ജി.എച്ച്.എസ്. കൂളിയാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023 - 24 പ്രവേശനേത്സവം .

[1]

  1. പ്രവേശനോത്സവം 2023 ഗവ. ഹൈസ്കൂൾ കളിയാട് 01.06.23 2023 - 24 വർഷത്തെ പ്രവേശനോത്സവം പതിവു പോലെ വർണാഭമായ അന്തരീക്ഷത്തിൽ ജി.എച്ച്.എസ് കൂളിയാട്ടും ആഘോഷിച്ചു. 29.5.23 നു തന്നെ അതിനുള്ള ഒരുക്കങ്ങൾ വത്സലടീച്ചറുടെ നേതൃത്വത്തിൽ നടന്നിരുന്നു. പുതുതായി എത്തുന്ന കുട്ടികൾക്കുവേണ്ട വർണ ത്തൊപ്പികളും പുസ്തകങ്ങളും ബാഗും മറ്റും തയ്യാറാക്കിയിരുന്നു. സ്കൂൾ പെയിന്റടിച്ച് ഭാഗിയാക്കപ്പെട്ടു. വർണപേപ്പറുകളാൽ അലങ്കരിക്കപ്പെട്ടു. ജൂൺ ഒന്നിന്ന് രാവിലെ പുതിയ കുട്ടിളെ മറ്റു കുട്ടികൾ ഉദ്ഘാടന വേദിയിലെത്തിച്ചു. 10.15 ന് ചടങ്ങുകൾ താങ്ങി. ഹെഡ് മാസ്റ്റർ ശ്രീ സുകുമാരൻ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ. കരുണാ കരന്റെ അധ്യക്ഷതയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അജിത് കുമാർ എ.ജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ബാഗ്, നോട്ടുപുസ്തകം തുടങ്ങിയവ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ശശികല വിതരണം ചെയ്തു. SMC ചെയർമാൻ ശ്രീ. ബാലകൃഷ്ണൻ , മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി. സന്ധ്യ വി.എം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രവേശന ഗാനാലാപനത്തിന ശേഷം സ്റ്റാഫ് സെക്രട്ടരി ശ്രീ. ഗണേഷ്. കെ.കെ. നന്ദി പറഞ്ഞു. ഉച്ചക്ക് പായസ വിതരണവും ഉണ്ടായിരുന്നു.