ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ശുചിത്വം മറന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മറന്നാൽ

വഴിയോരങ്ങൾ വിജനമാണ്. തെരുവുനായ്ക്കൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. മാലിന്യക്കൂമ്പാരത്തിൽ തനിക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് ഓരോ നായയും അന്വേഷിക്കുന്നു. നശിച്ച ദുർഗന്ധം അതുവഴി കടന്നു പോയപ്പോൾ. ഇന്നേയ്ക്ക് ഒരു മാസം... വണ്ടികളില്ല. ട്രാഫിക്കില്ല.റോഡുകൾ ഇല്ല, ഉണ്ടെങ്കിലും വിജനം. പട്ടിണിയായ പാവം മിണ്ടാപ്രാണി മൃഗങ്ങൾ അതിവേഗത്തിൽ പായുന്ന നഗര വാഴ്ച്ച.ആർക്കും തിരിഞ്ഞു നോക്കാൻ പോലും സമയമില്ല.മനുഷ്യൻ മറന്നുപോകുന്ന ചിലതുണ്ട്.ഫാസ്റ്റ്ഫുഡുംകൂൾ ഡ്രിങ്സും എവിടെയും. ഞാൻ ഓടി ബസ്സിൽ കയറി. സമയം 8:00 Am മണി ഓഫീസിലെത്താൻ ഇന്നും നേരം വൈകും.ഓഫീസിന്റെ മുകളിലേക്ക് ഓടിക്കയറി.ഭാഗ്യം! ഇന്നു രക്ഷപ്പെട്ടു MDനല്ല മൂഡിലായിരുന്നു. ഇന്നു വല്ലാതൊരു ക്ഷീണം. പനി യാണെന്നു തോന്നുന്നു. ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവെടുത്ത് ഞാൻ ഫ്ലാറ്റിലേക്ക് പോയി.ചെന്നപ്പാടേ ബെഡിലേക്ക് വീണതേ ഓർമ്മയുളളു.സമയം 6.00pm മണി കഴിഞ്ഞിരുന്നു അമ്മ ചായ കുടിയ്ക്കാൻ വിളിച്ചു. ഇപ്പോൾ പനി മാത്രമല്ല. ചുമ കൂടിയുണ്ട്. ഇന്നേക്ക് പനി തുടങ്ങിയിട്ട് രണ്ടു ദിവസം ആയി.ഡോക്ടറേ കാണാൻ അമ്മ പറഞ്ഞു കൊണ്ടേയിരുന്നു.എന്നാൽ ഞാൻ അതിനെ ചെവികൊണ്ടില്ല.ചുമ കൂടി കൂടി ശ്വാസമുട്ടി തുടങ്ങി. എങ്ങനയോ ഹോസ്പ്പിറ്റലിൽ എത്തി. അപ്പോഴാണ് അറിഞ്ഞത് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വൈറസ് രോഗം തനിക്കും.ഈ നാട് അതിനെ കുറിച്ച് കേട്ടു തുടങ്ങിയിട്ടില്ല പിന്നെ എങ്ങനെ എനിക്കീ രോഗം വന്നു?. ഞാൻ വല്ലാതെ ആശാ കുലയായി.പിന്നീടങ്ങോട്ട് മരണനാളുകൾ.രാജ്യം ഈ രോഗത്തെ കുറിച്ച് ബോധവാൻമാരായിരിക്കുന്നു.എവിടെയും ജാഗ്രത. ഒരു അടിയന്തരാവസ്ഥ. രോഗം ശരീരം വിട്ട് പൊയ്കൊണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയിൽ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ശ്രദ്ധിച്ചില്ല .തിക്കിലും തിരക്കിലും ഓട്ടത്തിനുമെല്ലാം ഇടയിൽ അതിനുള്ള സമയം കണ്ടെത്തിയില്ല. കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ഒരു ശീലം. ഈ ശീലങ്ങളെ മാറ്റിയേടുക്കേണ്ടിയിരിക്കുന്നു. ഇന്നു വളർന്നു വരുന്ന തലമുറ ശുചിത്വത്തിൽ വളരെ പിന്നോക്കമാണ്.ഈ ഒരു രോഗത്തോടെ എല്ലാവരും അതീവ ശ്രദ്ധയിലാണ്. മനുഷ്യൻ ഇനിയും തന്റെ ജീവിത ശൈലി മാറ്റേണ്ടിയിരിക്കുന്നു. ഫാസ്റ്റ്ഫുഡും മൊബൈൽ ഫോണും എല്ലാം മനുഷ്യനെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. ഇനി ഒരിക്കലും ശുചിത്വം മറന്ന് പ്രവർത്തിക്കരുത് എന്ന് മനസിലായി.പൊതു സ്ഥലങ്ങളും വീടും പരിസരവും കൂടാതെ വ്യക്തി ശുചിത്വവും പാലിക്കേണ്ടിയിരിക്കുന്നു എന്ന് മനസിലായി


ആർദ്ര. സി
8 A ജി എച്ച് എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ