറ്റാൻ തുടങ്ങി." ഇന്നു കൂടിത്തരാം. പിറ്റേ ദിവസം മഴ ചിതറി വീണു, ആശ്വാസം എന്നു കരുതി എന്നാൽ, മുറ്റത്തെ കോണിടിഞ്ഞ് മണ്ണ് എല്ലാം മുറ്റത്ത് വീണു. റബർത്തൈകൾ എല്ലാം മഴയത്ത് ഒലിച്ച് പോയി. എൻ്റെ രവി ! മണ്ണും മരവും തമ്മിലുള്ള ബന്ധം നിനക്കറിഞ്ഞുകൂടാ. എല്ലാം നശിച്ചും. ഇവിടം വിട്ട് പൊയ്ക്കൂടേ? " എങ്ങോട്ടാണച്ഛാ!


വിഷ്ണുപ്രീയ . എച്ച്
9 A ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ