ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോത്സവം 2025 - ജൂൺ 2

2025-26 അധ്യയന വർഷത്തെ സ്‌കൂൾ (പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ. ചന്ദ്രശേഖരൻ കുളങ്ങര ഉദ്ഘാടനം ചെയതു. (പ്രിൻസിപ്പാൾ ബിന. ജി.കെ പി.ടി.എ. പ്രസിഡണ്ട് പാരിശ്ചന്ദ്രൻ ജോത്സ്യർ, OSA പ്രസിഡണ്ട് ബാബു മണിയങ്ങാനം, ഹെഡ്‌മാസ്റ്റർ ഇൻചാർജ് ശ്രീമതി. ജയലക്ഷ്‌മി. കെ. കെ എന്നിവർ സംസാരിച്ചു. OSA യുടെ വക സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. NCC ക്യാമ്പിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ കുട്ടികളെ മെഡൽ അണിയിച്ച് അനുമോദിച്ചു.

ലോക പരിസ്ഥിതി ദിനം - ജൂൺ 5

പരിസ്ഥിതി ദിന സ്കൂൾ അസംബ്ലി
പരിസ്ഥിതി ദിനത്തിൽ ജെ ആർ സി കുട്ടികളും എച്ച് എം,സീനിയർ അസിസ്റ്റന്റ്, രതീഷ് മാഷ് ഇവർ ചേർന്ന് മരം നടുന്നു
മലയാള മനോരമ പ്രധാന ദിനങ്ങൾ
ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

10 മണിക്ക് പ്രത്യേക അസംബ്ലി ചേർന്നു. പുതിയതായി ചാർജ് എടുത്ത എച് എം ശ്രീമതി മിനി തോമസ് പരിസ്ത്ഥിതി ദിന സന്ദേശനൽകി. ജില്ലാ ശുചിത്വ മിഷൻ ലഭ്യമാക്കിയ ശുചിത്വ പ്രതിജ്ഞയോടു കൂടി പരിസ്‌ഥിതി ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. സയന മിത്തൽ (10 B) പ്രതിജ്ഞ ചൊല്ലികൊടുത്തു, ശേഷം JRC കുട്ടികൾ പരിസ്‌ഥിതി സംരക്ഷണ സന്ദേശവുമായി നൃത്ത ശില്പം കാഴ്ച്‌ചവെച്ചു. ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മലയാള മനോരമ പത്രത്തിൻ്റെ പ്രധാന ദിനങ്ങൾ ഉൾപ്പെടുത്തിയ പേജ് പ്രകാശനം ചെയ്തു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) രൂപീകരണം - ജൂൺ 10

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) ചാർജ് സുജിത് സൈമൺ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ബിന. ജി.കെ അധ്യക്ഷയായ ചടങ്ങിൽ മേൽപറമ്പ പോലീസ് സ്റ്റേഷൻ SI സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. SPG രൂപികരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും SPG കമ്മിറ്റി നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വളരെ വിശദമായി ക്ലാസ്സെടുത്തു . വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര, ഹെഡ്‌മിസ്‌ ട്രസ്സ്, മിനി. തോമസ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി സീനിയർ അധ്യാപിക ശ്രീമതി. വിദ്യ. എ നന്ദിയും പറഞ്ഞു.

വിമുക്തി ക്ലബ് ബോധവൽക്കരണ ക്ലാസ് - ജൂൺ 13

വിമുക്‌തി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ് പരിപാടി ഉദഘാടനം ചെയ്‌തു. വിമുക്‌തി ക്ലബ് കൺവിനർ സുജിത്ത് സൈമൺ സ്വാഗതം പറഞ്ഞു. വിമുക്‌തി മെൻററും, എസൈസ് പ്രിവൻ്റീവ് ഓഫീസറുമായ ശ്രി. ഗോവിന്ദൻ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. എക്സൈസ് ഓഫീസർ ശ്രീ. നിഖിൽ രക്ഷിതാക്കളുമായി സംസാരിച്ചു. 150 ഓളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്‌റ്റാഫ് സെക്രട്ടറി പ്രശാന്ത് കുമാർ നന്ദി പറഞ്ഞു.

വായനദിനം - ജൂൺ 19

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് മിനി ടീച്ചർ സംസാരിച്ചു. സയന മീത്തൽ വായന ദിന പ്രേതിജ്ഞ എല്ലാവർക്കുമായി പറഞ്ഞു കൊടുത്തു. ജിഷ്‌ണു. ജെ വായനദിന സന്ദേശം അവതരിപിച്ചു. മലയാളം അധ്യാപിക ജയലക്ഷ്‌മി ടീച്ചർ പുസ്‌തക പരിചയം നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി സ്‌കൂൾ കോ.ഓർഡിനേറ്റർ റിൻസി ടീച്ചർ സംസാരിച്ചു. വായനാവാരത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ സാമാന്യവിവരണം നടത്തി. പുസ്‌തകാസ്വാദന കുറിപ്പ്, വായനാദിനക്വിസ്, ക്ലാസ് ലൈബ്രറി രൂപിക്കുണം, സ്‌കൂൾ ലൈബ്രറി പുസ്‌തക വിതരണം, വായനാ മത്സരം തുടങ്ങിയവയാണ് വായനാ ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന പരിപാടികൾ. ക്ലാസ്തല ലൈബ്രറി പുസ്‌തക വിതരണത്തിൻ്റെ ഉദ്ഘാടനം 8എ ക്ലാസിനു പുസതകം നൽകികൊണ്ട് നിർവ്വഹിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദഘാടനം - ജൂൺ 25

ചെമ്മനാട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പരവനടുക്കത്തെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം മുൻ എ.ഇ.ഒയും എഴുത്തുകാരനുമായ ശ്രീ. ഷെരീഫ് കുരിക്കൾ ബുധനാഴ്ച്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നിർവ്വഹിച്ചു. വായനയിലൂടെ ലഭിക്കുന്ന രസങ്ങളെ കുറിച്ചും അനുഭവികളെക്കുറിച്ചും സംസാരിക്കായും കുട്ടികളോട് സംവദിക്കുകയും ചെയ്തു. ചടങ്ങിൽ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് മിനി തോമസ് അധ്യക്ഷതവഹിച്ചു. 8D ക്ലാസ്സിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന നൃത്തശില്‌പം അവതരിപ്പിച്ചു. 74 ക്ലാസ്സിലെ ആരംഗ് ഭുമിക്കൊരു ചരമഗീതം എന്ന കവിത ആലപിച്ചു.. അധ്യപകരായ ജയലഷ്‌മി ടീച്ചർ, മാലതി ടീച്ചർ, പ്രശാന്ത് മാഷ് , റിൻസി ടീച്ചർ എന്നിവർ സംസാരിച്ചു.

നല്ലപാഠം ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണം

ചെമ്മനാട് ഗവ: ഹയർസെക്കൻ്റഡറി സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ അക്ഷരപ്പച്ച പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക്‌ പുസ്തകങ്ങൾ എത്തിച്ചു. പുസ്തകങ്ങൾ പ്രധാനാധ്യാപിക പി.ക മിനി തോമസ് വിദ്യാർത്ഥികൾക്ക് കൈമാറി. നല്ലപാഠം കോഓർഡിനേറ്റർ ജയക്ഷ്മി കെ കെ, പ്രസന്ന കുമാരി എം എന്നിവർ സംബന്ധിച്ചു.

വിജയോത്സവം. 2025 - ജൂലൈ 10

ചെമ്മനാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ്‌ടു, എൻ.എം.എം.എസ്, യു. എസ്. എസ് ഉന്നത വിജയം കൈവരിച്ച കട്ടികളെ അനുമോദിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഹരിശ്ചന്ദ്രൻ ജോത്സ്യർ അധ്യക്ഷത വഹിച്ച ചടങ്ങ് കാസറഗോഡ് ജില്ല പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത കൃഷ്‌ണൻ ഉദഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര ഒ.എസ്.എ പ്രസിഡന്റ് ബാബു മണിയങ്ങാനം, സെക്രട്ടറി ഗംഗാധരൻ കാട്ടാമ്പള്ളി, എം.ടി.എ. പ്രസിഡൻറ് ശ്യാമള എന്നിവർ സംബന്ധിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബീന ജി.കെ. സ്വാഗതവും ഹെഡ്‌മിസ്ട്രസ് മിനി തോമസ് പി.ടി. നന്ദിയും പറഞ്ഞു.