ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2013-14-ലെ പ്രവർത്തനങ്ങൾ
ഫിലിം ഫെസ്റ്റിവൽ
29,30 തീയതികളിൽ പകൽ മുഴുവനും ഞങ്ങൾ അറിഞ്ഞത് സിനിമയെക്കുറിച്ചായിരുന്നു.ഞങ്ങളുടെ അധ്യാപകർ നെടുമങ്ങാട് ഡയലോഗ്സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി ചലച്ചിത്രപ്രദർശനംനടത്തി.8 സ്കൂളുകളിൽ നിന്നായി നൂറോളം പേരുണ്ടായിരുന്നു.നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ ടൗൺ ഹാളിലായിരുന്നു ഞങ്ങൾ കൂടിയത്.പ്രശസ്ത സിനിമാനിരൂപകനും ഞങ്ങൾക്ക് പഠിക്കാനുള്ള 'മോഡേൺ ടൈംസ് -ആധുനിക കാലത്തിന്റെ ഉത്കണ്ഠകൾ' എന്ന ലേഖന രചയിതാവുമായവി.കെ.ജോസഫാണ് ഉദ്ഘാടനം ചെയ്തത്.സിനിമയിലെ ഇമേജുകളെക്കുറിച്ചും ഷോട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.എത്ര വരിയിൽ പരത്തിപ്പറഞ്ഞാലും പൂർത്തിയാകാത്ത ഒരു കാര്യം ഒരൊറ്റ ദൃശ്യത്തിലൂടെ നമ്മിലേക്കെത്തിക്കുന്ന ചലച്ചിത്രത്തിന്റെ മാസ്മരികത- മൈക്കൽ ജാക്സന്റെ 'Earth song' എന്ന ആൽബം ഗാനംകാണിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.ചാപ്ലിന്റെ Golden Rushലെ ഒരു ഭാഗം കാണിച്ച് വിശപ്പ് എന്ന ഭീകരസത്വം മനുഷ്യനെ എങ്ങനെയെല്ലാംമാറ്റിത്തീർക്കുമെന്ന് കാണിച്ചു തന്നു.നല്ല സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാൻ അദ്ദേഹം ഞങ്ങളെ ആശംസിച്ചു.'Getting home' എന്ന ചൈനീസ് സിനിമയാണ് പിന്നീട് ഞങ്ങൾ കണ്ടത്.സുഹൃത്തിന്റെ ജഡം സ്വയം ചുമന്നും സാദാ വാഹനങ്ങളെ ആശ്രയിച്ചുംകിലോമീറ്ററുകൾ താങ്ങി വീട്ടിലേക്കെത്തിക്കാൻ ശ്രമിക്കുന്ന ഒരു സുഹൃത്തിന്റെ കഥയാണിത്.ചൈനയുടെ മലയോരങ്ങളേയും കൃഷിസ്ഥലങ്ങളേയും നന്നായിഒപ്പിയെടുത്തിട്ടുണ്ട്ക്യാമറ.ആരാജ്യത്തിലെദാരിദ്ര്യം,പാരിസ്ഥിതികത,അസന്മാർഗികത, വ്യവസായവൽക്കരണം ഇവയെല്ലാം സിനിമ നമ്മോടു പറയുന്നു.ഇതിനെല്ലാമുപരിയായി താൻ ചെയ്യുന്നത് ഒരു സാധാരണ കാര്യമാണെന്നമട്ടിൽഎല്ലാതടസ്സങ്ങളെയുംമറികടന്ന്ലക്ഷ്യസ്ഥാനത്തെത്തുന്നു.പക്ഷേ അപ്പോഴും ലക്ഷ്യം വീണ്ടും കിലോമീറ്ററുകൾക്കപ്പുറത്ത്. ചുവന്ന ബലൂണിനെ സ്നേഹിച്ച കുട്ടിയുടേയും, കുട്ടിയെ സ്നേഹിച്ച ബലൂണിന്റെയും കഥയായിരുന്നു Red Balloon.ആ സ്നേഹം ഒരായിരം ബലൂണുകളായി വന്ന് കൂട്ടിയേയും കൂട്ടി അനന്തതയിലേക്കുയരുന്ന കാഴ്ചമനോഹരമായിരുന്നു.ഞങ്ങളേറ്റവുമധികം ആസ്വദിച്ച സിനിമയായിരുന്നു അത്.ഗീതാഞ്ജലിറാവുവിന്റെ പെൻസിൽ സ്കെച്ചിൽ ചെയ്ത ഒരു അനിമേഷൻ ഫിലിമാണ് 'പ്രിന്റഡ് റെയിൻബോ'.മനോഹരമായ സംഗീതവും ചിത്രങ്ങളും മനോഹരമായി സന്നിവേശിപ്പിച്ച ഒരു സിനിമയായിരുന്നു അത്.ഫ്ലാറ്റിന്റെ നിരന്തരമായ വിരസതയിൽ നിന്ന് തീപ്പെട്ടിക്കൂടിലെ വർണ്ണ വിസ്മയ ലോകത്തേയ്ക്കു തന്റെ സ്വപ്നങ്ങളുമായി പറന്നുയരുന്ന ഒരു അമ്മയുടെകഥയാണിത്. പലവിധ പ്രലോഭനങ്ങളുണ്ടായിട്ടും ആലോചിച്ച് സത്യസന്ധമായ ഒരു തീരുമാനമെടുക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് 'ലേഡി ഗാന്ധി'. സംവിധായകനായ അരുണേഷ് ശങ്കർ ഞങ്ങളോടു സിനിമയെക്കുറിച്ചു സംസാരിച്ചു.നീലക്കുടയെ സ്നേഹിച്ച പെൺക്കൂട്ടിയുടെ കഥയാണ് 'Blue umbrella'.ഹിമാലയൻ താഴ്വരയിലെ ഒരു പ്രദേശം കൂടി ഇതിലൊരു കഥാപാത്രമാണ്. പ്രകൃതിയുടേയും ഉൽസവങ്ങളുടേയും വർണശബളമായ ഒരു ലോകമാണിതിൽ.മാറിമാറി വരുന്ന ഋതുക്കൾ വെള്ളിത്തിരയിൽ വർണവിസ്മയം സൃഷ്ടിച്ചു. 'കള്ളനും പെൺകുട്ടിയും' എന്ന ഹൃദയസ്പർശിയായ കുഞ്ഞുസിനിമയുമാണ് സംവിധായകനായ ശ്യാംമോഹനും സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയും എത്തിയത്.സിനിമയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.വിങ്ങുന്ന മനസ്സോടെയാണ് ഞങ്ങൾ മജീദ് മജീദിയുടെ Children of Heaven കണ്ടു തീർന്നത്.അഭിനയിക്കുന്ന കുട്ടികളെയല്ല ജീവിക്കുന്ന കുട്ടികളെയാണ് ഞങ്ങളതിൽ കണ്ടത്.എത്ര സ്വാഭാവികമാണ് അതിലെ ഓരോ ഷോട്ടും, നടീനടന്മാരുടെ അഭിനയവും.ഇതു പോലൊരു സിനിമ മലയാളത്തിൽ ഉണ്ടാകണം.തിരക്കഥയെക്കുറിച്ച് സൗമ്യവും ദീപ്തവുമായി സംസാരിച്ചത് സംവിധായകനായ കനകരാഘവനാണ്.ബാലചന്ദ്രൻ സാറിന്റെ നാടൻപാട്ടോടു കൂടി ഫെസ്റ്റിവൽ സമാപിച്ചു.വിദ്യാർത്ഥികളെല്ലാം ഫെസ്റ്റിവൽ വളരെ നന്നായി ആസ്വദിച്ചുവെന്നത്അവരുടെഅഭിപ്രായങ്ങളിൽനിന്നുംവ്യക്തമായി.പി.കെ.സുധി,ജിജോകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ,അധ്യാപകരായ ഉദയൻ,മനോജ്,ശ്രീജ, ബിന്ദു,ബിന്ദുജി.ഷീജാബീഗം,ബിന്ദുശ്രീനിവാസ്,ജയലത,പൊന്നമ്മ,പത്മ,അനിതകുമാരി,മേഖല,ഷീജ,ഷാജി,ശ്രീദേവി തൂടങ്ങിയവർ ഞങ്ങൾക്ക്കൂട്ടായി ഉണ്ടായിരുന്നു.
വേനൽ മധുരം
ഞങ്ങളുടെ സ്കൂളിൽ മേയ് ആറു മുതൽ പത്തു വരെ അഞ്ച് ദിവസത്തെ ക്യാമ്പു നടന്നു.നാടൻപാട്ട് ,ഒറിഗാമി,ശാസ്ത്രപരീക്ഷണങ്ങൾ,ചിത്രരചന, അനിമേഷൻ എന്നീ വിഷയങ്ങളിലാണ് ക്യാമ്പു നടന്നത്.നാടൻപാട്ടിന്റെ താളത്തിലും,അറിവിലേക്കും ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് വട്ടപ്പറമ്പിൽ പീതാംബരൻ സാർആയിരുന്നു.കുട്ടിപ്പാട്ടുകൾ,ഗുണപാഠപ്പാട്ടുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകളിലേക്ക് ഞങ്ങൾ പാടിക്കയറി.
ഐ.ടി ക്ലബ് ഉദ്ഘാടനം, ടെലിഇമ്മേർഷനും ക്ലെട്രോണിക്സും
കൂൾ ഐറ്റി ക്ലബ്ബായ B soft-ന്റെ ഉദ്ഘാടനം ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ അഖിൽനിർവഹിച്ചു.ഇതോടൊപ്പം സെമിനാറവതരണവുംഉണ്ടായിരുന്നു.ഞങ്ങൾക്ക് രണ്ട് പുതിയ വിഷയങ്ങളാണ് അഖിൽ പരിചയപ്പെടുത്തിയത്.Tele ImmersionഉംClaytronicsഉം തുടക്കം ടെക്നോളജിയിൽനിന്നായിരുന്നു ടെക്നോളജിയിൽ ടെലിഗ്രാമിൽ എത്തിനിന്നത് പുതിയ സാംസഗ് ഗ്യാലക്സി വരെയായി . ഇന്ന് ടെലിഗ്രാം അവസാനിച്ചതു പോലെ ഒരു നൂറു വർഷങ്ങൾക്കു ശേഷം ടെലിഫോൺ അവസാനിച്ചാലും അത്ഭുതപ്പെടണ്ട കാരണം ശാസ്ത്രം അത്രയും വളർന്നിരിക്കുന്നു. ചേട്ടൻ ഞങ്ങൾക്ക് ഒരോ ജന റേഷനിലെ പ്രത്യേകതയും മറ്റും വിവരിച്ച് തന്നു ഉദ്ഘാടനം ഗംഭീരമായിടെലി ഇമ്മേർഷൻ സാധ്യത ഉപയോഗിച്ച് വിദൂരസ്ഥലങ്ങളിലിരുന്നു അടുത്തിരുന്നു കാണുന്നതു പോലെ പരസ്പരം നോക്കിയിരുന്നു സംസാരിക്കാൻ കഴിയും.യഥാർത്ഥത്തിൽഅടുത്തിരിക്കുന്നതു പോലെ നമുക്കനുഭവപ്പെടും.ഒരാൾക്ക് തന്റെ കൂട്ടുകാരനോടൊപ്പം ഡാൻസ് ചെയ്യണം പക്ഷേ കൂട്ടുകാരൻ ആഫ്രിക്കയിലും താൻ കേരളത്തിലുമാണ് നിൽക്കുന്നത് എങ്കിൽ ഈ വിദ്യയിലൂടെ ആ രൂപം മുൻപിൽ വരും. അപ്പോൾ ഡാൻസ് ചെയ്യുകയുമാവാം,ഇത് രസകരമായ ഒരു പുത്തനറിവായിരുന്നു കൂടുതൽക്യാമറകൾ ഉപയോഗിച്ച് ഒരു വസ്തുവിന്റെ നിരന്തരമായുള്ള ഷോട്ടുകളെടുത്ത് പ്രോജക്ട് ചെയ്താണ് ഇത് സാധ്യമാകുന്നത്.Iron man,Terminator,യന്തിരൻ തുടങ്ങിയ സിനിമകളെ ഉദാഹരിച്ചും ക്ലിപ്പുകൾ കാണിച്ചും നമുക്കത് കൂടുതൽ വ്യക്തമാക്കി തന്നു. പുതിയതും അനുദിനം മാറ്റം വന്നു കൊണ്ടിരിക്കുന്നതുമായ Claytronics എന്ന ടെക്നോളജിയാണ് പിന്നീട് ഞങ്ങൾ പരിചയപ്പെട്ടത്. നാനോ സ്കെയിൽ റോബോട്ടിക്സും,കമ്പ്യൂട്ടർ സയൻസും ചേർന്ന് നിർമിക്കുന്ന നാനോമീറ്റർ സ്കെയിൽ കമ്പ്യൂട്ടറാണ് Claytronics Atoms അല്ലെങ്കിൽ Catoms എന്നു പറയുന്നു.നമുക്ക് വസ്തുക്കളുമായി നേരിട്ടിടപെടാൻ കഴിയുമെന്നതാണ് ഇതിനെ ടെലി ഇമ്മേർഷനിൽവ്യത്യസ്തമാക്കുന്നത്.പ്രസന്റേഷൻ കഴിഞ്ഞു അവസാനം അഖിൽ തന്റെ സ്കൂൾ ജീവിത്തിലെ ഓർമ്മകൾ പങ്കുവയ്ച്ചു പിന്നെ തന്റെ ടീച്ചർമാരെക്കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അഖിലിന്റെ വാക്കുകളും ഓർമ്മകളും അനുഭവങ്ങെളും ഞങ്ങൾക്ക് പ്രചോദനമായി.എന്തുകൊണ്ടുംഅഖിലിന്റെ ക്ലാസ് ഞങ്ങൾക്ക് വ്യതസ്തമായ ഒരു അനുഭവമായിരുന്നു
കുട്ടികളെ രസിപ്പിക്കുന്ന രീതിയിൽ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തന്ന അഖിലിന് അസ്ന നന്ദി പറഞ്ഞ് ഉപഹാരം നൽകി.
സബ്ജില്ലാ കിക്കിൽ നിന്നും റവന്യൂ ജില്ലയിലേക്ക്
സബ് ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ ഫുട്ബോളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂൂരിലേയ്ക്ക്.
ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢിൽ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂർ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടർ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റർ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാർവകി കുമാർ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂൾ DC സജീവ്സാർ മാസ്റ്റർ ട്രെയിനർമാരായ ഹരി കൃഷ്ണൻ സാർ ,ജീവരാജ് സാർ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവർത്തനങ്ങളേയും സ്കൂളിൽ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ നാട്ടിൽ നടപ്പിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം .
എനിയ്ക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെപ്പറ്റി!
1963 ആഗസ്റ്റ് 28നു അമേരിക്കയിലെ സാമൂഹ്യപ്രവർത്തകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകനുമായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ നടത്തിയ വിഖ്യാതമായ പ്രസംഗമാണ് എനിക്കൊരു സ്വപ്നമുണ്ട് എന്നത്. തൊഴിലിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാഷിങ്ങ്ടണിലേക്ക് നടത്തിയ വമ്പിച്ച ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പ്രസംഗം നിർവഹിച്ചത്. 2013 ആഗസ്റ്റിൽ ഇതിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു.ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സ്കൂളിലും ഒരു പ്രവർത്തനം നടന്നു.എനിക്കൊരു സ്വപ്നമുണഅട് ഇന്ത്യയെ പറ്റി എന്ന വിഷയത്തിൽ കുട്ടികൾ അവരുടെ രാജ്യത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ചു
ഞങ്ങൾക്കിതു വിളവെടുപ്പു കാലം
ഐറ്റി.മേളയും സൈബർ സേഫ്റ്റി ബോധവല്ക്കരണവും
ഈ വർഷത്തെ സ്കൂൾ ഐറ്റി മേളയോടനുബന്ധിച്ച് സൈബർ സേഫ്റ്റി ബോധവല്ക്കരണവും നടന്നു.തിരുവനന്തപുരം ഹൈടെക് സെൽ അസിസറ്റന്റ് കമ്മിഷണർ വിനയകുമാരൻ നായരാണ് സൈബർ സേഫ്റ്റി ബോധവല്ക്കരണ ക്ലാസ് നയിച്ചത്.ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ചും Facebookപോലുള്ള സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളിൽ ഇരയിട്ടു കാത്തിരിക്കുന്ന ഭീകരരെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞുതന്നു. സൈബർ രംഗത്ത് കുട്ടികുറ്റവാളികൾ വർദ്ധിച്ചുവരുന്നു.സൈബർ രംഗത്ത് ഞങ്ങൾ പാലിക്കേണ്ട മര്യാദകളും ഒഴിഞ്ഞ് നിൽക്കേണ്ട ചിലഘടകങ്ങളും അദ്ദേഹം വിശദമാക്കി.അദ്ദേഹത്തിനു മുന്നിൽ വന്നിട്ടുള്ളകേസുകൾ ഉദാഹരണമാക്കി സരസമായും രസകരമായും ഓരോ പ്രശ്നങ്ങളും അനതരിപ്പിച്ചു.മൊബൈൽ ഫോൺ കെണികളെകുറിച്ചും അദ്ദേഹം പറഞ്ഞു.രണ്ടു മണിക്കൂർ നീണ്ടുനിന്ന ക്ലാസ് ഞങ്ങൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.IT CLUB കൺവീനർ വിഷ്ണു വിജയൻ വിനയകുമാരൻ സാറിന് നന്ദി പറഞ്ഞു.
ചാക്യാർകൂത്ത് അവതരണം
ശ്രേഷ്ഠ ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ചാക്യാർകൂത്ത് അവതരണം നടന്നു.പത്താം ക്ലാസിലെപാഠാനുബന്ധപ്രവർത്തനംകൂടിയാണിത്.മാർഗിയിലെ സജീവ് നാരായണ ചാക്യാരാണ് കൂത്തവതരിപ്പിച്ചത്.കുലേഖരവർമ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാമങ്കത്തിലെ വിദൂഷകക്കൂത്തിൽ നിന്നുള്ള ഭാഗമാണ് അവതരിപ്പിച്ചത്.'മുരിഞ്ഞപ്പേരീം ചോറും'എന്ന പേരിൽ പാഠപുസ്തകത്തിൻ ചേർത്തിട്ടുള്ള ഈ ഭാഗം കൂടിയാട്ടത്തിന്റെ നാലാം ദിവസം വിദൂഷകനായ കൗണ്ഡിന്യൻ രംഗത്തു പ്രവേശിച്ച് നായകനായ അർജുനന്റെയടുത്ത് താൻ എത്തിച്ചേരാനിടയായ കഥ വിസ്തരിക്കുന്നതാണ് സന്ദർഭം.ആനുകാലിക പ്രശ്നങ്ങൾ ഇടകലർത്തിയുള്ള അവതരണം എല്ലാമരേയും ആകർഷിച്ചു.