ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/'''നമ്മുടെ ഭവനം'''
നമ്മുടെ ഭവനം
നാം ജീവിക്കുന്ന സമൂഹത്തെ നമ്മൾതന്നെ നശിപ്പിക്കുന്നു.സ്വന്തം ചുറ്റുപാടുകളെ നോക്കാതെ മറ്റുള്ളവരുടേതു കണ്ട് ആശ്വസിക്കാനും ആസ്വദിക്കാനും കേരളീയൻ പഠിച്ചുകഴിഞ്ഞു.നമ്മൾ നമ്മുടെ വീടിന്റെ ചുറ്റുവട്ടം ഒന്നു പരിശോധിക്കുന്നതു നല്ലതായിരിക്കും.ഒരാളുടെ വ്യക്തിത്വമറിയാൻ അയാളുടെ വീടിന്റെ ചുറ്റുവട്ടം ഒന്നു നോക്കിയാൽ മതിയെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്.എന്നാലിന്നത് വെറും പഴമ മാത്രമായിരിക്കുന്നു.പ്രകൃതിയെന്നത് ഒരു ജീവിതശ്രോതസ്സു മാത്രമല്ല നമ്മുടെ ഭവനം കൂടിയാണ്.ആ വീടിനെ മ്മൾ ശുദ്ധീകരിച്ചില്ലെങ്കിലത് നമ്മളിൽ അശാന്തി നിറയ്ക്കും.നമുക്ക് ഓരോരോ തിരിച്ചടികൾ തന്നുകൊണ്ടിരിക്കും.നമ്മുടെ ചുറ്റുപാടുകൾ നന്നെങ്കിൽ നമുക്കാരോഗ്യവുമുണ്ടാകും.നമ്മുടെ ശീലങ്ങൾ നന്നെങ്കിൽ നമുക്കാരോഗ്യവുമുണ്ടാകും.തെറ്റിച്ചാൽ മാരകമായരോഗങ്ങൾ നമ്മെ തേടിവരും.ഇവയെ നമുക്ക് തോൽപിക്കണമെങ്കിൽ വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം.നമ്മുടെ വീടുകളിൽ നിന്നുതന്നെ നാമിവയൊക്കെ പഠിക്കണം.ചെടികളും മരങ്ങളും വച്ചുപടിപ്പിച്ച് നമ്മളീ പ്രകൃതിയെ വർണാഭമാക്കണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം