ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ചെമ്പന് കിളിയുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പൻകിളിയുടെ സ്നേഹം

തീറ്റ തേടി അലഞ്ഞു മടുത്തു. ചെമ്പൻ കിളി വല്ലാതെ വിഷമിച്ചു. മനുഷ്യരെ എവിടെയും കാണുന്നില്ല. സ്വന്തം വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു " എന്താണ് ഇവർക്കു സംഭവിച്ചത് " ചെമ്പൻ കിളി ആലോചിച്ചു... ഒരു തരത്തിൽ പറഞ്ഞാൽ ഈ മനുഷ്യർ നമ്മുടെ വീടുകളായ മരങ്ങൾ എല്ലാം വെട്ടി വീഴ്ത്തുന്നവരാണ് അവർക്ക് അങ്ങനെ തന്നെ വേണം... പക്ഷേ എല്ലാവരും അങ്ങനെ അല്ലല്ലോ നമുക്ക് വിശപ്പ് ശമിപ്പിക്കാൻ എന്നും സ്കൂൾ മുറ്റങ്ങളിൽ ഭക്ഷണം വിതറുന്ന കുട്ടികൾ പാവങ്ങൾ ആണല്ലോ... ഒരു തരത്തിൽ ഞാൻ ചിന്തിച്ചത് തെറ്റാണ് എന്നു ചെമ്പൻ കിളിക്കു മനസ്സിലായി... അവൻ ഉടൻ തന്നെ തന്റെ കൂട്ടുകാരനായ ജിക്കുവിന്റെ വീട്ടിൽ പോയി . എന്നിട്ട് അവനോട് കാര്യങ്ങൾ തിരക്കി ജിക്കു നിന്നെയും നിന്റെ ആളുകളെയും ഒന്നും ഇപ്പോൾ എവിടെയും കാണുന്നില്ലല്ലോ എന്താണ് സംഭവിച്ചത്? ജിക്കു സങ്കടത്തോടെ മറുപടി പറഞ്ഞു " ഞങ്ങൾ മനുഷ്യൻ മാർക്ക് മാത്രം ഒരു പ്രത്യേകം അസുഖം പിടിപെട്ടിരിക്കുന്നു ആർക്കും പുറത്തിറങ്ങാൻ പാടില്ല. അതാണ് നമ്മെ കാണാത്തത്... ജിക്കു എല്ലാം ചെമ്പൻ കിളിയോട് വ്യക്തമായി പറഞ്ഞു കൊടുത്തു. ചെമ്പൻ കിളിക്ക് കാര്യം മനസ്സിലായി.. അപ്പോൾ ജിക്കു ചെമ്പനോട് ചോദിച്ചു " നിനക്ക് വിശക്കുന്നുണ്ടോ " ഞാൻ കുറച്ചു ഭക്ഷണം തരാo. അങ്ങനെ ജിക്കു ചെമ്പൻ കിളിക്ക് ഭക്ഷണം നൽകി പോകുമ്പോൾ ചെമ്പൻ പറഞ്ഞു " നിങ്ങൾക് സുഖം വരാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.. ഇത്രയും പറഞ്ഞു ചെമ്പൻ കാക്ക പറന്നു പോയി.... പ്രിയപ്പെട്ടവരേ ഈ ഭൂമി എല്ലാവർക്കും ഉള്ളതാണ് അതിനാൽ നാം പരസ്പരം സ്നേഹിക്കുകയും ഒരുമിക്കുകയും വേണം.. ഈ കൊറോണക്കാലത്തു മാത്രമല്ല എല്ലാ കാലത്തും അങ്ങനെ ആവണം...


ശ്രീനന്ദ ബിജു
2 ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ