ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/നമ്മുക്കൊരുമിച്ച് കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുക്കൊരുമിച്ച് കൊറോണയെ പ്രതിരോധിക്കാം

നാം ഇന്നനുഭവിക്കുന്ന നോവൽ കൊറോണ എന്ന മഹാമാരിയായ വൈറസിനെ കുറിച്ചു നമുക്കെല്ലാവർക്കും അറിയാമല്ലോ..ഈ കൊറോണ എന്ന വൈറസ് ലക്ഷക്കണക്കിന് ജീവനുകൾ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയും ലോക ജനതയെ ഭീതിയിലാക്കുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.ദിവസങ്ങൾ കൂടും തോറും രോഗികളുടെ എണ്ണവും കൂടുകയാണ്.രോഗം വന്ന് അതിൽ നിന്ന് രോഗ മുക്തി നേടലാണ് ചികിത്സ.രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണല്ലോ? ഈ സാഹചര്യത്തിൽ നാം ഒരു പാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.രോഗ പ്രതിരോധത്തിൽ ഏറ്റവും പ്രാധാന്യം വ്യക്തി ശുചിത്വം എന്നത് തന്നെയാണ്.കുളിക്കുക,വായ വൃത്തിയിൽ സൂക്ഷിക്കുക,വസ്ത്രവും,കിടപ്പുമുറിയും വൃത്തിയാക്കുക തുടങ്ങിയവയെല്ലാം വ്യക്തി ശുചിത്വത്തിൽ പെടുന്നുണ്ട്.അതുപോലെ തന്നെ വീടും പരിസരവും ഒക്കെയും വൃത്തിയിലും ശുദ്ധിയിലും ഭംഗിയിലുമായിരിക്കാൻ ശ്രദ്ധിക്കണം.വൃത്തിയിലായിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ആവശ്യകത നിർബന്ധമായ സാഹചര്യമാണിത്.നാം ഇപ്പോൾ ലോക്ക് ഡൗണിലാണ്.ഇഷ്ടം പോലെ സമയം ഉണ്ട്.അത് നമുക്ക് നിയമമാക്കിയത് രോഗം മറ്റൊരാളിലേക്കും പകരാതിരിക്കാൻ വേണ്ടി കൂടിയാണ്.ഈ ലോക്ക് ഡൗൺ ഒരു അവധിസമയവും കൂടിയാണ് അത് വെറുതെ കളയേണ്ടതില്ല. അത്കൊണ്ട് തന്നെ രക്ഷിതാക്കളും കുട്ടികളും ചേർന്ന് വീട്ടിൽ കൃഷിയും മറ്റും ചെയ്ത് ആരോഗ്യകരമായ ഭക്ഷ്യലഭ്യത ഉറപ്പ് വരുത്തണം. അതു വഴി നമുക്ക് വിഷമുക്ത പച്ചക്കറികൾ വീട്ടിൽ നിന്നും ലഭ്യമാകാം.അത് ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാനാവും. കൃഷി ചെയ്യുന്നത് വഴി പ്രകൃതി സംരക്ഷണ പ്രക്രിയയിൽ കൂടി നമുക്ക് പങ്കാളികളാവാൻ കഴിയും. അതുപോലെ തന്നെ ഈ സാഹചര്യത്തിൽ പ്രത്യേക ശുചിത്വം നാം ശീലിക്കേണ്ടതുണ്ട് . ഇടക്കിടെ കൈകൾ കഴുകിക്കൊണ്ടിരിക്കുക . കഴുകുമ്പോൾ തന്നെ ഇരുപത് സെക്കൻ്റ് സോപ്പ് ലായനി ഉപയോഗിച്ച് കൊണ്ട് കഴുകുക. കൈകൾ എപ്പോഴും വസ്തുക്കളുടെ മേൽ സ്പർശിക്കാതെ ശ്രദ്ധിക്കുക.കാരണം പുറത്ത് നിന്നുള്ള അണുക്കൾ നമ്മുടെ കൈ കളിലൂടെ നമ്മുടെ മുഖത്ത് തൊടുന്നത് വഴി മുഖത്തോട്ടും വായിലോട്ടും പോകുന്ന അണുക്കൾ നമ്മുടെ ശരീരത്തിന് ഉള്ളിലോട്ട് പോവാനുള്ള സാധ്യത ഏറെ ഉള്ളത് കാരണം കൈകൾ എപ്പോഴും ശുദ്ധിയായിരിക്കണം. ദിവസവും ഇരുപത് പ്രാവിശ്യമെങ്കിലും കൈകൾ കഴുകുന്ന രീതിയിലോട്ടുള്ള ശുചിത്വം നമ്മൾ വീടുകളിൽ ശീലിക്കുക. പുറത്തിറങ്ങുമ്പോൾ മറ്റൊരാളുമായി ഒരു മീറ്റർ അകലം പാലിക്കുക. കൊറോണ പോലുള്ള അസുഖങ്ങൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെയാണ് വ്യാപിക്കാൻ ഏറെ സാധ്യത . അത് കൊണ്ട് തന്നെ തുമ്മുമ്പോഴും ചുമക്കുമ്പോഴും വീട്ടിലുള്ളവരാണെങ്കിൽ തുവ്വാല കൊണ്ടോ കൈ കൊണ്ടോ അല്ലെങ്കിൽ കൈമടമ്പ് കൊണ്ടോ മറച്ച് പിടിക്കുക. പുറത്തിറങ്ങുമ്പോൾ മാസക് ധരിക്കുക. വീട്ടിലും മാസ്ക് ധരിക്കുന്നത് നന്നാവും. ചുമക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കൾ മറ്റുള്ളവരിലേക്ക് എത്തുന്നത് ഇതു വഴി തടയാനാവും. ഒരടക്കവും ചിട്ടയുമുള്ള ജീവിതത്തിലൂടെ പോയാൽ മാത്രമേ നമുക്ക് രോഗ പ്രതിരോധം ശീലിക്കാനാവൂ..<
ലോകം വലിയൊരു വിപത്തിനെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. അതിനെ അതിജീവിച്ച് കൊണ്ടിരിക്കുന്ന ജനതയാണ് നമ്മൾ. പ്രത്യേകിച്ചും നാം ഓർതിരിക്കേണ്ടത് കൊറോണ പോലുള്ള രോഗങ്ങൾക്ക് ഒന്നും ഇതുവരെ വാക്സിനുകളും മറ്റു മരുന്നുകളും കണ്ടെത്തിയിട്ടില്ല.ശാസ്ത്രജ്ഞന്മാർ അതിൻറെ പണിപ്പുരയിലാണ്. അത്കൊണ്ട് തന്നെ കൊറോണ പോലുള്ള രോഗം വരാതെ സൂക്ഷിക്കുക എന്നത് ഓരോ കുട്ടിയുടെയും പൗരൻറേയും കടമയാണ്. ഈ രോഗം മറ്റുള്ളവരിലേക് പകരാതെയും അത് പിടിപെട്ടവർക്ക് അത് സുഖപ്പെട്ട് അവരെ രക്ഷപ്പെടുത്താനും നമുക്കൊന്നായി പ്രവർത്തിക്കാം. ഈ കോവിഡ് 19 എന്ന കൊറോണ മഹമാരിയെ അതിജീവിക്കാം. ഒറ്റക്കെട്ടായ്! വരും തലമുറക്ക് വേണ്ടി.!

ഫാത്തിമ സഹ്റ കെ
8 സി ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം