ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/''' കോവിഡ് കാലത്ത് ഞാൻ പറയുന്നത്.'''
കോവിഡ് കാലത്ത് ഞാൻ പറയുന്നത്
ലോകത്തെ പിടിച്ചുലയ്ക്കാനായി വന്നെത്തിയ ഒരു മഹാമാരിയാണ് കോവിഡ്19. ജനങ്ങളെ ഭീതിയിലാഴ്ത്തിയും മരണത്തെ അടുത്തറിയിച്ചും മരണത്തിലേക്ക് തള്ളിവീഴ്ത്തിയും ഭീകരതയുടെ അതിസ്വരൂപമായ കൊറോണ വൈറസ് താണ്ഡവമാടുന്ന നേരത്ത് തനിക്കെല്ലാം ഉണ്ട് എന്നഹങ്കരിച്ചിരുന്ന ചിലരെങ്കിലും അപ്രതീക്ഷിതമായി വന്നെത്തിയ ഈ കൊടുങ്കാറ്റിൽ അകപ്പെട്ട ഒരു കടലാസുകഷണത്തിനു തുല്യമായി മനുഷ്യത്വവും സ്നേഹവും നിറഞ്ഞ മനസുള്ള ധാരാളം പേർ കൊറോണക്കാലത്ത് നമുക്കുവേണ്ടി പോരാടുകയാണ്. അതിജീവനമാർഗത്തിൽ രോഗത്തെ പ്രതിരോധിച്ച് നമ്മെ കൈപിടിച്ചുയർത്താനായി രാവും പകലും രോഗബാധിതരെ ചികിത്സിക്കാനായി ആത്മാർത്ഥമായി പ്രയത്നിക്കുന്ന നമ്മുടെ സ്വന്തം ആരോഗ്യപ്രവർത്തകർ. രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാടിനെ അതിജീവനത്തിലേക്ക് പിടിച്ചുകയറ്റുന്ന നമ്മുടെ ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും. കൊറോണയുടെ വ്യാപനം തടയാനും ജനങ്ങളെ നിയന്ത്രിക്കാനുമായി മുഴുവൻ ദിവസവും ജോലിയിൽ തുടരുന്ന നമ്മുടെ പോലീസുകാർ. ഇവരൊക്കെത്തന്നെയും നമ്മുടെ നാടിനെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞ് അതിജീവനത്തിന്റെ വെളിച്ചവുമായി മുന്നോട്ട് കൊണ്ടുവരുവാനാണ് ശ്രമിക്കുന്നത്.ഈ പോരാട്ടം ഉറപ്പായും ലക്ഷ്യത്തിലെത്തിച്ചേരും. ആയിരക്കണക്കിന് രോഗികളെ ദിവസവും കൊന്നുകൊണ്ടിരിക്കുന്നു കോവിഡ് 19. ഒരുപക്ഷേ, ആദ്യം നമ്മൾ ചിന്തിച്ചേക്കാം "നഗ്നനേത്രങ്ങളാൽ പോലും കാണാൻ സാധിക്കാത്ത ഈ സൂക്ഷ്മമായ വൈറസ് എങ്ങനെയാണ് ഒരേ സമയം ലോകത്ത് ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നത്"! ഇത് തികച്ചും വിചിത്രമായ കാര്യംതന്നെ. നോവൽ കൊറോണ വൈറസ് അത്ര നിസ്സാരക്കാരനല്ല. മനുഷ്യരാശിയെത്തന്നെ നശിപ്പിക്കാൻ കഴിവുള്ള ഈ ഭീകരനെ ഏതോ ഒരു മനുഷ്യൻ തന്നെയാണ് തുറന്നുവിട്ടതെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇതൊരു വ്യാജവാർത്തയുമാകാം. ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ വാർത്തകളുടെ പെരുമഴയല്ലേ. ഇത്തരം വ്യാജവാർത്തകൾ നൂറിൽ തൊണ്ണൂറുപേരും വിശ്വസിക്കുന്നു. ഇതിന് തെളിവായി ധാരാളം സംഭവങ്ങൾ ഈ കോവിഡ് കാലത്ത് അരങ്ങേറിയിരുന്നു. കൂടാതെ ലോക്ക്ഡൗൺ കാലത്ത് നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തി സവാരിക്കിറങ്ങുന്നവർ ഒന്നോർക്കുക, രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഈ ലോക്ക്ഡൗൺ. ജാതിയും മതവും മനുഷ്യർക്കുമാത്രം,വൈറസിന് മനുഷ്യൻ വ്യാപനത്തിനുള്ള താക്കോൽ. എന്നാൽ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് രോഗവിമുക്തിക്കായി പോരാടി ജീവിതത്തിലേക്ക് തിരികെവന്ന ധാരാളം പേർ. അവരെ നമ്മൾ മാതൃകയാക്കണം. കോവിഡിനെ കീഴടക്കി അതിജീവനത്തിന്റെ പ്രകാശം നമുക്ക് നമ്മുടെ ചുറ്റും നിറയ്ക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം